Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman

യു​വ​തി​യും മൂ​ന്ന് പെ​ൺ​മ​ക്ക​ളും വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ​യും മൂ​ന്ന് പെ​ൺ​മ​ക്ക​ളെ​യും വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി​യി​ലെ സ​മ​യ്പു​ർ ബ​ദ്ലി​യി​ലെ ച​ന്ദ​ൻ പാ​ർ​ക്ക് പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം.

മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​യ​സ് വ​രെ​യാ​ണ് കു​ട്ടി​ക​ളു​ടെ പ്രാ​യം. നാ​ലു​പേ​രെ​യും ക​ഴു​ത്ത​റ​ത്ത നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​യ പാ​റ്റ്ന സ്വ​ദേ​ശി മു​ഞ്ചു​ൻ കെ​വാ​ത്ത് ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

നാ​ല് പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​യാ​ൾ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളു​ടെ ഫോ​ണും സ്വി​ച്ച് ഓ​ഫ് ആ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്.

Kerala

സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിലെ തർക്കം; യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് അമ്മാവൻ

തിരുവനന്തപുരം: കിളിമാനൂരില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവതിയുടെ ഇരുകൈകളും വെട്ടിപ്പരിക്കേല്‍പ്പിച്ച് അമ്മാവൻ. മണിക്കുട്ടന്‍ (60) എന്ന ആളാണ് സഹോദരീപുത്രിയായ സിന്ധുവിനെ (43) ആക്രമിച്ചത്. കിളിമാനൂര്‍ പോങ്ങനാട് പഴയ ചന്തയിലായിരുന്നു സംഭവം.

കേസെടുത്തെന്നും ഒളിവില്‍ പോയ മണിക്കുട്ടനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും കളിമാനൂര്‍ പോലീസ് പറഞ്ഞു. സിന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു.

മകളെ ട്യൂഷന് വിട്ടശേഷം മടങ്ങിയ സിന്ധു സ്‌കൂട്ടര്‍ മണിക്കുട്ടന്‍റെ വീടിനടുത്തു വച്ചതാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. വഴക്കിനിടെ വീട്ടിലേക്കു കയറിപ്പോയ മണിക്കുട്ടന്‍ വെട്ടുകത്തി എടുത്തു തിരിച്ചെത്തി സിന്ധുവിനെ വെട്ടുകയായിരുന്നു. 

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സിന്ധുവിന്‍റെ ഇരുകൈകള്‍ക്കും വെട്ടേറ്റത്. കരഞ്ഞുകൊണ്ട് ഓടിയ സിന്ധു അടുത്തുള്ള വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് സിന്ധുവിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Kerala

ബാ​ങ്കി​ൽ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു; യു​വ​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: ബാ​ങ്കി​ൽ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ. അ​ടി​മാ​ലി സ്വ​ദേ​ശി അ​നു​ഷ ആ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്.

2019 മു​ത​ൽ കോ​ത​മം​ഗ​ല​ത്തു​ള്ള ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ബ​ന്ധു​ക്ക​ളി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

ജോ​ലി​ക്ക് പോ​കാ​നെ​ന്ന വ്യാ​ജേ​ന ദി​വ​സ​വും വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങും. ബാ​ങ്കി​ൽ സ്വ​ർ​ണം വ​ച്ചാ​ൽ കൂ​ടു​ത​ൽ പ​ലി​ശ കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ സ്വ​ർ​ണം വാ​ങ്ങി​യെ​ടു​ത്ത​ത്. ഇ​ങ്ങ​നെ ല​ഭി​ച്ച സ്വ​ർ​ണം പ്ര​തി കൈ​ക്കാ​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ 21ന് ​പ്ര​മോ​ഷ​ന് വേ​ണ്ടി​യു​ള്ള ഇ​ന്‍റ​ർ​വ്യൂ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ അ​നു​ഷ പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല.

ഭാ​ര്യ​യെ കാ​ണാ​താ​യ​തോ​ടെ ഭ​ർ​ത്താ​വ് അ​രു​ൺ കോ​ത​മം​ഗ​ല​ത്തെ ബാ​ങ്ക് ശാ​ഖ​യി​ൽ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്. അ​നു​ഷ എ​ന്ന പേ​രി​ൽ ഒ​രാ​ൾ അ​വി​ടെ ജോ​ലി ചെ​യ്യു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ജോ​ലി വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

എ​ട്ട് വ​ർ​ഷം മു​മ്പാ​യി​രു​ന്നു അ​നു​ഷ​യു​ടെ​യും അ​രു​ണി​ന്‍റെ​യും വി​വാ​ഹം. 2019ൽ ​അ​രു​ൺ വി​ദേ​ശ​ത്തേ​ക്ക് പോ​യ സ​മ​യ​ത്ത് ത​നി​ക്ക് ബാ​ങ്കി​ൽ ജോ​ലി ല​ഭി​ച്ചെ​ന്ന് പ്ര​തി അ​നു​ഷ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​ദേ​ശ​ത്തു​നി​ന്ന് അ​രു​ൺ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷ​വും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ ച​മ​ഞ്ഞ് അ​നു​ഷ ത​ട്ടി​പ്പ് തു​ട​ർ​ന്നു.

