Kerala
തിരുവനന്തപുരം: കിളിമാനൂരില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവതിയുടെ ഇരുകൈകളും വെട്ടിപ്പരിക്കേല്‍പ്പിച്ച് അമ്മാവൻ. മണിക്കുട്ടന് (60) എന്ന ആളാണ് സഹോദരീപുത്രിയായ സിന്ധുവിനെ (43) ആക്രമിച്ചത്. കിളിമാനൂര്‍ പോങ്ങനാട് പഴയ ചന്തയിലായിരുന്നു സംഭവം.
കേസെടുത്തെന്നും ഒളിവില്‍ പോയ മണിക്കുട്ടനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും കളിമാനൂര്‍ പോലീസ് പറഞ്ഞു. സിന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു.
മകളെ ട്യൂഷന് വിട്ടശേഷം മടങ്ങിയ സിന്ധു സ്കൂട്ടര്‍ മണിക്കുട്ടന്റെ വീടിനടുത്തു വച്ചതാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. വഴക്കിനിടെ വീട്ടിലേക്കു കയറിപ്പോയ മണിക്കുട്ടന് വെട്ടുകത്തി എടുത്തു തിരിച്ചെത്തി സിന്ധുവിനെ വെട്ടുകയായിരുന്നു.
ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സിന്ധുവിന്റെ ഇരുകൈകള്‍ക്കും വെട്ടേറ്റത്. കരഞ്ഞുകൊണ്ട് ഓടിയ സിന്ധു അടുത്തുള്ള വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് സിന്ധുവിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Kerala
കൊച്ചി: ബാങ്കിൽ ജോലിയുണ്ടെന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. അടിമാലി സ്വദേശി അനുഷ ആണ് ഡൽഹിയിൽ നിന്ന് പിടിയിലായത്.
2019 മുതൽ കോതമംഗലത്തുള്ള ബാങ്കിലെ ജീവനക്കാരിയാണെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് ഇവർ ലക്ഷകണക്കിന് രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തത്.
ജോലിക്ക് പോകാനെന്ന വ്യാജേന ദിവസവും വീട്ടിൽ നിന്ന് ഇറങ്ങും. ബാങ്കിൽ സ്വർണം വച്ചാൽ കൂടുതൽ പലിശ കിട്ടുമെന്ന് പറഞ്ഞാണ് ഇവർ സ്വർണം വാങ്ങിയെടുത്തത്. ഇങ്ങനെ ലഭിച്ച സ്വർണം പ്രതി കൈക്കാലാക്കുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബർ 21ന് പ്രമോഷന് വേണ്ടിയുള്ള ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനുഷ പിന്നീട് തിരിച്ചെത്തിയില്ല.
ഭാര്യയെ കാണാതായതോടെ ഭർത്താവ് അരുൺ കോതമംഗലത്തെ ബാങ്ക് ശാഖയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. അനുഷ എന്ന പേരിൽ ഒരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു ബാങ്ക് അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ജോലി വ്യാജമാണെന്ന് തെളിഞ്ഞു.
എട്ട് വർഷം മുമ്പായിരുന്നു അനുഷയുടെയും അരുണിന്റെയും വിവാഹം. 2019ൽ അരുൺ വിദേശത്തേക്ക് പോയ സമയത്ത് തനിക്ക് ബാങ്കിൽ ജോലി ലഭിച്ചെന്ന് പ്രതി അനുഷ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശത്തുനിന്ന് അരുൺ മടങ്ങിയെത്തിയ ശേഷവും ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് അനുഷ തട്ടിപ്പ് തുടർന്നു.
സ്വർണം നിക്ഷേപിച്ചവർ തിരികെ ചോദിച്ചു വന്നതോടെയാണ് പ്രതി ഡൽഹിയിലേക്ക് കടന്നതെന്നാണ് വിവരം. ഡൽഹിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഡൽഹിയിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് പിടികൂടി.
National
ന്യൂഡൽഹി: യുവതിയെ ശല്യം ചെയ്തത് തടയാൻ ശ്രമിച്ച യുവാവിന് മർദനം. ഡൽഹിയിലെ സാകേതിലാണ് സംഭവം. സങ്കം വിഹാർ സ്വദേശി മുകേഷിനാണ് പരിക്കേറ്റത്. നാലുപേർ ചേർന്നാണ് മുകേഷിനെ മർദിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശാൽ റാവത് (26), ജിതിൻ (20), സോനു (25), വിവേക് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ ജോലിക്ക് പോവുകയായിരുന്ന യുവതിയെ രണ്ട് സ്കൂട്ടറിലായി വന്ന നാല് പേർ ചേർന്ന് ശല്യം ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മുകേഷിന് മർദനമേറ്റത്.
പ്രതികൾ ഇദ്ദേഹത്തിന്റെ മുഖത്തും നെഞ്ചിലും വയറിലും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. മദ്യപിച്ചെത്തിയ ഇവർ മുകേഷിനെ ഇഷ്ടികകൾ കൊണ്ടും ആക്രമിച്ചു. സംഭവസ്ഥലത്തിണ്ടായിരുന്ന മറ്റുള്ളവർ ഇവരെ തടയാൻ ശ്രമിച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.
മുകേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിലും തുടർന്ന് എയിംസ് ട്രോമ സെന്ററിലേക്കും കൊണ്ടുപോയി. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അക്രമികളായ നാല് പേരെ തിരിച്ചറിഞ്ഞ് പോലീസ് കേസെടുത്തത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ ഹിയറിംഗിനായി ക്യൂവിൽ നിന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. നോർത്ത് 24 പർഗാനാസിലെ ദേഗംഗ ബ്ലോക്ക് ഓഫീസിലാണ് സംഭവം.
സെറീന ബീബി (32) ആണ് മരിച്ചത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
വോട്ടർ പട്ടികയിലുണ്ടായ ചില പൊരുത്തക്കേടുകൾ പരിഹരിക്കാൻ വേണ്ടിയാണ് ഹിയറിങ്ങിനായി സെറീന ഭർത്താവ് സിദ്ധിഖിനൊപ്പം ബ്ലോക്ക് ഓഫീസിൽ എത്തിയത്. ഉദ്യോഗസ്ഥർ ചോദിച്ച ചില ചോദ്യങ്ങൾക്ക് മതിയായ ഉത്തരം നൽകാൻ സെറീനയ്ക്ക് സാധിച്ചില്ല.
കൂടാതെ, ജയിലിൽ അയക്കുമെന്ന് ഉദ്യോഗസ്ഥർ സെറീനയോടു പറയുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കുഴഞ്ഞുവീണു മരിച്ചതെന്ന് സെറീനയുടെ ബന്ധു പറഞ്ഞു.
National
ബംഗുളൂരു: കർണാടകയിലെ ബാഗൽകോട്ടയിൽ മൂന്ന് മക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം യുവതി ഡീസൽ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
സമൃദ്ധി (അഞ്ച്), പ്രീതം (നാല്), സുക്ഷിത് (രണ്ട്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ രൂപ (27) എന്ന യുവതി ഗുരുതരാവസ്ഥയിൽ ബദൽകോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടക്കുമ്പോൾ രൂപയും കുട്ടികളും വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ രാവിലെ രൂപയുടെ ഭർത്താവ് ഹനുമന്ത്, മാതാവിനെ ക്ഷേത്രത്തിൽ കൊണ്ടാക്കിയിട്ട് ജോലിക്ക് പോയിരുന്നു. ഹനുമന്ത് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴേക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നുവെന്നും രൂപയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രൂപയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.
ഹനുമന്തും രൂപയും വിവാഹിതരായിട്ട് എട്ട് വർഷമായി. ഹനുമന്തും മാതാവും രൂപയെ പീഡിപ്പിച്ചിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയായ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. ഞായറാഴ്ചയുണ്ടായ അപകടത്തിൽ ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതിക്കാണ് (63) പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ സുമതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
National
ലക്നോ: ഭർത്താവ് കളിയാക്കിയതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഇന്ദിരാനഗർ സ്വദേശിയായ തനു സിംഗ് ആണ് മരിച്ചത്. കാണാൻ കുരങ്ങനെ പോലെയുണ്ടെന്ന് പറഞ്ഞാണ് ഭർത്താവ് യുവതിയെ കളിയാക്കിയത്.
ലക്നോവിലെ തക്രോഹി സ്വദേശിയായ രാഹുൽ ശ്രീവാസ്തവയും തനു സിംഗും നാല് വർഷം മുൻപാണ് വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് രാഹുൽ.
