x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഡീ​ഷ​യി​ൽ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് വി​ദ്യാ​ർ​ഥി​നി; ഗു​രു​ത​ര പ​രി​ക്ക്


Published: December 6, 2025 09:40 PM IST | Updated: December 6, 2025 09:40 PM IST

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. സു​ന്ദ​ർ​ഗ​ഡ് ജി​ല്ല​യി​ൽ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​ർ​ക്ക് 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ല​ഞ്ചി​ബ​ർ​ന പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് റൂ​ർ​ക്കേ​ല​യി​ലെ ഇ​സ്പാ​ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് (ഐ​ജി​എ​ച്ച്) മാ​റ്റി.

സം​ഭ​വ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ 25കാ​ര​നാ​യ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ക​ളെ ഒ​രാ​ൾ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും സം​ഭ​വ​ത്തി​ന് തൊ​ട്ട് മു​ൻ​പ് മ​ക​ൾ​ക്ക് ഫോ​ൺ വ​ന്നി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള അ​ഞ്ചാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

Tags : Woman Student suicideattempt Odisha

Recent News

Up