സ്വ​ർ​ണം നി​ക്ഷേ​പി​ച്ച​വ​ർ തി​രി​കെ ചോ​ദി​ച്ചു വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് വി​വ​രം. ഡ​ൽ​ഹി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

National

യു​വ​തി​യെ ശ​ല്യം ചെ​യ്ത​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് മ​ർ​ദ​നം

ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ ശ​ല്യം ചെ​യ്ത​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് മ​ർ​ദ​നം. ഡ​ൽ​ഹി​യി​ലെ സാ​കേ​തി​ലാ​ണ് സം​ഭ​വം. സ​ങ്കം വി​ഹാ​ർ സ്വ​ദേ​ശി മു​കേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ലു​പേ​ർ ചേ​ർ​ന്നാ​ണ് മു​കേ​ഷി​നെ മ​ർ​ദി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശാ​ൽ റാ​വ​ത് (26), ജി​തി​ൻ (20), സോ​നു (25), വി​വേ​ക് (20) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ല​ർ​ച്ചെ ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ ര​ണ്ട് സ്കൂ​ട്ട​റി​ലാ​യി വ​ന്ന നാ​ല് പേ​ർ ചേ​ർ​ന്ന് ശ​ല്യം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​കേ​ഷി​ന് മ​ർ​ദ​ന​മേ​റ്റ​ത്.

പ്ര​തി​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തും നെ​ഞ്ചി​ലും വ​യ​റി​ലും ഇ​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്തു. മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​വ​ർ മു​കേ​ഷി​നെ ഇ​ഷ്ടി​ക​ക​ൾ കൊ​ണ്ടും ആ​ക്ര​മി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തി​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

മു​കേ​ഷി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ലും തു​ട​ർ​ന്ന് എ​യിം​സ് ട്രോ​മ സെ​ന്‍റ​റി​ലേ​ക്കും കൊ​ണ്ടു​പോ​യി. പി​ന്നീ​ട് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ക്ര​മി​ക​ളാ​യ നാ​ല് പേ​രെ തി​രി​ച്ച​റി​ഞ്ഞ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

National

എ​സ്‌​ഐ​ആ​ർ ഹി​യ​റിം​ഗി​നാ​യി ക്യൂ​വി​ൽ നി​ന്ന യു​വ​തി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ എ​സ്ഐ​ആ​ർ ഹി​യ​റിം​ഗി​നാ​യി ക്യൂ​വി​ൽ നി​ന്ന യു​വ​തി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സി​ലെ ദേ​ഗം​ഗ ബ്ലോ​ക്ക് ഓ​ഫീ​സി​ലാ​ണ് സം​ഭ​വം.

സെ​റീ​ന ബീ​ബി (32) ആ​ണ് മ​രി​ച്ച​ത്. ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ണ്ടാ​യ ചി​ല പൊ​രു​ത്ത​ക്കേ​ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഹി​യ​റി​ങ്ങി​നാ​യി സെ​റീ​ന ഭ​ർ​ത്താ​വ് സി​ദ്ധി​ഖി​നൊ​പ്പം ബ്ലോ​ക്ക് ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ച്ച ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​തി​യാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ സെ​റീ​ന​യ്ക്ക് സാ​ധി​ച്ചി​ല്ല.

കൂ​ടാ​തെ, ജ​യി​ലി​ൽ അ​യ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സെ​റീ​ന​യോ​ടു പ​റ​യു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​തെ​ന്ന് സെ​റീ​ന​യു​ടെ ബ​ന്ധു പ​റ​ഞ്ഞു.

 

National

ഗാ​ർ​ഹി​ക പീ​ഡ​നം; മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബാ​ഗ​ൽ​കോ​ട്ട​യി​ൽ മൂ​ന്ന് മ​ക്ക​ളെ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി ഡീ​സ​ൽ കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

സ​മൃ​ദ്ധി (അ​ഞ്ച്), പ്രീ​തം (നാ​ല്), സു​ക്ഷി​ത് (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ രൂ​പ (27) എ​ന്ന യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ബ​ദ​ൽ​കോ​ട്ടി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ രൂ​പ​യും കു​ട്ടി​ക​ളും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ രൂ​പ​യു​ടെ ഭ​ർ​ത്താ​വ് ഹ​നു​മ​ന്ത്, മാ​താ​വി​നെ ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടാ​ക്കി​യി​ട്ട് ജോ​ലി​ക്ക് പോ​യി​രു​ന്നു. ഹ​നു​മ​ന്ത് ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​തി​ൽ ബ​ലം പ്ര​യോ​ഗി​ച്ച് തു​റ​ന്ന​പ്പോ​ഴേ​ക്കും മൂ​ന്ന് കു​ട്ടി​ക​ളും മ​രി​ച്ചി​രു​ന്നു​വെ​ന്നും രൂ​പ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.
രൂ​പ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ട ശേ​ഷം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.