രാഹുൽ, ഭാര്യ തനു, തനുവിന്റെ സഹോദരി അഞ്ജലി മകൻ അഭയ് എന്നിവർ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് തനുവിനെ ഭർത്താവ് കളിയാക്കിയത്. തനുവിനെ കാണാൻ കുരങ്ങിനെപോലെയുണ്ടെന്നാണ് രാഹുൽ പറഞ്ഞത്.
ഭർത്താവ് തമാശയ്ക്ക് പറഞ്ഞതാണെങ്കിലും വാക്കുകൾ തനുവിനെ വല്ലാതെ സങ്കടപ്പെടുത്തി. പിന്നാലെ തനു തന്റെ മുറിയിലേയ്ക്ക് കയറിപ്പോയി. അൽപ്പ സമയത്തിന് ശേഷം ഭക്ഷണം വാങ്ങാനായി രാഹുൽ വീടിന് പുറത്തേയ്ക്ക് പോയി.
തിരിച്ചെത്തിയതിന് പിന്നാലെ തനുവിന്റെ സഹോദരിയോട് അവളെ ഭക്ഷണം കഴിക്കാനായി വിളിക്കാൻ പറഞ്ഞു. മുറിയിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലിലൂടെ അകത്തേയ്ക്ക് നോക്കിയപ്പോഴാണ് തനുവിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പിന്നാലെ വാതിൽ പൊളിച്ച് അകത്ത് കയറി. തനുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
സംഭവത്തിൽ ദുരൂഹതയുള്ളതായി ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. നിലവില്‍ സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല.
Kerala
ചെറുപുഴ: കാട്ടുപന്നി ഇടിച്ചുവീഴ്ത്തിയ യുവതിക്ക് പരിക്ക്. കുളത്തുവായിലെ ഒ.എസ്. രാഹുലിന്റെ ഭാര്യ ആര്യക്കാണ് (26) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയാണ് സംഭവം.
ആര്യയും ഒന്നര വയസുകാരനായ മകൻ ഋതുദേവും ഭർതൃമാതാവ് രാധയ്ക്കൊപ്പം കക്കോട് വയനാട്ടുകുലവൻ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോകവേ വഴിയിൽവച്ചാണു കാട്ടുപന്നി ആക്രമിച്ചത്. കുഞ്ഞുങ്ങളുമായി വന്ന കൂറ്റൻ കാട്ടുപന്നി ആര്യയെ തട്ടിവീഴ്ത്തുകയായിരുന്നു. കൈക്കും കാലിലും പരിക്കേറ്റ ആര്യ ചെറുപുഴ ലീഡർ ആശുപത്രിയിൽ ചികിത്സ തേടി.
ആര്യയെ പന്നി ആക്രമിക്കുന്നത് നേരിൽക്കണ്ട സമീപവാസിയായ കെ.ബി. സുരേഷ് പന്നിയെ കല്ലെറിഞ്ഞ് ഓടിച്ചതിനാലാണു കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കുഞ്ഞിന്റെയും രാധയുടെയും നേർക്ക് കാട്ടുപന്നി തിരിയാതിരുന്നതും രക്ഷയായി. കാഷ്മീരിൽ സൈനികനായി ജോലി ചെയ്യുന്ന ഭർത്താവ് രാഹുലുമായി ആര്യ വീഡിയോ കോൾ വഴി സംസാരിച്ചുവരുന്നതിനിടയിലാണു കാട്ടുപന്നിയുടെ ആക്രമണം.
പന്നി ആക്രമിക്കുന്നത് നേരിൽക്കണ്ട രാഹുൽ സമീപത്തുണ്ടായിരുന്ന അമ്മാവൻ സന്തോഷിനെ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് ആര്യയെ ആശുപത്രിയിലെത്തിച്ചത്. ഇവിടെനിന്നു കുറച്ചു ദൂരം മാറി പെരിങ്ങാലയിൽ വയോധികനെയും കഴിഞ്ഞദിവസം കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.
Kerala
മലപ്പുറം: ഭർത്താവിനെയും ഭർതൃമാതാവിനെയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു യുവതി. മലപ്പുറത്തെ നിരപ്പറമ്പിലാണ് സംഭവം നടന്നത്.
പള്ളത്ത് വീട്ടിൽ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവർക്കാണ് കുത്തേറ്റത്. കുടുംബ വഴക്കിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഭരത് ചന്ദ്രന്റെ ഭാര്യ സജീന (23)യെ പോലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ രണ്ട് പേരെയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
National
ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ കമിതാക്കളായ മുസ്ലിം യുവാവിനെയും ഹിന്ദു യുവതിയെയും പെൺകുട്ടിയുടെ ബന്ധുക്കൾ കെട്ടിയിട്ടു വെട്ടിക്കൊന്നു.
അർമാൻ(27), കാജൽ (22) എന്നിവരാണ് മരിച്ചത്. സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന അർമാൻ കുറച്ചു മാസങ്ങളായി മൊറാദാബാദിലായിരുന്നു താമസം. ഇതിനിടെ കാജലിനെ പരിചയപ്പെടുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തു.
ഇതേക്കുറിച്ച് അറിഞ്ഞ കാജലിന്റെ സഹോദരന്മാർ ബന്ധം അവസാനിപ്പിക്കണമെന്ന് കാജലിനോട് ആവശ്യപ്പെട്ടു. മൂന്നു ദിവസങ്ങൾക്ക് മുൻപ് അർമാനെയും കാജലിനെയും കാണാതായെന്നു കാട്ടി അർമാന്റെ പിതാവ് ഹനീഫ് പോലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ ഇരുവരെയും തങ്ങൾ കൊലപ്പെടുത്തിയെന്നു കാജലിന്റെ സഹോദരന്മാർ പോലീസിനു മൊഴി നൽകുകയായിരുന്നു. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലം ഇവർ പോലീസിനു കാണിച്ചുകൊടുക്കുകയും ചെയ്തു.
ഇരുവരെയും കെട്ടിയിട്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ഇവർ പോലീസിനോടു സമ്മതിച്ചു. പെൺകുട്ടിയുടെ മൂന്നു സഹോദരങ്ങൾക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നും ഇവരെ കസ്റ്റഡിയിലെടുത്തുവെന്നും പോലീസ് അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ ഒരു വയസുകാരിയായ മകളെ കുത്തിക്കൊന്ന് യുവതി. ലാത്തൂർ ജില്ലയിലാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തുന്നതിനെ ചൊല്ലിയായിരുന്നു ഭർത്താവുമായി യുവതി വഴക്കുണ്ടായത്. സംഭവത്തിൽ ശ്യാം നഗർ പ്രദേശത്ത് താമസിക്കുന്ന 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
34കാരനായ യുവാവ് ദിവസവേതന തൊഴിലാളിയാണ്. തിങ്കളാഴ്ച ജോലിക്ക് ശേഷം വൈകിവന്ന ഭർത്താവുമായി യുവതി വഴക്കുണ്ടായി. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തികൊണ്ട് ഇവർ മകളുടെ മുഖത്തും വയറിലും നെഞ്ചിലും തലയിലും നിരവധി തവണ കുത്തുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ഭർത്താവിന്റെ പരാതി പ്രകാരം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
National
നോയിഡ: അമിത വേഗതയിലെത്തിയ ആഡംബര വാഹനം ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ കൗമാരക്കാരി മരിച്ചു. കാർ യാത്രക്കാരിയായ ഫലക് അഹമ്മദ് (19) ആണ് മരിച്ചത്.
ആഡംബര വാഹനമായ ജാഗ്വാർ ആണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. അൻഷ് (19), ആയുഷ് ഭാട്ടി (17), നീൽ പൻവാർ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമല്ല. ഫലക്കിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്കു മാറ്റി.
National
ചെന്നൈ: സഹപ്രവർത്തകയായ പോലീസ് ഉദ്യോഗസ്ഥയുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് സംഭവം.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് വിന്യസിച്ചിരുന്നു ഇരുവരെയും. ഈ സമയമാണ് സംഭവം.
ശുചിമുറിയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയ ഉദ്യോഗസ്ഥ ഇതേക്കുറിച്ച് മേലുദ്യോഗസ്ഥർക്ക് പരാതി നൽകി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോണിന്റെ ഉടമ സബ് ഇൻസ്പെക്ടർ ആണെന്ന് കണ്ടെത്തി.
ഉടൻതന്നെ ഇയാളെ സസ്പെൻഡ് ചെയ്യുകയും തുടർന്ന് അറസ്റ്റ് നടപടികളിലേക്ക് കടക്കുകയുമായിരുന്നു. അതേസമയം, ഫോണിൽ നിന്ന് വീഡിയോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ പോലീസുകാരൻ ആരോപണങ്ങൾ നിഷേധിച്ചു.
