x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള്ള​ൻ​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തെ​രു​വു​നാ​യ​ക​ൾ​ക്കു ഗു​രു​ത​ര പ​രി​ക്ക്


Published: February 23, 2026 12:35 AM IST | Updated: February 23, 2026 12:35 AM IST

മുള്ളൻപ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു വാ​യ​യി​ൽ മു​ള്ളു​മാ​യി അ​ല​യു​ന്ന തെ​രു​വു​നാ​യ.

ആ​ന​ക്ക​ര: തെ​രു​വു​നാ​യ്ക്ക​ളെ ആ​ക്ര​മി​ച്ചു മു​ള്ള​ൻ​പ​ന്നി​ക​ൾ. സ്‌​കൈ​ലാ​ബ് വി​ല്ല റോ​ഡി​ലാ​ണ് മു​ള്ള​ന്‍​പ​ന്നി​ക്കൂ​ട്ട​ങ്ങ​ള്‍ തെ​രു​വു​നാ​യ​ക്ക​ളെ ആ​ക്ര​മി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
മു​ള്ള​ൻ​പ​ന്നി​ക​ളു​ടെ കൂ​ര്‍​ത്ത​മു​ള്ളു​ക​ള്‍ നെ​റ്റി​യി​ലും വാ​യ​യി​ലും മ​റ്റും ത​റ​ച്ചു പു​റ​ത്തേ​ക്കു​ത​ള്ളി​യ നി​ല​യി​ലാ​ണ് ര​ണ്ടി​ലേ​റെ തെ​രു​വു​നാ​യ​ക​ള്‍ ന​ട​ക്കു​ന്ന​ത്. ഒ​രു നാ​യ​യു​ടെ വാ​യ​യി​ലൂ​ടെ മു​ള്ളു​ത​റ​ച്ച് പു​റ​ത്തേ​ക്കു​വ​ന്ന നി​ല​യി​ലാ​ണ്. വേ​ദ​ന സ​ഹി​ക്കാ​നാ​കാ​തെ ഓ​ടി​ന​ട​ക്കു​ക​യാ​ണ് നാ​യ​ക​ൾ. വി​ല്ല​റോ​ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ പ​ന്നി​യെ​ക്കാ​ളും​കൂ​ടു​ത​ല്‍ വ​ലി​യ മു​ള്ള​ന്‍​പ​ന്നി​ക​ളാ​ണു​ള്ള​ത്. ഇ​വ കൂ​ട്ട​മാ​യി​ട്ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ആ​റോ​ളം വ​രു​ന്ന തെ​രു​വു​നാ​യ​ക​ളെ ആ​ക്ര​മി​ച്ച​ത്.

Tags : porcupine attack nattuvishesham local news

Recent News

Up