ഹ​നു​മ​ന്തും രൂ​പ​യും വി​വാ​ഹി​ത​രാ​യി​ട്ട് എ​ട്ട് വ​ർ​ഷ​മാ​യി. ഹ​നു​മ​ന്തും മാ​താ​വും രൂ​പ​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

National

ഭ​ർ​ത്താ​വ് ക​ളി​യാ​ക്കി​യ​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ഭ​ർ​ത്താ​വ് ക​ളി​യാ​ക്കി​യ​തി​ൽ മ​നം​നൊ​ന്ത് ഭാ​ര്യ ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​ന്ദി​രാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ത​നു സിം​ഗ് ആ​ണ് മ​രി​ച്ച​ത്. കാ​ണാ​ൻ കു​ര​ങ്ങ​നെ പോ​ലെ​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ഭ​ർ​ത്താ​വ് യു​വ​തി​യെ ക​ളി​യാ​ക്കി​യ​ത്.

ല​ക്നോ​വി​ലെ ത​ക്രോ​ഹി സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ ശ്രീ​വാ​സ്ത​വ​യും ത​നു സിം​ഗും നാ​ല് വ​ർ​ഷം മു​ൻ​പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​രു​ടേ​ത് പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് രാ​ഹു​ൽ.

രാ​ഹു​ൽ, ഭാ​ര്യ ത​നു, ത​നു​വി​ന്‍റെ സ​ഹോ​ദ​രി അ​ഞ്ജ​ലി മ​ക​ൻ അ​ഭ​യ് എ​ന്നി​വ​ർ ഒ​രു​മി​ച്ചി​രു​ന്ന് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ത​നു​വി​നെ ഭ​ർ​ത്താ​വ് ക​ളി​യാ​ക്കി​യ​ത്. ത​നു​വി​നെ കാ​ണാ​ൻ കു​ര​ങ്ങി​നെ​പോ​ലെ​യു​ണ്ടെ​ന്നാ​ണ് രാ​ഹു​ൽ പ​റ​ഞ്ഞ​ത്.

ഭ​ർ​ത്താ​വ് ത​മാ​ശ​യ്ക്ക് പ​റ​ഞ്ഞ​താ​ണെ​ങ്കി​ലും വാ​ക്കു​ക​ൾ ത​നു​വി​നെ വ​ല്ലാ​തെ സ​ങ്ക​ട​പ്പെ​ടു​ത്തി. പി​ന്നാ​ലെ ത​നു ത​ന്‍റെ മു​റി​യി​ലേ​യ്ക്ക് ക​യ​റി​പ്പോ​യി. അ​ൽ​പ്പ സ​മ​യ​ത്തി​ന് ശേ​ഷം ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി രാ​ഹു​ൽ വീ​ടി​ന് പു​റ​ത്തേ​യ്ക്ക് പോ​യി.

തി​രി​ച്ചെ​ത്തി​യ​തി​ന് പി​ന്നാ​ലെ ത​നു​വി​ന്‍റെ സ​ഹോ​ദ​രി​യോ​ട് അ​വ​ളെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി വി​ളി​ക്കാ​ൻ പ​റ​ഞ്ഞു. മു​റി​യി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ജ​ന​ലി​ലൂ​ടെ അ​ക​ത്തേ​യ്ക്ക് നോ​ക്കി​യ​പ്പോ​ഴാ​ണ് ത​നു​വി​നെ മു​റി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പി​ന്നാ​ലെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി. ത​നു​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ഇ​തു​വ​രെ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. നി​ല​വി​ല്‍ സം​ഭ​വ​ത്തി​ൽ പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

Kerala

കാ​ട്ടു​പ​ന്നി​ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​ക്കു പ​രി​ക്ക്

ചെ​​​റു​​​പു​​​ഴ: കാ​​​ട്ടു​​​പ​​​ന്നി ഇ​​​ടി​​​ച്ചുവീ​​​ഴ്ത്തി​​​യ​ യു​​​വ​​​തി​​​ക്ക് പ​​​രി​​​ക്ക്. കു​​​ള​​​ത്തു​​​വാ​​​യി​​​ലെ ഒ.​​​എ​​​സ്. രാ​​​ഹു​​​ലി​​​ന്‍റെ ഭാ​​​ര്യ ആ​​​ര്യ​​​ക്കാ​​​ണ് (26) കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം 4.30 ഓ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം.

ആ​​​ര്യ​​​യും ഒ​​​ന്ന​​​ര വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ മ​​​ക​​​ൻ ഋ​​​തു​​​ദേ​​​വും ഭ​​​ർ​​​തൃ​​​മാ​​​താ​​​വ് രാ​​​ധ​​​യ്ക്കൊ​​​പ്പം ക​​​ക്കോ​​​ട് വ​​​യ​​​നാ​​​ട്ടു​​​കു​​​ല​​​വ​​​ൻ ക്ഷേ​​​ത്ര​​​ത്തി​​​ലെ ഉ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​ക​​വേ വ​​​ഴി​​​യി​​​ൽ​​വച്ചാണു കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ച്ച​​​ത്. കു​​​ഞ്ഞു​​​ങ്ങ​​​ളു​​​മാ​​​യി വ​​​ന്ന കൂ​​​റ്റ​​​ൻ കാ​​​ട്ടു​​​പ​​​ന്നി​ ആ​​​ര്യ​​​യെ ത​​​ട്ടിവീ​​​ഴ്ത്തു​​ക​​യാ​​യി​​രു​​ന്നു. കൈ​​​ക്കും കാ​​​ലി​​​ലും പ​​​രി​​​ക്കേ​​​റ്റ ആ​​​ര്യ ചെ​​​റു​​​പു​​​ഴ ലീ​​​ഡ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി.