Kerala
കോഴിക്കോട്: ഗോവിന്ദപുരത്ത് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരേ ഗുരുതര ആരോപണവുമായി യുവാവിന്റെ സുഹൃത്തുക്കളും കുടുംബവും.
സോഷ്യൽ മീഡിയയിൽ നല്ല റീച്ച് കിട്ടി പ്രശസ്തയാകാൻ കണ്ടന്റ് ക്രിയേഷന് വേണ്ടി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ യുവതി ദീപക്കിനെ ഉപയോഗിച്ചെന്ന് സുഹൃത്ത് അഷ്കര്‍ ആരോപിച്ചു. ദീപക് മോശം സ്വഭാവക്കാരനല്ല. പരാതിയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. അതിനു പകരം കണ്ടന്റ് കിട്ടിയല്ലോ എന്നു ചിന്തിച്ച് വീഡിയോ എടുക്കാൻ അവന്റെ അടുത്ത് പോയി നിന്നു. അവര്‍ കാരണമാണ് അവന് ജീവനൊടുക്കിയതെന്നും അഷ്കര്‍ പറഞ്ഞു.
വീഡിയോ പ്രചരിപ്പിച്ച യുവതി ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ദീപക്കിന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മകന് ജീവന് നഷ്ടമായതെന്ന് അമ്മ കനിഹ പറഞ്ഞു.
ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല. മകന് ഇത് താങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ഒരമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കനിഹ പറഞ്ഞു. ഒരു മോശം സ്വഭാവവും ഇല്ലാത്തവന് ആണ് ദീപക്. ദൃശ്യം പ്രചരിച്ചതോടെ വലിയ വിഷമത്തില്‍ ആയിരുന്നു. മകന് പാവമായിരുന്നു. കര്‍ശ നടപടി ഉണ്ടാകണം. രണ്ടുദിവസമായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. രാവിലെ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകനാണ് നഷ്ടമായതെന്നും പിതാവ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Kerala
മലപ്പുറം: കാട്ടുമുണ്ടയിൽ മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവര്‍ന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. കാട്ടുമുണ്ടപറമ്പന്‍ നജ്മലിനെയാണ് കൈമാറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം.
കാട്ടുമുണ്ട മോലിപ്പടിയിലെ കടയില്‍ ജീവനക്കാരിയായ ബിന്ദുവിന്റെ മൂന്നേകാല്‍ പവന്റെ മാലയാണ് പ്രതി പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. കടയില്‍ ബിന്ദു മാത്രമാണ് ഉണ്ടായിരുന്നത്. സാധനങ്ങള്‍ ചോദിച്ച് വാങ്ങുന്നതിനിടയില്‍ പെട്ടെന്നാണ് മാല പൊട്ടിച്ചത്. ബിന്ദു ഒച്ച വച്ചതോടെ സമീപത്തുണ്ടായിരുന്ന കടക്കാരനുള്‍പ്പെടെ ഓടിയെത്തി മാല പിടിച്ചുവാങ്ങി പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ കൈമാറുകയായിരുന്നു.
ഇയാള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ മൂന്ന് ദിവസം മുമ്പ് നടക്കാവ് ഭാഗ ത്തുനിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് പറഞ്ഞു. വാഹന ഉടമ നടക്കാവ് സ്റ്റേഷനില്‍ വണ്ടി നഷ്ടപ്പെട്ടതായി കാണിച്ച് പരാതി നല്‍കിയിട്ടുണ്ട്. ബിന്ദുവിന്റെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
Kerala
കണ്ണൂർ: പാപ്പിനിശേരിയിൽ എംഡിഎയുമായി യുവതി പിടിയിൽ. അഞ്ചാംപീടിക സ്വദേശി ഷിൽന (32) ആണ് പിടിയിലായത്. പാപ്പിനിശേരി എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
പാപ്പിനിശേരി മേഖലയിൽ എംഡിഎംഎയുടെ വിപണനവും ഉപയോഗവും വ്യാപകമായി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.
പരിശോധനയിൽ കല്യാശേരി അഞ്ചാം പീടിക സ്വദേശിയായ ഷിൽന നിവാസിൽ നിന്ന് എംഡിഎംഎ പിടികൂടി. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ബംഗുളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ എത്തിച്ചത്.
Kerala
കോട്ടയം: വൈക്കം വെച്ചൂർ അംബിക മാർക്കറ്റിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു. മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി സ്മിത സാറാ വർഗീസ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
International
വാഷിംഗ്ടൺ: അരനൂറ്റാണ്ടിനു ശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കു യാത്ര തിരിക്കുന്നു. നാസയുടെ ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് II (Artemis II), 2026 ഫെബ്രുവരി ആദ്യവാരത്തോടെ വിക്ഷേപിക്കാനാണു ലക്ഷ്യമിടുന്നത്. 1972ലെ അപ്പോളോ 17ന് ശേഷം ഇതാദ്യമായാണ് മനുഷ്യന് ഭൂമിയുടെ ഭ്രമണപഥം കടന്ന് (Deep Space) സഞ്ചരിക്കുന്നത്.
ചരിത്രം കുറിക്കാൻ നാലുപേര്‍
നിലവിലെ കണക്കുകൂട്ടലുകള്‍ പ്രകാരം 2026 ഫെബ്രുവരി ആറിന് ആര്‍ട്ടെമിസ് II വിക്ഷേപിക്കും. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നു ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) ഉപയോഗിച്ചാണ് വിക്ഷേപണം. എന്നിരുന്നാലും, കാലാവസ്ഥയും സാങ്കേതിക പരിശോധനകളും പരിഗണിച്ച് വിക്ഷേപണ തീയതിയില്‍ മാറ്റങ്ങള്‍ വരാം.
ആര്‍ട്ടെമിസ് II ദൗത്യത്തില്‍ നാലു ബഹിരാകാശ സഞ്ചാരികളാണ് ഉള്ളത്.
റീഡ് വൈസ്മാന്- ദൗത്യത്തിന്റെ കമാന്‍ഡര്‍ (നാസ).
വിക്ടര്‍ ഗ്ലോവര്‍: പൈലറ്റ് (നാസ). ചന്ദ്രനിലേക്കു യാത്ര ചെയ്യുന്ന ആദ്യത്തെ കറുത്തവര്ഗക്കാരന്.
ക്രിസ്റ്റീന കോക്ക്: മിഷന് സ്പെഷലിസ്റ്റ് (നാസ). ചന്ദ്രനിലേക്കു പോകുന്ന ആദ്യ വനിത എന്ന നേട്ടം ക്രിസ്റ്റീനയ്ക്കു സ്വന്തമാകും.
ജെറമി ഹാന്‍സണ്‍: മിഷന് സ്പെഷലിസ്റ്റ് (കാനഡ). നാസ പ്രോജക്ടിൽ അമേരിക്കക്കാരനല്ലാത്ത ഒരാള്‍ ആദ്യമായാണ് ഒരു ചാന്ദ്രദൗത്യത്തിന്റെ ഭാഗമാകുന്നത്.
Kerala
ബംഗുളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശിവാനന്ദ്, ഗണേഷ് എന്നിവരാണ് പിടിയിലായത്.
ദൃശ്യങ്ങൾ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച മറ്റൊരാളെയും പോലീസ് പിടികൂടി. വെള്ളിയാഴ്ചയാണ് സംഭവം. അംബേദ്കർ ഗ്രൗണ്ടിന് സമീപം ഓട്ടോറിക്ഷയിലെത്തിയ യുവാക്കൾ 35കാരിയായ യുവതിയെ സമീപിക്കുകയും നിർബന്ധിച്ച് ഓട്ടോയിൽ കയറ്റുകയും ചെയ്തു.
തുടർന്ന് ഇവർ യുവതിക്ക് മദ്യം നൽകുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇവർ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് അംബേദ്കർ ഗ്രൗണ്ടിന് സമീപം യുവതിയെ ഇറക്കിവിട്ടു.
എന്നാൽ ദൃശ്യങ്ങൾ പുറത്തായതോടെയാണ് പോലീസ് കേസെടുത്തത്. പീഡനത്തിനിരയായ യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതിരുന്നതോടെ പോലീസ് സ്വമേധയ കേസെടുത്തു. തുടരന്വേഷണത്തിൽ യുവതിയെ ഹുബ്ബള്ളിയിൽ നിന്നും കണ്ടെത്തി.
അനാഥയായ ഇവർ ഒന്നരമാസത്തോളമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. ശിവാനന്ദിനും ഗണേഷിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, ലൈംഗീക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. വാട്ട്സ്ആപ്പിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പ്രദീപ് എന്നയാളാണ് അറസ്റ്റിലായത്.
