x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റുഭ​ര​ണി കൊ​ടി​യേ​റി


Published: February 24, 2026 01:20 AM IST | Updated: February 24, 2026 01:20 AM IST

ശ്രീകു​രും​ബ ഭ​ഗ​വ​തിക്ഷേ​ത്ര​ത്തി​ലെ ഭ​ര​ണിമ​ഹോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന കൊ​ടി​യേ​റ്റുച​ട​ങ്ങി​ൽ അ​വ​കാ​ശി​ക​ൾ കോ​ഴി​ക്ക​ല്ലി​ൽ പ​ട്ടും താ​ലി​യും സ​മ​ർ​പ്പി​ച്ച് വ​ണ​ങ്ങു​ന്നു.

കൊടു​ങ്ങ​ല്ലൂ​ർ: ശ്രീകു​രും​ബ ഭ​ഗ​വ​തിക്ഷേ​ത്ര​ത്തി​ലെ ഭ​ര​ണിമ​ഹോ​ത്സ​വ​ത്തി​ന് ആ​രം​ഭംകു​റി​ച്ച് ചെ​റുഭ​ര​ണി​ക്കു കൊ​ടി​യേ​റി. പ​ര​മ്പ​രാ​ഗ​ത അ​വ​കാ​ശി​യാ​യ കാ​വി​ൽ വീ​ട്ടി​ൽ കാ​ര​ണ​വ​രും സം​ഘ​വും ഭ​ഗ​വ​തി​ക്ക് പ​ട്ടും താ​ലി​യും സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ് ചെ​റു​ഭ​ര​ണി നാ​ളി​ലെ പ്ര​ധാ​നച​ട​ങ്ങ്. കാ​വി​ൽവീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വ​ട​ക്കേന​ട​യി​ലൂ​ടെ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ത്തി. വ​ലി​യത​മ്പു​രാ​ൻ ന​ൽ​കി​യ അ​ധി​കാ​ര ചി​ഹ്ന​മാ​യ പ​വി​ഴ​മാ​ല ധ​രി​ച്ചാ​ണ് അ​വ​കാ​ശി​യാ​യ ആ​ന​ന്ദ​ൻ എ​ത്തി​യ​ത്.

ഇ​വ​ർ ക്ഷേ​ത്ര​ത്തിന്‍റെ ​വ​ട​ക്കേന​ട​യി​ൽ എ​ത്തി​യ​തോ​ടെ അ​ടി​ക​ൾ​മാ​രും ക്ഷേ​ത്രജീ​വ​ന​ക്കാ​രും ഭ​ക്ത​ജ​ന​ങ്ങ​ളും അ​ട​ക്കം പ്ര​ദ​ക്ഷി​ണ വ​ഴി ഒ​ഴി​ഞ്ഞ് കാ​ത്തു​നി​ന്നു. ആ​ന​ന്ദ​നും അ​ന​ന്ത​ര​വ​കാ​ശി ശി​വ​കു​മാ​റും മൂ​ന്നു​വ​ട്ടം ക്ഷേ​ത്ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​തി​നു ശേ​ഷം വ​ട​ക്കേ ന​ട​യി​ലെ കോ​ഴി​ക്ക​ല്ലി​ൽ പ​ട്ടും താ​ലി​യും സ​മ​ർ​പ്പി​ച്ചു ദേ​വി​യെ വ​ണ​ങ്ങി. അ​തോ​ടെ ക്ഷേ​ത്ര​ത്തി​ലെ ആ​ൽ​മ​ര​ങ്ങ​ളും പ​ന്ത​ലു​ക​ളി​ലും കൊ​ടി​ക്കൂ​റ​ക​ൾ ഉ​യ​ർ​ന്നു. ഭ​ര​ണി നാ​ളി​ലെ വെ​ന്നി​ക്കൊ​ടി നാ​ട്ട​ലോ​ടെ ഭ​ര​ണി മ​ഹോ​ത്സ​വം സ​മാ​പി​ക്കും.

കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് മെ​മ്പ​ർ കെ.പി. അ​ജ​യ​ൻ, ക​മ്മീ​ഷ്ണ​ർ എ​സ്.​ആ​ർ. ഉ​ദ​യ​കു​മാ​ർ, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷണ​ർ സു​നി​ൽ ക​ർ​ത്ത, തി​രു​വ​ഞ്ചി​ക്കു​ളം ഗ്രൂ​പ്പ് അ​സി. ക​മ്മീ​ഷ്ണ​ർ എം.​ആ​ർ. മി​നി, ദേ​വ​സ്വം മാ​നേ​ജ​ർ കെ. ​വി​നോ​ദ്, ക്ഷേ​ത്ര ഉ​പ​ദേ​ശ​കസ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​കെ. ഭ​ര​ത​ൻ, സെ​ക്ര​ട്ട​റി വി. ​സ​ന്തോ​ഷ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : The little queen nattuvishesham local news

Recent News

Up