ആ​​​ര്യ​​​യെ പ​​​ന്നി ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത് നേ​​​രി​​​ൽ​​ക്ക​​​ണ്ട സ​​​മീ​​​പ​​​വാ​​​സി​​​യാ​​​യ കെ.​​​ബി. സു​​​രേ​​​ഷ് പ​​​ന്നി​​​യെ ക​​​ല്ലെ​​​റി​​​ഞ്ഞ് ഓ​​​ടി​​​ച്ച​​​തി​​​നാ​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. കു​​​ഞ്ഞി​​​ന്‍റെ​​​യും രാ​​​ധ​​​യു​​​ടെ​​​യും നേ​​​ർ​​​ക്ക് കാ​​​ട്ടു​​​പ​​​ന്നി തി​​​രി​​​യാ​​​തി​​​രു​​​ന്ന​​​തും ര​​​ക്ഷ​​​യാ​​​യി. കാ​​​ഷ്മീ​​​രി​​​ൽ സൈ​​​നി​​​ക​​​നാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന ഭ​​​ർ​​​ത്താ​​​വ് രാ​​​ഹു​​​ലു​​​മാ​​​യി ആ​​​ര്യ വീ​​​ഡി​​​യോ കോ​​​ൾ വ​​​ഴി സം​​​സാ​​​രി​​​ച്ചു​​വ​​​രു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണു കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം.

പ​​​ന്നി ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത് നേ​​​രി​​​ൽ​​ക്ക​​​ണ്ട രാ​​​ഹു​​​ൽ സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​മ്മാ​​​വ​​​ൻ സ​​​ന്തോ​​​ഷി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ളും നാ​​​ട്ടു​​​കാ​​​രും എ​​​ത്തി​​​യാ​​​ണ് ആ​​​ര്യ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ഇ​​​വി​​​ടെ​​നി​​​ന്നു കു​​​റ​​​ച്ചു ദൂ​​​രം മാ​​​റി​ പെ​​​രി​​​ങ്ങാ​​​ല​​​യി​​​ൽ വ​​​യോ​​​ധി​​​ക​​​നെ​​​യും ക​​ഴി​​ഞ്ഞ​​ദി​​വ​​സം കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചി​​​രു​​​ന്നു.

National

ക​മി​താ​ക്ക​ളാ​യ മു​സ്‌​ലീം യു​വാ​വി​നെ​യും ഹി​ന്ദു യു​വ​തി​യെ​യും വെ​ട്ടി​ക്കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ൽ ക​മി​താ​ക്ക​ളാ​യ മു​സ്‌​ലിം യു​വാ​വി​നെ​യും ഹി​ന്ദു യു​വ​തി​യെ​യും പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ കെ​ട്ടി​യി​ട്ടു വെ​ട്ടി​ക്കൊ​ന്നു.

അ​ർ​മാ​ൻ(27), കാ​ജ​ൽ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ർ​മാ​ൻ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി മൊ​റാ​ദാ​ബാ​ദി​ലാ​യി​രു​ന്നു താ​മ​സം. ഇ​തി​നി​ടെ കാ​ജ​ലി​നെ പ​രി​ച​യ​പ്പെ​ടു​ക​യും ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ക​യും ചെ​യ്തു.

ഇ​തേ​ക്കു​റി​ച്ച് അ​റി​ഞ്ഞ കാ​ജ​ലി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ർ ബ​ന്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കാ​ജ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ർ​മാ​നെ​യും കാ​ജ​ലി​നെ​യും കാ​ണാ​താ​യെന്നു കാ​ട്ടി അ​ർ​മാ​ന്‍റെ പി​താ​വ് ഹ​നീ​ഫ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഇ​രു​വ​രെ​യും ത​ങ്ങ​ൾ കൊ​ല​പ്പെ​ടു​ത്തി​യെന്നു കാ​ജ​ലി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ർ പോ​ലീ​സിനു മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ച്ചി​ട്ട സ്ഥ​ലം ഇ​വ​ർ പോ​ലീ​സി​നു കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​രു​വ​രെ​യും കെ​ട്ടി​യി​ട്ട് വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോടു സമ്മതിച്ചു. പെ​ൺ​കു​ട്ടി​യു​ടെ മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യെ​ന്നും ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

National

ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്ക്, ഒ​രു വ​യ​സു​കാ​രി​യാ​യ മ​ക​ളെ ക്രൂ​ര​മാ​യി കൊ​ന്ന യു​വ​തി അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ഒ​രു വ​യ​സു​കാ​രി​യാ​യ മ​ക​ളെ കു​ത്തി​ക്കൊ​ന്ന് യു​വ​തി. ലാ​ത്തൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ വൈ​കി​യെ​ത്തു​ന്ന​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ഭ​ർ​ത്താ​വു​മാ​യി യു​വ​തി വ​ഴ​ക്കു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ശ്യാം ​ന​ഗ​ർ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന 30കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