മൂന്ന് പേരും ഓട്ടോ ഡ്രൈവർമാരാണെന്നാണ് റിപ്പോർട്ട്. ലൈംഗീകാതിക്രമ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകൾ, ഐടി ആക്ടിലെ വ്യവസ്ഥകൾ എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ കുടുംബ വഴക്കിനെ തുടർന്ന് നവജാത ശിശുവിനെ വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ മീരപേട്ടിലാണ് സംഭവം.
11 മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകിയതിന് ശേഷം മാതാവ് സുഷ്മിത(27) ആണ് ജീവനൊടുക്കിയത്. ഭർത്താവ് യശ്വന്ത് റെഡ്ഡിയുമായി സുഷ്മിത വഴക്കുണ്ടാക്കുമായിരുന്നു. ഇതിനിടയാണ് സംഭവം.
സംഭവമറിഞ്ഞ് സുഷ്മിതയുടെ മാതാവ് ലളിതയും ജീവനൊടുക്കാൻ ശ്രമിച്ചു. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
പാറ്റ്ന: ബിഹാറിൽ മന്ത്രവാദം ആരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ചുകൊന്നു. രണ്ട് സ്ത്രികൾക്ക് പരിക്കേറ്റു. നവാഡ ജില്ലയിലാണ് സംഭവം.
കിരൺ ദേവി(35)ആണ് കൊല്ലപ്പെട്ടത്. അയൽവാസിയുടെ കുട്ടിക്ക് തലച്ചോറിൽ അസുഖം ബാധിച്ചത് കിരൺ കാരണമാണെന്നും ഇവർ മന്ത്രവാദം നടത്തിയെന്നും ആരോപിച്ചായിരുന്നു കൊലപാതകം.
അയൽവാസികളായ മുകേഷ് ചൗധരി, മഹേന്ദ്ര ചൗധരി, നടു ചൗധരി, ശോഭ ദേവി എന്നിവർ കിരൺ ദേവിയെ ഇഷ്ടിക, കല്ല്, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കിരണിന്റെ ഭർതൃ സഹോദരന്മാരുടെ ഭാര്യമാരായ ലളിത ദേവിക്കും മറ്റൊരു സ്ത്രീക്കും പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാമധ്യേ കിരൺ മരിച്ചു. സംഭവത്തിൽ പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. കിരൺദേവിക്ക് നാല് മക്കളുണ്ട്.
National
രാംപുർ: പാക്കിസ്ഥാൻ പൗരത്വം മറച്ചുവച്ച് വിദ്യാഭ്യാസ വകുപ്പിൽ ജോലി നേടിയ സ്ത്രീക്കെതിരേ ഉത്തർപ്രദേശിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഫർസാന എന്നറിയപ്പെടുന്ന മഹീറാ അക്തറിനെതിരേയാണ് നടപടി.
കുംഹാരിയ ഗ്രാമത്തിലെ പ്രൈമറി സ്കൂളിൽ അധ്യാപികയായി ഇവർ ജോലി ചെയ്തിട്ടുണ്ട്.
വ്യാജ താമസ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണു ജോലി നേടിയെടുത്തത്. 1979ൽ പാക്കിസ്ഥാൻ സ്വദേശിയെ വിവാഹം ചെയ്തതിനു ശേഷമാണ് പാക് പൗരത്വം സ്വീകരിച്ചത്.
പിന്നീട് വിവാഹമോചിതയായി ഇന്ത്യയിൽ തിരിച്ചെത്തി മറ്റൊരാളെ വിവാഹം ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കൊച്ചി മുളവുകാട് പൊന്നാരിമംഗലം സ്വദേശിയായ യുവാവിന് 1.46 ലക്ഷം നഷ്ടമായി. 32കാരനായ യുവാവിനാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കിത്തരാമെന്ന് പ്രലോഭിപ്പിച്ച് യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ 27 വരെയുള്ള തീയതികളില്‍ യുവാവിന്റെ നാലു ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി തട്ടിപ്പുകാരുടെ ഏഴു ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളത്. എന്നാല്‍ ഇതുവരെ ലാഭവിഹിതം ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് യുവാവിന് മനസിലായത്.
തുടര്‍ന്ന് യുവാവ് ബുധനാഴ്ച മുളവുകാട് പോലീസില്‍ പരാതി നല്കി. ആദിലക്ഷ്മി എന്ന യുവതി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ യുവതിയെ വെടിവച്ചു കൊന്നു. അമേരിക്കൻ പൗരത്വമുള്ള റെനി നിക്കോൾ ഗുഡ്(37) ആണ് കൊല്ലപ്പെട്ടത്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥനെ യുവതി വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കാനായി വെടിവച്ചതാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. എന്നാൽ, റെനിയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പ്രകോപനങ്ങൾ ഉണ്ടായിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകി.
വെടിവയ്പ്പിന്റെ വീഡിയോ കണ്ടെന്നും സ്വയം പ്രതിരോധത്തിനായി ചെയ്തതാണെന്ന കഥ വെറും വാദമാണെന്നും മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ പറഞ്ഞു. സംഭവസ്ഥലത്ത് പ്രതിഷേധവുമായി നിരവധിയാളുകൾ തടിച്ചുകൂടിയിട്ടുണ്ട്.
ആറ് വർഷം മുമ്പ് ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്തിന് സമീപമാണ് സംഭവം നടന്നതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെളുത്ത വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ മുട്ടുകുത്തി ശ്വാസം മുട്ടിച്ചതിനെ തുടർന്ന് മരിച്ച കറുത്ത വർഗക്കാരനായിരുന്നു ജോർജ് ഫ്ലോയ്ഡ്. ഈ സംഭവം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
Kerala
കൊച്ചി: പാസ്പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഹാര്‍ബര്‍ പോലീസാണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തത്. തിങ്കളാഴ്ചയാണ് സംഭവം. പാസ്പോര്‍ട്ടിനായി അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയോട് വെരിഫിക്കേഷനായി തന്നെ കാണാനാണ് വിജേഷ് ആവശ്യപ്പെട്ടത്.
തോപ്പുംപടി പാലത്തിന് അടുത്തുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അവന്യുവിന് അടുത്തേക്ക് എത്താനും ഇവിടെ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറാനും വിജേഷ് ആവശ്യപ്പെട്ടു.
കാറില്‍ കയറിയ യുവതിയോട് വിജേഷ് അപമര്യാദയായി പെരുമാറുകയായിരുന്നു. പിറ്റേന്ന് തന്നെ യുവതി ഹാര്‍ബര്‍ പോലീസില്‍ പരാതി നല്കി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് ഹാര്‍ബര്‍ പോലീസ് കേസ് എടുത്തത്.
വിജേഷിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുമെന്നും ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികളെന്നുമാണ് പോലീസ് പറയുന്നത്.
National
ബംഗുളൂരു: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഐടി ജീവനക്കാരിയായ ശർമിള(34)ആണ് മരിച്ചത്.
ബംഗളൂരു സുബ്രഹ്മണ്യ ലേ ഔട്ടിലുള്ള വാടക വീടിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. രാത്രി 10:30-ഓടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട വീട്ടുടമ വിജയേന്ദ്രൻ ഉടൻ തന്നെ പൊലിസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.
അഗ്നിരക്ഷാ സേന എത്തി വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. തീ അണച്ച ശേഷം നടത്തിയ പരിശോധനയിൽ ശർമിളയെ മുറിക്കുള്ളിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുറിയിൽ പുക നിറഞ്ഞതോടെ ശർമിളയ്ക്ക് പുറത്തിറങ്ങാൻ കഴിയാതിരുന്നതാണ് മരണകാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ശർമിള താമസിച്ചിരുന്ന ഫ്ലാറ്റിലെ മറ്റൊരു മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.
ഈ മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത് അപകടസമയത്ത് നാട്ടിലായിരുന്നു. ഒരു വർഷം മുൻപാണ് ജോലിയുടെ ഭാഗമായി ശർമിള ബംഗളൂരുവിലേക്ക് താമസം മാറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
District News
കുര്യനാട് : ജംഗ്ഷനടുത്ത് എം. സി റോഡിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.
ബീഹാർ ലക്കീസ് സറായി നൂറിന്റെ ഭാര്യ ഷമ്മ പർവ്വ (19)യാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് നൂറിനെ കുറവിലങ്ങാട് പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുറവിലങ്ങാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
National
കാണ്‍പുർ: ഉത്തർപ്രദേശിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ കൊന്ന് പതിനെട്ടുകാരി. പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ബന്ദ ജില്ലയിലെ ബബേരു ഗ്രാമത്തിലാണ് സംഭവം.
പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് അയൽവാസി അതിക്രമിച്ച് വീട്ടിൽ കയറി പീഡനശ്രമം നടത്തിയത്. ഉച്ചകഴിഞ്ഞ് 3.30നാണ് സുഖ്റാം പ്രജാപതി (50) പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയതോടെ ഇയാൾ വീടിനകത്തേയ്ക്ക് കയറി വാതിൽ അകത്ത് നിന്ന് പൂട്ടി.
പിന്നാലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെയാണ് പെൺകുട്ടി സ്വയം രക്ഷയ്ക്ക് വേണ്ടി അയൽവാസിയെ കൊലപ്പെടുത്തിയത്. കോടാലി ഉപയോഗിച്ചാണ് പെൺകുട്ടി സുഖ്റാമിനെ ആക്രമിച്ചത്.
അടിയേറ്റ് നിലത്തുവീണപ്പോൾ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ആയുധവുമായി പെൺകുട്ടി തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മരിച്ചയാളുടെ ഭാര്യയുടെ പരാതിയിൽ പെണ്‍കുട്ടിക്കെതിരെ കൊലപാത കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
District News
മട്ടന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഉളിയിൽ ആവിലാട് പുതിയ വീട്ടിൽ പി.വി. മീനാക്ഷിയാണ് (71) മരിച്ചത്.
ഇക്കഴിഞ്ഞ 15ന് വൈകുന്നേരം മട്ടന്നൂർ വിമാനത്താവള റോഡിൽ കല്ലേരിക്കരയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ റോഡരികിലെ സംരക്ഷണ കുറ്റിയിൽ ഇടിച്ചായിരുന്നു അപകടം. അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ഇന്നലെ രാവിലെയാണ് മരിച്ചത്. ഭർത്താവ്: പരേതനായ പി.വി. അനന്തൻ. മക്കൾ: സുമ, ബിജു, ഷാജി. മരുമക്കൾ: ഹരീന്ദ്രൻ (അഞ്ചരക്കണ്ടി), ബീന (മയ്യിൽ), രമ്യ (അഞ്ചരക്കണ്ടി).
Kerala
കൊച്ചി: എറണാകുളത്ത് പോലീസുകാരനെതിരെ വ്യാജ പീഡനപരാതി നൽകിയ യുവതിക്കെതിരെ കേസെടുത്തു.
ആലപ്പുഴ സ്വദേശി ബഷീറിന്റെ പരാതിയിൽ പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പീഡന പരാതി നൽകി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
380000 യുവതി വാങ്ങിയെന്നും പിന്നീട് 14 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നുണ്ട്. എറണാകുളം ജുഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശാനുസരണമാണ് പോലീസ് കേസെടുത്തത്. സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്നാണ് ബഷീറിന്റെ ആരോപണം.
നേരത്തേ, പണം നൽകാതെ വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ പരാതിയിൽ പോലീസുകാരനെതിരെ വകുപ്പുതല നടപടിയും ഉണ്ടായിരുന്നു. പോലീസുകാരൻ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു.
NRI
ഫ്ലോറിഡ: ഫ്ലോറിഡയിൽ ഒരേ ദിവസം തന്റെ രണ്ട് മുൻ ഭർത്താക്കന്മാരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ 51 വയസുകാരിയായ സൂസൻ എറിക്ക അവലോൺ എന്ന സ്ത്രീയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ടാമ്പയിലുള്ള രണ്ടാമത്തെ മുൻ ഭർത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഇവർ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭർത്താവിന്റെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേനയാണ് സൂസൻ ആദ്യ ഭർത്താവിന്റെ വീട്ടിലെത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മരണത്തിന് മുമ്പ് നൽകിയ മൊഴിയാണ് സൂസനിലേക്ക് വിരൽ ചൂണ്ടിയത്. മുൻ ഭർത്താവിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് "ഏത് ഭർത്താവ്?' എന്ന് ഇവർ തിരിച്ച് ചോദിച്ചതാണ് രണ്ടാമത്തെ കൊലപാതകവും പുറത്തറിയാൻ കാരണമായത്.
ആദ്യ ഭർത്താവുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ മനാറ്റി കൗണ്ടി ഷെരീഫ് ഓഫീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിൽ ഭർത്താവിനെ കൊന്ന് ശരീരം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കിയ യുവതിയും കാമുകനും പോലീസ് പിടിയിൽ.
ഉത്തർപ്രദേശിലെ സംഭലിലെ ചാന്ദൗസി പ്രദേശത്തായിരുന്നു സംഭവം. റൂബി, സുഹൃത്ത് ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. 38 കാരനായ രാഹുലാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഡിസംബർ 15ന് പ്രദേശത്തെ അഴുക്കുചാലിൽനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. കൈയും തലയും വേർപ്പെട്ട നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
ചോദ്യം ചെയ്യലിൽ ഭാര്യ റൂബി കൊലപാതകക്കുറ്റം സമ്മതിച്ചു. സുഹൃത്ത് ഗൗരവിന്റെ സഹായത്തോടെയാണ് താൻ കൊലപാതകം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകി.
ഇരുമ്പ് വടികൊണ്ട് രാഹുലിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ശരീരഭാഗങ്ങൾ രാജ്ഘട്ടിലെത്തിച്ച് ഗംഗയിൽ ഒഴുക്കി. ചില ഭാഗങ്ങൾ അഴുക്കുചാലിലും തള്ളുകയായിരുന്നു.
ആൺസുഹൃത്തുമായുള്ള ബന്ധത്തെ തുടർന്ന് ഇരുവരും തമ്മിൽ കലഹങ്ങളുണ്ടായിരുന്നതായാണ് വിവരം. രാഹുലിനെ കാണാനില്ലെന്ന് കാണിച്ച് യുവതി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അസ്വാഭാവികത തോന്നിയ പോലീസ് കുടുംബത്തെ ചുറ്റിപ്പറ്റി അന്വേഷണം നടത്തി. ഇതിനിടെ രാഹുലിന്റെ ഫോൺ വീടിന്റെ പരിസരത്ത് വെച്ചാണ് സ്വിച്ച് ഓഫ് ആയതെന്ന് കണ്ടെത്തി.
ഇതിനിടെയാണ് മൃതദേഹാവശിഷ്ടവും കണ്ടെത്തിയത്. ശരീരം മുറിക്കാൻ ഉപയോഗിച്ച ഉപകരണവും മർദിക്കാനുപയോഗിച്ച ഇരുമ്പ് വടിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Kerala
മലപ്പുറം: വണ്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്നു. അമ്പലപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രമതിയുടെ സ്വർണാഭരണങ്ങളാണ് മൂന്നംഗ സംഘം കവർന്നത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറി കൈയിൽ ധരിച്ചിരുന്ന ഏകദേശം രണ്ട് പവനോളം തൂക്കമുള്ള സ്വർണവള മോഷ്ടിക്കുകയായിരുന്നു.
മൽപ്പിടുത്തത്തിനിടെ കത്രിക ഉപയോഗിച്ച് വള മുറിച്ചെടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരാതിയിന്മേൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അന്ധയായ യുവതിയെ പോലീസിന് മുന്നിൽവച്ച് മർദിച്ച് ബിജെപി നേതാവ്. ജബൽപൂർ ബിജെപി വൈസ് പ്രസിഡന്റായ അഞ്ജു ഭാർഗവയാണ് അതിക്രമം നടത്തിയത്.
മധ്യപ്രദേശിലെ ജബൽപൂരിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽവച്ചാണ് സംഭവം. യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും ബിജെപി നേതാവ് തട്ടിക്കയറുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഈ ജന്മത്തിൽ അവർ അന്ധയാണ്, അടുത്ത ജന്മത്തിലും അവർ അന്ധയായി തന്നെ തുടരുമെന്നും അഞ്ജു ഭാർഗവ അധിക്ഷേപിച്ചു.
ഡിസംബർ 20 ന് ജബൽപൂരിലെ ഗോരഖ്പുർ പ്രദേശത്തെ ഒരു പള്ളിയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നിരവധി ഹിന്ദു സംഘടനാ പ്രവർത്തകർ ഒത്തുകൂടിയിരുന്നു. കാഴ്ച വൈകല്യമുള്ള വിദ്യാർഥികളെ മതപരിവർത്തനത്തിനായി പള്ളിയിലേക്ക് കൊണ്ടുവരികയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഇത് ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലിലിന് കാരണമായി.
National
റാഞ്ചി: പീഡനശ്രമം ചെറുത്ത സ്ത്രീയുടെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച് യുവാക്കള്‍. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഗാഡി ഗ്രാമത്തിലാണ് സംഭവം.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇവരുടെ കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവ് ശാരീരിക വൈകല്യമുള്ളയാളാണ്.
