x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സംഭവ​ത്തി​ൽ ഭ​ർ​ത്താ​വി​ന് ക​ഠി​ന ത​ട​വും പി​ഴ​യും


Published: February 24, 2026 04:53 AM IST | Updated: February 24, 2026 04:53 AM IST

പാ​രി​പ്പ​ള്ളി : യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന് ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ. പ​ര​വു​ർ പൂ​ത​ക്കു​ളം വ​ട​ക്കാ​വി​ള വീ​ട്ടി​ൽ സ​ജീ​വി​നെ​യാ​ണ് (43) കൊ​ല്ലം നാ​ലാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി സി.​എം. സീ​മ ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച​ത്. പി​ഴ തു​ക ഒ​ടു​ക്കി​യി​ല്ല​ങ്കി​ൽ ആ​റു മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

മീ​ന​മ്പ​ലം സി​ന്ധു​ഭ​വ​നി​ൽ സ​ജി​നി മ​രി​ച്ച കേ​സി​ലാ​ണ് വി​ധി. 2020 ജൂ​ൺ ഒ​മ്പ​തി​ന് രാ​വി​ലെ ഏ​ട്ടി​നാ​ണ് സ​ജി​നി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. ഭ​ർ​ത്താ​വു​മൊ​ത്താ​യി​രു​ന്നു താ​മ​സം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​വ​ർ ചി​കി​ത്സ​യി​ലി​രി​ക്കെ അ​ന്നു​ത​ന്നെ മ​രി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ വ​ച്ച് യു​വ​തി മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ മൊ​ഴി​യാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യ​ത്. പാ​രി​പ്പ​ള്ളി പോ​ലീ​സ് എ​സ്ഐ ജി. ​ജ​യിം​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​സ്എ​ച്ച്ഒ എ. ​നൗ​ഫ​ൽ ആ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ഗ​വ​ൺ​മെ​ൻ് പ്ലീ​ഡ​ർ കു​ന്ന​ത്തൂ​ർ കെ.​കെ. ജ​യ​കു​മാ​ർ ഹാ​ജ​രാ​യി. എ​എ​സ്ഐ സാ​ജു പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Tags : nattu vishesham Husband faces woman's death

Recent News

Up