x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി​ക്കാ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​ൽ സ​ഭ​യു​ടെ സേവനം മ​ഹ​ത്ത​രം: ഇ​ടു​ക്കി എ​ഡി​എം


Published: February 22, 2026 05:43 AM IST | Updated: February 22, 2026 05:43 AM IST

ചെ​റു​തോ​ണി: ഭി​ന്ന​ശേ​ഷി​ക്കാ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​ൽ ക്രൈ​സ്ത​വ സ​ഭ​യു​ടെ ശു​ശ്രൂ​ഷ മ​ഹ​ത്ത​ര​മാ​ണ​ന്ന് ഇ​ടു​ക്കി അ​ഡീ​ഷ​ണ​ൽ മ​ജി​സ്ട്രേ​ട്ട് ഷൈ​ജു പി. ​ജേ​ക്ക​ബ്. ഇ​ടു​ക്കി രൂ​പ​ത​യി​ലെ സ്പെ​ഷൽ സ്കൂ​ൾ സം​ഗ​മം വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മ​ക്ക​ൾ ദൈ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക സ​മ്മാ​ന​വും അ​വ​രെ പ​രി​ച​രി​ക്കു​ന്ന​ത് ദൈ​വീ​ക ശു​ശ്രൂ​ഷ​യു​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ളെ ജീ​വി​ത​ത്തി​ന്‍റെ മു​ഖ്യാ​ധാ​ര​യി​ലെ​ത്തി​ക്കാ​ൻ സ​ഭ ന​ട​ത്തു​ന്ന ശ്ര​മം വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണ്-അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ ത്യാ​ഗ​പൂ​ർ​വം സ​ഹ​ന​മെ​ടു​ത്ത് ശു​ശ്രൂ​ഷി​ക്കു​ന്ന സ​മ​ർ​പ്പി​ത​രെ​യും അ​ധ്യാ​പ​ക​രെ​യും രൂ​പ​ത​യു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും പേ​രി​ൽ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.

സ്പെ​ഷൽ സ്കൂ​ളു​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കുമു​ള്ള ആ​ദ​ര​വ് വേ​ദി​യി​ൽ സ​മ​ർ​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. രാ​വി​ലെ 10ന് ​രൂ​പ​ത ചാ​ൻ​സല​ർ റ​വ. ഡോ. ​മാ​ർ​ട്ടി​ൻ പൊ​ൻ​പ​നാ​ൽ പ​ത​ക​യു​യ​ർ​ത്തി. 200 ഓ​ളം വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് ക​രി​വേ​ലി​ക്ക​ൽ, ഫാ. ​ടോ​മി ആ​ന​ിക്കു​ഴി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​തോ​മ​സ് പ​ഞ്ഞി​ക്കു​ന്നേ​ൽ, ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട്, ഫാ. ​റോ​ബി​ൻ കാ​വു​ങ്ക​ൽ, സി​സ്റ്റ​ർ സ്നേ​ഹ എ​സ്എ​ച്ച്, സി​സ്റ്റ​ർ ബി​ജി ജോ​സ് സി ​എം സി, ​സി​സ്റ്റ​ർ ടെ​സി എ​ഫ് സി ​സി, സി​സ്റ്റ​ർ ഏ​ഞ്ച​ൽ റാ​ണി സി ​എംസി ​എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Sabha in serving minorities is great

Recent News

Up