ഇവർ ഗ്രാമത്തില്‍ ഒരു ചെറിയ തട്ടുകട നടത്തുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം ഒരു കൂട്ടം യുവാക്കള്‍ തട്ടുകടയിലെത്തുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി ഇത് തടഞ്ഞതോടെ തര്‍ക്കമായി.
തുടർന്ന് പ്രതികളിലൊരാള്‍ സമൂസ തയാറാക്കാന്‍ ഉപയോഗിക്കുന്ന തിളച്ച എണ്ണ സ്ത്രീയുടെ മേല്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ രണ്ട് അക്രമികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ(39) ആണ് മരിച്ചത്. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മാവേലിക്കര വിഎസ്എം ആശുപത്രിയിലാണ് സംഭവം.
അതേസമയം, ചികിത്സാ പിഴവ് ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കാണ് ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കീ ഹോൾ സർജറിക്കുള്ള അനുമതി പത്രം ആശുപത്രി അധികൃതർ ബന്ധുക്കളിൽ നിന്നും ഒപ്പിട്ടു വാങ്ങുകയും ചെയ്തു.
എന്നാൽ ഓപ്പൺ സർജറി നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശസ്ത്രക്രിയ ഇന്ന് പുലർച്ചെയാണ് നടത്തിയതെന്നും കീ ഹോൾ സർജറി തന്നെയാണ് നടത്തിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ശസ്ത്രക്രിയക്കിടെ കുടലിൽ ഒരു രക്ത സ്രാവം ഉണ്ടായി. രക്തസ്രാവം സങ്കീർണമായതോടെ ഓപ്പൺ സർജറി ചെയ്യേണ്ടിവന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മൊഴി എടുക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
National
ലക്നോ: ഗാസിയാബാദിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിനുള്ളിൽ ഒളിപ്പിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ഗാസിയാബാദിലെ രാജ്നഗറിലാണ് സംഭവം.
കൊല്ലപ്പെട്ട യുവതി വാടകക്ക് നൽകിയ ഫ്ലാറ്റിൽ നിന്നാണ് മൃതദേഹം പോലീസ് കണ്ടെടുത്തത്. വാടകക്ക് താമസിച്ച ദമ്പതികളെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നുമാണ് സത്യം പുറത്തുവന്നത്.
ദമ്പതികൾ മാസങ്ങളായി വാടക നൽകിയിരുന്നില്ല. പണം ചോദിക്കാനാണ് 32കാരിയായ യുവതി ഫ്ളാറ്റിലെത്തിയത്.
എന്നാൽ യുവതി വൈകിട്ട് വീട്ടിൽ തിരിച്ചെത്താതായതോടെ സംശയം തോന്നിയ വീട്ടുജോലിക്കാരി വാടകക്കാർ താമസിക്കുന്ന ഫ്ലാറ്റിലെത്തി. ഇവർ നൽകിയ മറുപടിയിൽ സംശയം തോന്നിയതോടെ വീട്ടുജോലിക്കാരെ സംഭവം അയൽക്കാരെ അറിയിക്കുകയായിരുന്നു. പിന്നീടാണ് പോലീസിനെ വിവരം അറിയിച്ചത്.
അജയ് ഗുപ്ത(35), അക്രിതി ഗുപ്ത(30) എന്നിവരെയാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. യുവതിയുടെ തലക്ക് പ്രഷർ കുക്കർ കൊണ്ട് അടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു.
കൊല്ലപ്പെട്ട യുവതിക്ക് രണ്ടു ഫ്ലാറ്റുകളുണ്ടായിരുന്നു. ഒരു ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം അവർ താമസിച്ചു. രണ്ടാമത്തേത് വാടകയ്ക്കും നൽകി.
ഗാസിയാബാദിലെ ഒരു സ്കൂളിലെ അധ്യാപികയായിരുന്നു കൊല്ലപ്പെട്ട യുവതി. എട്ടുമാസം മുമ്പാണ് 18000 രൂപ പ്രതിമാസ വാടകക്ക് അവർ ഫ്ലാറ്റ് ദമ്പതികൾക്ക് നൽകിയത്.
Kerala
കൊച്ചി: ഒരു വർഷത്തില്‍ കൂടുതലായി നിയമ പോരാട്ടം നടത്തുകയാണെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ലഭിക്കാൻ നിയമ പോരാട്ടം നടത്തിയെന്നും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ മർദനമേറ്റ ഷൈമോൾ എൻ.ജെ.
രണ്ട് പേരെ മർദിച്ച് ജീപ്പില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ ഷൈമോളുടെ ഭർത്താവ് പകർത്തിയിരുന്നു. പിന്നാലെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോയി. വിവരമറിഞ്ഞ് കുട്ടികളുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഭർത്താവിനെ മർദിക്കുന്നതാണ് കണ്ടതെന്ന് ഷൈമോൾ പറയുന്നു.
കരഞ്ഞ് നിലവിളിച്ച് ഉപദ്രവിക്കരുത് എന്ന് പറഞ്ഞു. അപ്പോൾ ഉദ്യോഗസ്ഥൻ നെഞ്ചത്ത് പിടിച്ച് തള്ളി, മുഖത്ത് അടിച്ചു. ഭർത്താവിന്റെ തലയ്ക്കും അടിച്ചു. തുടർന്ന് ആശുപത്രിയില്‍ പോയി. എന്നാല്‍ തനിക്കെതിരെ പോലീസ് കള്ളക്കേസിട്ടു.
സ്റ്റേഷൻ ആക്രമിച്ചു, പോലീസ് ഉദ്യോഗസ്ഥനെ മാന്തി പരിക്കേല്‍പ്പിച്ചു എന്നൊക്കെ ആരോപിച്ചായിരുന്നു കേസ് എടുത്തത്. സത്യം സമൂഹത്തിന് മുന്നില്‍ തെളിയിക്കേണ്ടത് ആവശ്യമായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് ദൃശ്യങ്ങൾ ലഭിച്ചത് എന്നും ഷൈമോൾ പറയുന്നു.
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഗർഭിണിയായിരുന്ന ഷൈമോളെ മർദിച്ചത്. കഴിഞ്ഞ വർഷമായിരുന്നു സംഭവം. ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് ഷൈമോൾക്ക് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.
Kerala
കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽവച്ച് ഗർഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. നോർത്ത് എസ്എച്ച്ഒയായിരുന്ന പ്രതാപ ചന്ദ്രനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി.
2024 ജൂണിലാണ് കൊച്ചി സ്വദേശി ഷൈമോൾക്കാണ് മർദനമേറ്റത്. മഫ്തിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ പൊതു സ്ഥലത്തു നിന്നിരുന്ന യുവാക്കളെ മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഇവരുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു.
തുടർന്ന് പോലീസ് ഇയാളെ പിടികൂടി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഷൈമോളെ എസ്എച്ച്ഒ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങൾ യുവതിക്ക് ലഭിച്ചത്.
നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയാണ് പ്രതാപ ചന്ദ്രൻ. ഇയാൾക്കെതിരെ സമാനപരാതികൾ മുമ്പും ഉയർന്നിട്ടുണ്ട്.
Kerala
കണ്ണൂർ: പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. കണ്ണൂർ - കാസർഗോഡ് ദേശീയ പാതയിൽ പയ്യന്നൂർ കണ്ടോത്താണ് അപകടമുണ്ടായത്.
കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിന്റെ ഭാര്യ കെ.കെ. ഗ്രീഷ്മ (38) യാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9.45 ഓടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം മെഡിക്കൽ കോളജ് ആശുപ്രത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അങ്കൺവാടി അധ്യാപിക കെ.കെ. ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി. മധുസൂദനന്റെയും മകളാണ്. മകൻ: ആരവ്. സഹോദരൻ: വൈശാഖ്. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
International
കാലിഫോർണിയ: അമേരിക്കയിൽ അബോധാവസ്ഥയിലായിരുന്ന യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ. കാലിഫോർണിയയിലാണ് സംഭവം.
സിമ്രൻജിത്ത് സിംഗ് സെഖോനെ (35) ആണ് അറസ്റ്റിലായത്. 21 കാരിയാണ് പരാതി നൽകിയത്. കാലിഫോർണിയയിലെ കാമറില്ലോ നഗരത്തിലാണ് സംഭവം.
നവംബർ 27ന് പുലർച്ചെ ഒന്നിന് തൗസൻഡ് ഓക്സിലെ ഒരു ബാറിൽനിന്ന് കാമറില്ലോയിലെ വീട്ടിലെത്തിക്കാൻ ടാക്സി വിളിച്ചതായിരുന്നു യുവതി. മദ്യലഹരിയിലായിരുന്ന യുവതി മയങ്ങിപ്പോയി.
