x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​സ​ഭ വി​ക​സ​ന സെ​മി​നാ​ർ


Published: February 22, 2026 11:42 PM IST | Updated: February 22, 2026 11:42 PM IST

ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ വി​ക​സ​ന സെ​മി​നാ​റി​ല്‍ ഡോ.​ റി​ഫ്ന​യെ മ​ന്ത്രി പി. ​പ്ര​സാ​ദ് ആ​ദ​രി​ക്കു​ന്നു.

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​യു​ടെ 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള വി​ക​സ​ന സെ​മി​നാ​ർ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. സോ​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി. വാ​ർ​ഷി​ക പ​ദ്ധ​തി ആ​മു​ഖ അ​വ​ത​ര​ണം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി. ​കെ. സു​ജി​ത്ത് നി​ർ​വ​ഹി​ച്ചു. ദു​ബാ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ആ​യു​ഷ് കോ​ൺ​ഫ​റ​ൻ​സി​ൽ ഹോ​മി​യോ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ഓ​ർ​മ​ക്കൂ​ട്ട് പ​ദ്ധ​തി​യി​ലൂ​ടെ ചേ​ർ​ത്ത​ല​യു​ടെ പേ​ര് ലോ​ക​ത്തി​നു മു​ന്നി​ൽ എ​ത്തി​ച്ച ഡോ. റി​ഫ്ന​യെ മ​ന്ത്രി പി. ​പ്ര​സാ​ദ് ആ​ദ​രി​ച്ചു.

ജി​ല്ലാ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ ആ​ർ​ദ്ര ബെ​ഡ്സ് സ്കൂ​ളി​നും സം​സ്ഥാ​ന​ത​ല ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​ത്തി​ൽ നാ​ടോ​ടി നൃ​ത്ത​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ സൂ​ര്യ ഗോ​വി​ന്ദ​രാ​ജി​നും ന​ഗ​ര​സ​ഭ​യു​ടെ ആ​ദ​ര​വ് ന​ൽ​കി. വി​ക​സ​ന സെ​മി​നാ​റി​ൽ കൃ​ഷി, പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യം, മാ​ലി​ന്യസം​സ്ക​ര​ണം, സാ​മൂ​ഹ്യ​നീ​തി തു​ട​ങ്ങി​യ 16 വി​ഷ​യ മേ​ഖ​ല​ക​ളി​ൽ വ​രു​ന്ന വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ഷ​യ വി​ദ​ഗ്ധ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി അ​ത​ത് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ൾ പ്ര​ത്യേ​ക യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് അ​ന്തി​മ പ​ദ്ധ​തി നി​ർ​ദേശ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി.

Tags : Seminar nattuvishesham local news

Recent News

Up