34കാ​ര​നാ​യ യു​വാ​വ് ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​യാ​ണ്. തി​ങ്ക​ളാ​ഴ്ച ജോ​ലി​ക്ക് ശേ​ഷം വൈ​കി​വ​ന്ന ഭ​ർ​ത്താ​വു​മാ​യി യു​വ​തി വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ർ​ച്ച​യേ​റി​യ ക​ത്തി​കൊ​ണ്ട് ഇ​വ​ർ മ​ക​ളു​ടെ മു​ഖ​ത്തും വ​യ​റി​ലും നെ​ഞ്ചി​ലും ത​ല​യി​ലും നി​ര​വ​ധി ത​വ​ണ കു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി പ്ര​കാ​രം യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി.

National

അ​മി​ത വേ​ഗം, ട്ര​ക്കി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; കൗ​മാ​ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

നോയിഡ: അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ആ​ഡം​ബ​ര വാ​ഹ​നം ട്ര​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൗ​മാ​ര​ക്കാ​രി മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രി​യാ​യ ഫ​ല​ക് അ​ഹ​മ്മ​ദ് (19) ആ​ണ് മ​രി​ച്ച​ത്.

ആ​ഡം​ബ​ര വാ​ഹ​ന​മാ​യ ജാ​ഗ്വാ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്നു​പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ത്തി. അ​ൻ​ഷ് (19), ആ​യു​ഷ് ഭാ​ട്ടി (17), നീ​ൽ പ​ൻ​വാ​ർ (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഫ​ല​ക്കി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

 

National

സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ശു​ചി​മു​റി ദൃ​ശ്യം പ​ക​ർ​ത്താ​ൻ ശ്ര​മം; സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ശു​ചി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​ന് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട്ടി​ലെ രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്യൂ​ട്ടി​ക്ക് വി​ന്യ​സി​ച്ചി​രു​ന്നു ഇ​രു​വ​രെ​യും. ഈ ​സ​മ​യ​മാ​ണ് സം​ഭ​വം.

ശു​ചി​മു​റി​യി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ ഇ​തേ​ക്കു​റി​ച്ച് മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി. ഇ​തേ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഫോ​ണി​ന്‍റെ ഉ​ട​മ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ണെ​ന്ന് ക​ണ്ടെ​ത്തി.

ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം, ഫോ​ണി​ൽ നി​ന്ന് വീ​ഡി​യോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പോ​ലീ​സു​കാ​ര​ൻ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു.

Kerala

'കണ്ടന്‍റിനുവേണ്ടി ദീപക്കിനെ കൊലയ്ക്ക് കൊടുത്തു': യുവതിക്കെതിരേ ഗുരുതര ആരോപണം

കോഴിക്കോട്: ഗോവിന്ദപുരത്ത് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരേ ഗുരുതര ആരോപണവുമായി യുവാവിന്‍റെ സുഹൃത്തുക്കളും കുടുംബവും.

സോഷ്യൽ മീഡിയയിൽ നല്ല റീച്ച് കിട്ടി പ്രശസ്തയാകാൻ കണ്ടന്‍റ് ക്രിയേഷന് വേണ്ടി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ യുവതി ദീപക്കിനെ ഉപയോഗിച്ചെന്ന് സുഹൃത്ത് അഷ്‌കര്‍ ആരോപിച്ചു. ദീപക് മോശം സ്വഭാവക്കാരനല്ല. പരാതിയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. അതിനു പകരം കണ്ടന്‍റ് കിട്ടിയല്ലോ എന്നു ചിന്തിച്ച് വീഡിയോ എടുക്കാൻ അവന്‍റെ അടുത്ത് പോയി നിന്നു. അവര്‍ കാരണമാണ് അവന്‍ ജീവനൊടുക്കിയതെന്നും അഷ്‌കര്‍ പറഞ്ഞു.

വീഡിയോ പ്രചരിപ്പിച്ച യുവതി ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ദീപക്കിന്‍റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മകന് ജീവന്‍ നഷ്ടമായതെന്ന് അമ്മ കനിഹ പറഞ്ഞു.

ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല. മകന് ഇത് താങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ഒരമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കനിഹ പറഞ്ഞു. ഒരു മോശം സ്വഭാവവും ഇല്ലാത്തവന്‍ ആണ് ദീപക്. ദൃശ്യം പ്രചരിച്ചതോടെ വലിയ വിഷമത്തില്‍ ആയിരുന്നു. മകന്‍ പാവമായിരുന്നു. കര്‍ശ നടപടി ഉണ്ടാകണം. രണ്ടുദിവസമായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. രാവിലെ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകനാണ് നഷ്ടമായതെന്നും പിതാവ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Kerala

മ​ല​പ്പു​റ​ത്ത് മോ​ഷ്ടി​ച്ച സ്‌​കൂ​ട്ട​റി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല ക​വ​ര്‍​ന്നു; മോ​ഷ്ടാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: കാ​ട്ടു​മു​ണ്ട​യി​ൽ മോ​ഷ്ടി​ച്ച സ്‌​കൂ​ട്ട​റി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല ക​വ​ര്‍​ന്ന മോ​ഷ്ടാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. കാ​ട്ടു​മു​ണ്ട​പ​റ​മ്പ​ന്‍ ന​ജ്മ​ലി​നെ​യാ​ണ് കൈ​മാ​റി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉച്ചയ്ക്ക് 12.30 യോ​ടെ​യാ​ണ് സം​ഭ​വം.