യാത്ര പൂർത്തിയായതായി ആപ്പിൽ രേഖപ്പെടുത്തിയ ശേഷം അബോധാവസ്ഥയിലായിരുന്ന ഇരയെ കാമറില്ലോയിൽ ചുറ്റിസഞ്ചരിപ്പിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് ഇവരെ താമസസ്ഥലത്ത് ഇറക്കിവിട്ടു.
ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി മനസിലാക്കുന്നത്. തുടർന്ന് മേജർ ക്രൈംസ് സെക്ഷ്വൽ അസോൾട്ട് യൂണിറ്റിൽ പരാതി നൽകുകയും സിമ്രൻജിത്ത് സിംഗ് സെഖോനെയിലേക്ക് അന്വേഷണമെത്തുകയും ചെയ്തു.
സെഖോനെ ഡിസംബർ 15 നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ താൻ നിരപരാധിയാണെന്ന് സെഖോൻ വാദിച്ചു. അയാളുടെ ജാമ്യത്തുക 500,000 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. ഡിസംബർ 29ന് ജാമ്യത്തിൽ വാദം കേൾക്കും.
Kerala
മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്.
വീടിന്റെ അടുക്കളയോടു ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാരാത്തോട് അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി - സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും.
Kerala
മലപ്പുറം: ഇരട്ട വോട്ട് ചെയ്യാൻ ശ്രമിച്ച യുവതിക്കെതിരെ കേസ്. വലിയപറമ്പ് സ്വദേശി റിന്റു അജയ്ക്കെതിരെയാണ് കേസ്.
റിന്റു കോഴിക്കോട് കൊടിയത്തൂർ കഴുത്തുട്ടിപുറായിലെ വാർഡ് 17ൽ വോട്ട് ചെയ്തിരുന്നു. പിന്നീട് ഉച്ചക്കഴിഞ്ഞ് മലപ്പുറം പുളിക്കൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ വലിയപറമ്പ് ചാലിൽ ജിഎൽപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തുകയായിരുന്നു.
റിട്ടർണിംഗ് ഓഫീസർ കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് യുവതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, വടക്കാഞ്ചേരി നഗരസഭയിൽ കള്ളവോട്ട് ചെയ്യാനെത്തിയ മങ്കര തരു പീടികയില്‍ അന്‍വർ(42) പിടിയിലായി.
മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ഇയാള്‍ വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെ ഉദ്യോഗസ്ഥര്‍ കൈയിലെ മഷിയടയാളം കണ്ടാണ് പിടികൂടിയത്.
പ്രിസൈഡിംഗ് ഓഫീസറുടെ പരാതി പ്രകാരം പോലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്.
Kerala
ആലപ്പുഴ: കെഎസ്ആർടിസി ബസ് കയറി യുവതി മരിച്ചു. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ സ്വദേശിനി മെറീന(24) ആണ് മരിച്ചത്.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ രാത്രി 8.30ഓടെയാണ് അപകടം ഉണ്ടായത്. മെറീന സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഭർത്താവും ഒപ്പം ഉണ്ടായിരുന്നു.
എറണാകുളത്ത് ജോലി ചെയ്തിരുന്ന മെറീന ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനായി എത്തിയതാണ്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഷാനോ കെ. ശാന്തനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Kerala
നീലേശ്വരം: വീട്ടുപറമ്പിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ അയല്‍വാസിയായ യുവതി സാഹസികമായി പിടികൂടി ചാക്കിലാക്കി. നീലേശ്വരം കടിഞ്ഞിമൂലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് കടിഞ്ഞിമൂലയിലെ ഗിരിജയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ദിവ്യ പ്രകാശന് പാന്പിനെ കണ്ട് പേടിച്ചു പിൻമാറാൻ തയാറായില്ല.
പാമ്പിനെ പിടിക്കാനുള്ള പരിശീലനമൊന്നും കിട്ടിയില്ലെങ്കിലും പിടികൂടാൻ തന്നെ തീരുമാനിച്ചു. ഇതിനിടയില്‍ അടുത്ത പറമ്പിലേക്കു കടന്ന പാമ്പിനെ പിന്നാലെ ചെന്ന ദിവ്യ ഒരു കമ്പിന്റെ മാത്രം സഹായത്തോടെ സാഹസികമായി പിടികൂടി ചാക്കിലാക്കി. ഇതോടെ കണ്ടുനിന്നവർക്ക് ആശ്വാസം. പലരും ദിവ്യയെ അഭിനന്ദിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ, പാമ്പിനെ ഏറ്റുവാങ്ങിയെങ്കിലും പരിശീലനമില്ലാത്തയാൾ പിടിച്ചതിനെ അത്ര പ്രോത്സാഹിപ്പിക്കാൻ അവർ തയാറായില്ല.
മതിയായ പരിശീലനമില്ലാതെ പൊതുജനങ്ങള്‍ പാമ്പുകളെ പിടികൂടുന്നത് അപകടകരമാണെന്ന മുന്നറിയിപ്പോടെയാണ് രാത്രി വൈകി വനംവകുപ്പ് ജീവനക്കാരെത്തി പെരുമ്പാമ്പിനെ ഏറ്റുവാങ്ങിയത്. ഇനി പാമ്പിനെ കണ്ടാൽ വനംവകുപ്പിനെ വിളിക്കുകയാണ് വേണ്ടതെന്ന നിർദേശവും നൽകിയാണ് അവർ മടങ്ങിയത്. ദിവ്യ പാമ്പിനെ പിടിക്കാൻ സന്നദ്ധയാണെങ്കിൽ പരിശീലനം നേടണമെന്ന് ഉപദേശിക്കുകയും ചെയ്തു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാലിത്തീറ്റ ശേഖരിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പൗരി ഗർവാൾ ജില്ലയിലെ കാലാഗഡ് ടൈഗർ റിസർവ് പ്രദേശത്താണ് സംഭവം.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ റിഖാനിഖൽ ബ്ലോക്കിൽ ഊർമിള ദേവി മരുമകൾ പ്രിയയ്ക്കൊപ്പം കന്നുകാലികൾക്ക് കാലിത്തീറ്റ ശേഖരിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രിയ വീടിനുള്ളിലേക്ക് പോയി. എന്നാൽ ഊർമിള ദേവി കാലിത്തീറ്റ ശേഖരിക്കുന്നത് തുടർന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഊർമിള വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മരുമകൾ അന്വേഷിച്ചു പോയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിന് സമീപം കടുവയും ഇരിപ്പുണ്ടായിരുന്നു.
പ്രിയയുടെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ ഓടിക്കൂടി. തുടർന്ന് കടുവ സ്ഥലത്ത് നിന്നും പോവുകയായിരുന്നു.
പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം പതിവായിരിക്കുകയാണെന്ന് എംഎൽഎ ദിലീപ് റാവത്ത് പ്രതികരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, താൻ രാജിവയ്ക്കുമെന്ന് പറഞ്ഞു.
National
ഭുവനേശ്വർ: ഒഡീഷയിൽ ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. സുന്ദർഗഡ് ജില്ലയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവർക്ക് 90 ശതമാനം പൊള്ളലേറ്റു.
വെള്ളിയാഴ്ച രാത്രി ലഞ്ചിബർന പ്രദേശത്താണ് സംഭവം. പെൺകുട്ടിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് റൂർക്കേലയിലെ ഇസ്പാത് ജനറൽ ആശുപത്രിയിലേക്ക് (ഐജിഎച്ച്) മാറ്റി.
സംഭവത്തിൽ കോളജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ 25കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ ഒരാൾ ശല്യപ്പെടുത്തിയിരുന്നുവെന്നും സംഭവത്തിന് തൊട്ട് മുൻപ് മകൾക്ക് ഫോൺ വന്നിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പോലീസിനോടു പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള അഞ്ചാമത്തെ സംഭവമാണിത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകി മറ്റൊരു യുവതി. രാഹുൽ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ബന്ധത്തിൽ നിന്നും പിന്മാറിയെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി നൽകിയതായി പെൺകുട്ടി പറഞ്ഞു. എന്നാൽ നടപടി സ്വീകരിക്കാത്തത് വേദനിപ്പിച്ചെന്നും അവർ വ്യക്തമാക്കി.