കാ​ട്ടു​മു​ണ്ട മോ​ലി​പ്പ​ടി​യി​ലെ ക​ട​യി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യ ബി​ന്ദു​വി​ന്‍റെ മൂ​ന്നേ​കാ​ല്‍ പ​വ​ന്‍റെ മാ​ല​യാ​ണ് പ്ര​തി പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച​ത്. ക​ട​യി​ല്‍ ബി​ന്ദു മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സാ​ധ​ന​ങ്ങ​ള്‍ ചോ​ദി​ച്ച് വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ പെ​ട്ടെ​ന്നാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ബി​ന്ദു ഒ​ച്ച വ​ച്ച​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ട​ക്കാ​ര​നു​ള്‍​പ്പെ​ടെ ഓ​ടി​യെ​ത്തി മാ​ല പി​ടി​ച്ചു​വാ​ങ്ങി പൊ​ലീ​സി​നെ വി​ളി​ച്ചു വ​രു​ത്തി പ്ര​തി​യെ കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ മൂ​ന്ന് ദി​വ​സം മു​മ്പ് ന​ട​ക്കാ​വ് ഭാ​ഗ ത്തു​നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​ന ഉ​ട​മ ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ല്‍ വ​ണ്ടി ന​ഷ്ട​പ്പെ​ട്ട​താ​യി കാ​ണി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ബി​ന്ദു​വി​ന്‍റെ പ​രാ​തി​യി​ല്‍ നി​ല​മ്പൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

പാ​പ്പി​നി​ശേ​രി​യി​ൽ എം​ഡി​എ​യു​മാ​യി യു​വ​തി പി​ടി​യി​ൽ

ക​ണ്ണൂ​ർ: പാ​പ്പി​നി​ശേ​രി​യി​ൽ എം​ഡി​എ​യു​മാ​യി യു​വ​തി പി​ടി​യി​ൽ. അ​ഞ്ചാം​പീ​ടി​ക സ്വ​ദേ​ശി ഷി​ൽ​ന (32) ആ​ണ് പി​ടി​യി​ലാ​യ​ത്. പാ​പ്പി​നി​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്.

പാ​പ്പി​നി​ശേ​രി മേ​ഖ​ല​യി​ൽ എം​ഡി​എം​എ​യു​ടെ വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ക​ല്യാ​ശേ​രി അ​ഞ്ചാം പീ​ടി​ക സ്വ​ദേ​ശി​യാ​യ ഷി​ൽ​ന നി​വാ​സി​ൽ നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്ന് അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ ആ​ണ് പി​ടി​കൂ​ടി​യ​ത്. ബം​ഗു​ളൂ​രു​വി​ൽ നി​ന്നാ​ണ് ഇ​വ​ർ എം​ഡി​എം​എ എ​ത്തി​ച്ച​ത്.

International

അരനൂറ്റാണ്ടിനു ശേഷം മനുഷ്യർ വീണ്ടും ച​ന്ദ്ര​നി​ലേ​ക്ക്, നാലംഗ സംഘത്തിൽ ഒരു വനിതയും

വാഷിംഗ്ടൺ: അരനൂ​റ്റാ​ണ്ടി​നു​ ശേ​ഷം മ​നു​ഷ്യ​ന്‍ വീ​ണ്ടും ച​ന്ദ്ര​നി​ലേ​ക്കു യാ​ത്ര തി​രി​ക്കു​ന്നു. നാ​സ​യു​ടെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ ആ​ര്‍​ട്ടെ​മി​സ് II (Artemis II), 2026 ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ വി​ക്ഷേ​പി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. 1972ലെ ​അ​പ്പോ​ളോ 17ന് ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മ​നു​ഷ്യ​ന്‍ ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം ക​ട​ന്ന് (Deep Space) സ​ഞ്ച​രി​ക്കു​ന്ന​ത്.

ച​രി​ത്രം കു​റി​ക്കാ​ൻ നാ​ലു​പേ​ര്‍

നി​ല​വി​ലെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ പ്ര​കാ​രം 2026 ഫെ​ബ്രു​വ​രി ആറിന് ​ആ​ര്‍​ട്ടെ​മി​സ് II വി​ക്ഷേ​പി​ക്കും. ഫ്‌​ളോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്‌​പേ​സ് സെ​ന്‍റ​റി​ല്‍​നി​ന്നു ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​രു​ത്തു​റ്റ റോ​ക്ക​റ്റാ​യ സ്‌​പേ​സ് ലോ​ഞ്ച് സി​സ്റ്റം (SLS) ഉ​പ​യോ​ഗി​ച്ചാ​ണ് വി​ക്ഷേ​പ​ണം. എ​ന്നി​രു​ന്നാ​ലും, കാ​ലാ​വ​സ്ഥ​യും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ളും പ​രി​ഗ​ണി​ച്ച് വി​ക്ഷേ​പ​ണ തീ​യ​തി​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രാം.

ആ​ര്‍​ട്ടെ​മി​സ് II ദൗ​ത്യ​ത്തി​ല്‍ നാ​ലു ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​ണ് ഉ​ള്ള​ത്.
റീ​ഡ് വൈ​സ്മാ​ന്‍- ദൗ​ത്യ​ത്തി​ന്‍റെ ക​മാ​ന്‍​ഡ​ര്‍ (നാ​സ).
വി​ക്ട​ര്‍ ഗ്ലോ​വ​ര്‍: പൈ​ല​റ്റ് (നാ​സ). ച​ന്ദ്ര​നി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന ആ​ദ്യ​ത്തെ ക​റു​ത്ത​വ​ര്‍​ഗ​ക്കാ​ര​ന്‍.
ക്രി​സ്റ്റീ​ന കോ​ക്ക്: മി​ഷ​ന്‍ സ്‌​പെ​ഷ​ലി​സ്റ്റ് (നാ​സ). ച​ന്ദ്ര​നി​ലേ​ക്കു പോ​കു​ന്ന ആ​ദ്യ വ​നി​ത എ​ന്ന നേ​ട്ടം ക്രി​സ്റ്റീ​ന​യ്ക്കു സ്വ​ന്ത​മാ​കും.
ജെ​റ​മി ഹാ​ന്‍​സ​ണ്‍: മി​ഷ​ന്‍ സ്‌​പെ​ഷ​ലി​സ്റ്റ് (കാ​ന​ഡ). നാസ പ്രോജക്ടിൽ അ​മേ​രി​ക്ക​ക്കാ​ര​ന​ല്ലാ​ത്ത ഒ​രാ​ള്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

 

Kerala

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ചു, ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി​യി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ശി​വാ​ന​ന്ദ്, ഗ​ണേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ പ്ര​ച​രി​പ്പി​ച്ച മ​റ്റൊ​രാ​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. അം​ബേ​ദ്ക​ർ ഗ്രൗ​ണ്ടി​ന് സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ യു​വാ​ക്ക​ൾ 35കാ​രി​യാ​യ യു​വ​തി​യെ സ​മീ​പി​ക്കു​ക​യും നി​ർ​ബ​ന്ധി​ച്ച് ഓ​ട്ടോ​യി​ൽ ക​യ​റ്റു​ക‍​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​വ​ർ യു​വ​തി​ക്ക് മ​ദ്യം ന​ൽ​കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​ർ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് അം​ബേ​ദ്ക​ർ ഗ്രൗ​ണ്ടി​ന് സ​മീ​പം യു​വ​തി​യെ ഇ​റ​ക്കി​വി​ട്ടു.

എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യെ ഹു​ബ്ബ​ള്ളി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി.

അ​നാ​ഥ​യാ​യ ഇ​വ​ർ ഒ​ന്ന​ര​മാ​സ​ത്തോ​ള​മാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ക​യാ​യി​രു​ന്നു. ശി​വാ​ന​ന്ദി​നും ഗ​ണേ​ഷി​നു​മെ​തി​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ലൈം​ഗീ​ക പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു. വാ​ട്ട്‌​സ്ആ​പ്പി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് പ്ര​ദീ​പ് എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മൂ​ന്ന് പേ​രും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ലൈം​ഗീ​കാ​തി​ക്ര​മ നി​യ​മ​ങ്ങ​ളി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ, ഐ​ടി ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ പ്ര​കാ​ര​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

National

കു​ടും​ബ വ​ഴ​ക്ക്; ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി. ഹൈ​ദ​രാ​ബാ​ദി​ലെ മീ​ര​പേ​ട്ടി​ലാ​ണ് സം​ഭ​വം.

11 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് വി​ഷം ന​ൽ​കി​യ​തി​ന് ശേ​ഷം മാ​താ​വ് സു​ഷ്മി​ത(27) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഭ​ർ​ത്താ​വ് യ​ശ്വ​ന്ത് റെ​ഡ്ഡി​യു​മാ​യി സു​ഷ്മി​ത വ​ഴ​ക്കു​ണ്ടാ​ക്കു​മാ​യി​രു​ന്നു. ഇ​തി​നി​ട​യാ​ണ് സം​ഭ​വം.

സം​ഭ​വ​മ​റി​ഞ്ഞ് സു​ഷ്മി​ത​യു​ടെ മാ​താ​വ് ല​ളി​ത​യും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ബി​ഹാ​റി​ൽ മ​ന്ത്ര​വാ​ദം ആ​രോ​പി​ച്ച് യു​വ​തി​യെ മ​ർ​ദി​ച്ചു കൊ​ന്നു

പാ​റ്റ്ന: ബി​ഹാ​റി​ൽ മ​ന്ത്ര​വാ​ദം ആ​രോ​പി​ച്ച് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​കൊ​ന്നു. ര​ണ്ട് സ്ത്രി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ന​വാ​ഡ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

കി​ര​ൺ ദേ​വി(35)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​യ​ൽ​വാ​സി​യു​ടെ കു​ട്ടി​ക്ക് ത​ല​ച്ചോ​റി​ൽ അ​സു​ഖം ബാ​ധി​ച്ച​ത് കി​ര​ൺ കാ​ര​ണ​മാ​ണെ​ന്നും ഇ​വ​ർ മ​ന്ത്ര​വാ​ദം ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം.