രാഹുലുമായി സൗഹൃദമുണ്ടായിരുന്നു. വിവാഹക്കാര്യം വീട്ടിൽ അറിയിച്ചപ്പോൾ രാഹുലിന് ജോലി ഇല്ലാത്തതിനാൽ വീട്ടുകാർ ബന്ധം വേണ്ടന്ന് വച്ചു. എന്നാൽ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായപ്പോൾ വീട്ടുകാർ താൽപര്യം പ്രകടിപ്പിച്ചുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ തന്നെ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചുവെന്നും പെൺകുട്ടി പറയുന്നു.
പിന്നീട് ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറി. ഇത് തന്നെ മാനസികമായും ശാരീരികമായും തളർത്തി. പോലീസിൽ പരാതി നൽകാത്തത് ഭയം കാരണമെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ കാമുകനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ കുടുംബം. നന്ദേഡ് സ്വദേശിയായ സാക്ഷം(20) എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.
കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്മാരും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. സാക്ഷത്തിന്റെ ശവസംസ്കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു.
ജീവിതകാലം മുഴുവന്‍ സാക്ഷമിന്റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.
അഞ്ചലിന്റെ സഹോദരന്മാര് വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലായി. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ അവളുടെ പ്രണയത്തില്‍ ഉറച്ചുനിന്നു.
അഞ്ചല്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ അവളുടെ സഹോദരന്മാരും പിതാവും ചേര്‍ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ ആറ് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. പ്രതികള്‍ അറസ്റ്റിലായി.
National
കോൽക്കത്ത: നഴ്സായി ചമഞ്ഞ് കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം യുവതി കുഞ്ഞുമായി കടന്നു. പശ്ചിമ ബംഗാളിലെ സർക്കാർ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
കുഞ്ഞുമായി ബസിൽ ആശുപത്രിയിലേക്കു പോകുംവഴിയാണ് യുവതി പരിചയപ്പെട്ടതെന്ന് സൗത്ത് 24 പർഗാന ജില്ലയിൽ കാശിപ്പൂരിൽ നിന്നുള്ള മഞ്ജുള ബീബി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
യുവതി അതേ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണെന്നാണ് മഞ്ജുള ബീബിയോടു പറഞ്ഞത്. ഇരുവരും ഒരുമിച്ചാണ് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിന് ഡോക്ടറെ കാണിച്ച മഞ്ജുള ബീബി തുടർന്ന് കുഞ്ഞിനെ ആ യുവതിയെ ഏൽപ്പിച്ച ശേഷം മരുന്നു വാങ്ങാനായി പോയി.
തിരികെ എത്തിയപ്പോൾ കുഞ്ഞിനെയും ആ സ്ത്രിയെയും കാണാനില്ലായിരുന്നു. ആശുപത്രിയിൽ അവരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കുടുംബം ഫൂൽബഗാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രതിയായ യുവതിയെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഗുരുഗ്രാമിൽ വിദേശവനിതയ്ക്ക് നേരെ ഫിസിയോതെറാപ്പിസ്റ്റിന്റെ ലൈംഗീകാതിക്രമം. ദക്ഷിണ കൊറിയൻ സ്വദേശിനിയായ 55കാരിയെയാണ് സെക്ടർ 53ലെ ക്ലിനിക്കിൽ വച്ച് ഇയാൾ പീഡിപ്പിച്ചത്.
പ്രതി ഒളിവിലാണെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി നവംബർ 14 നാണ് പരാതി നൽകിയത്.
നവംബർ ഏഴിന് ചികിത്സയ്ക്കായി സെക്ടർ 53 ലെ ഒരു ഫിസിയോതെറാപ്പി സെന്ററിൽ ഇവർ പോയിരുന്നു. ഇവിടെ വച്ച് ഫിസിയോതെറാപ്പിസ്റ്റ് ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പീഡനശ്രമം എതിർത്തപ്പോൾ പ്രതി തന്നോട് മോശമായി പെരുമാറിയെന്നും പരാതിക്കാരി ആരോപിക്കുന്നു.പരിഭാഷകന്റെ അഭാവം മൂലം സ്ത്രീയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Kerala
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടകേസിൽ അറസ്റ്റിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ തിരിച്ചറിയല്‍ പരേഡിൽ യുവതിയുടെ സുഹൃത്ത് പ്രതി സുരേഷ് കുമാറിനെ തിരിച്ചറിഞ്ഞു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിയോഗിച്ച സമിതിയും യുവതിയുടെ സുഹൃത്ത് അർച്ചനയും പ്രതിയും മാത്രമാണ് തിരിച്ചറിയല്‍ പരേഡിൽ പങ്കെടുത്തത്. തിരിച്ചറിയൽ പരേഡിനു ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ട്രെയിനിലും കോട്ടയത്ത് ഇയാൾ മദ്യപിച്ച ബാറിലും എത്തിച്ച് തെളിവെടുക്കും.
ആക്രമണത്തിൽ പരിക്കേറ്റ യുവതി ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടിന് കേരള എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ പ്രതി പുകവലിച്ചു. ഇത് യുവതി ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
Kerala
കൊച്ചി: പെരുമ്പാവൂർ ഓടയ്ക്കാലി നൂലേലിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ കാർ ഇടിച്ച് മരിച്ചു. നൂലേലി ഇടത്തൊട്ടിൽ വീട്ടിൽ ലതിക (60) ആണ് മരിച്ചത്.
വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്പോൾ പിന്നാലെ വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറുപ്പുംപടി പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Kerala
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കോഴിക്കോട് കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. ചൂരണി പ്രദേശത്തെ കൃഷിത്തോട്ടത്തിൽ മണ്ണ് കിളക്കുന്നതിനിടയിൽ അണലിയുടെ കടിയേൽക്കുകയായിരുന്നു.
സഹതൊഴിലാളികൾ ആദ്യം പ്രദേശത്തെ വിഷവൈദ്യനെ കാണിക്കുകയും പിന്നീട്, കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രാഥമിക ചികിത്സകൾക്കു ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാത്രിയിൽ മരിച്ചു.
ഭർത്താവ്: ചാത്തു. മക്കൾ: ബിജു, ബിനു, ബിജില. മരുമക്കൾ: ബിന്ധിക, സജേഷ്. സഹോദരങ്ങൾ: മാതു, ജാനു, റീജ, ചന്ദ്രി, അശോകൻ, ചന്ദ്രൻ, ബാലൻ.
Kerala
നെയ്യാറ്റിൻകര: കുടുംബ പ്രശ്നങ്ങളെ തുടർന്ന് 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു.
പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്. സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയത്തിൽ പിടിച്ചു കിടക്കുകയായിരുന്നു.
അർച്ചനേന്ദ്രയും ഭർത്താവ് അസീം ഷേയ്ഖും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ഭർത്താവുമായിട്ടല്ല പ്രശ്നമെന്നും പോലീസ് വിശദീകരിച്ചു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവേന്ദ്രയെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമതു ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കലയിൽ നടന്ന സംഭവത്തിൽ തിരുവനന്തപുരം വെള്ളറട സ്വദേശി സുരേഷ്കുമാറാണ് പിടിയിലായത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊച്ചുവേളിയിൽ നിന്ന് പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. വർക്കലയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kerala
തിരുവനന്തപുരം: വർക്കലയിൽ റെയിൽവേ ട്രാക്കിൽ പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തി. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരി വീണത്.
അയന്തി മേൽപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവതിയെ വർക്കലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ എങ്ങനെയാണ് യുവതി വീണതെന്ന് വ്യക്തമല്ല. ആരോ തള്ളിയിട്ടതാണെന്ന സംശയമാണ് പോലീസിനുള്ളത്.
District News
കൊയിലാണ്ടി: ബന്ധുക്കൾ ഉപേക്ഷിച്ച് വയോധികയെ പിങ്ക് പോലീസും, നഗരസഭാ അധികൃതരും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസമാണ് ഇവരെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപെട്ട നിലയിൽ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ കൈയിലുണ്ടായിരുന്ന 6500 രൂപയും ആരോ കൊണ്ടുപോയതായി പറയുന്നു. വെള്ളിയാഴ്ച രാവിലെ അധികൃതരെത്തി വയോധികയെ108 ആംബുലൻസ് വരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടർന്ന് പരിശോധനയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. താമരശേരി അമ്പായത്തോട് സ്വദേശിനിയാണെന്നാണ് വിവരം. ഒരു മകനുണ്ടെന്നാണ് പറയുന്നത്. പോലീസ് ഇയാളുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ബന്ധുക്കളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസും നഗരസഭാധികൃതരും .
Kerala
തിരുവനന്തപുരം: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഐടി ജീവനക്കാരിയായ യുവതിയാണ് കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്.
പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഭയന്നുപോയ പെണ്‍കുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയും അവര്‍ പോലീസിൽ പരാതി നൽകുകയും ചെയ്തത്.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.