അ​യ​ൽ​വാ​സി​ക​ളാ​യ മു​കേ​ഷ് ചൗ​ധ​രി, മ​ഹേ​ന്ദ്ര ചൗ​ധ​രി, ന​ടു ചൗ​ധ​രി, ശോ​ഭ ദേ​വി എ​ന്നി​വ​ർ കി​ര​ൺ ദേ​വി​യെ ഇ​ഷ്ടി​ക, ക​ല്ല്, ഇ​രു​മ്പ് ദ​ണ്ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കി​ര​ണി​ന്‍റെ ഭ​ർ​തൃ സ​ഹോ​ദ​ര​ന്മാ​രു​ടെ ഭാ​ര്യ​മാ​രാ​യ ല​ളി​ത ദേ​വി​ക്കും മ​റ്റൊ​രു സ്ത്രീ​ക്കും പ​രി​ക്കേ​റ്റു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ കി​ര​ൺ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മൂ​ന്നു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തു. കി​ര​ൺ​ദേ​വി​ക്ക് നാ​ല് മ​ക്ക​ളു​ണ്ട്.

National

പാക് പൗരത്വം മറച്ചുവച്ച് ജോലി നേടിയ സ്ത്രീക്കെതിരേ കേസ്

രാം​​​​പു​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​ൻ പൗ​​​​ര​​​​ത്വം മ​​​​റ​​​​ച്ചു​​​​വ​​​​ച്ച് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ ജോ​​​​ലി നേ​​​​ടി​​​​യ സ്ത്രീ​​​​ക്കെ​​​​തി​​​​രേ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു.

ഫ​​​​ർ​​​​സാ​​​​ന എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന മ​​​​ഹീ​​​​റാ അ​​​​ക്ത​​​​റി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.
കും​​​​ഹാ​​​​രി​​​​യ ഗ്രാ​​​​മ​​​​ത്തി​​​​ലെ പ്രൈ​​​​മ​​​​റി സ്കൂ​​​​ളി​​​​ൽ അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യി ഇ​​​​വ​​​​ർ ജോ​​​​ലി ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

വ്യാ​​​​ജ താ​​​​മ​​​​സ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു ജോ​​​​ലി നേ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​ത്. 1979ൽ ​​​​പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യെ വി​​​​വാ​​​​ഹം ചെ​​​​യ്ത​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് പാ​​​​ക് പൗ​​​​ര​​​​ത്വം സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

പി​​​​ന്നീ​​​​ട് വി​​​​വാ​​​​ഹ​​​​മോ​​​​ചി​​​​ത​​​​യാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി മ​​​​റ്റൊ​​​​രാ​​​​ളെ വി​​​​വാ​​​​ഹം ചെ​​​​യ്തു. ഇ​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ്: യുവാവിന് നഷ്ടമായത് 1.46 ലക്ഷം രൂപ, യുവതി ഉള്‍പ്പെടെ നാലംഗ സംഘത്തിനെതിരെ കേസ്

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കൊച്ചി മുളവുകാട് പൊന്നാരിമംഗലം സ്വദേശിയായ യുവാവിന് 1.46 ലക്ഷം നഷ്ടമായി. 32കാരനായ യുവാവിനാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കിത്തരാമെന്ന് പ്രലോഭിപ്പിച്ച് യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.

കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ 27 വരെയുള്ള തീയതികളില്‍ യുവാവിന്റെ നാലു ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി തട്ടിപ്പുകാരുടെ ഏഴു ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളത്. എന്നാല്‍ ഇതുവരെ ലാഭവിഹിതം ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് യുവാവിന് മനസിലായത്.

തുടര്‍ന്ന് യുവാവ് ബുധനാഴ്ച മുളവുകാട് പോലീസില്‍ പരാതി നല്‍കി. ആദിലക്ഷ്മി എന്ന യുവതി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

International

അ​മേ​രി​ക്ക​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ മി​നി​യാ​പൊ​ളി​സി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ന്നു. അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള റെ​നി നി​ക്കോ​ൾ ഗു​ഡ്(37) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. ഉ​ദ്യോ​ഗ​സ്ഥ​നെ യു​വ​തി വാ​ഹ​നം ഇ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ്ര​തി​രോ​ധി​ക്കാ​നാ​യി വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, റെ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ത്ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി.

വെ​ടി​വ​യ്പ്പി​ന്‍റെ വീ​ഡി​യോ ക​ണ്ടെ​ന്നും സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​യി ചെ​യ്ത​താ​ണെ​ന്ന ക​ഥ വെ​റും വാ​ദ​മാ​ണെ​ന്നും മി​നി​യാ​പൊ​ളി​സ് മേ​യ​ർ ജേ​ക്ക​ബ് ഫ്രേ ​പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്.

ആ​റ് വ​ർ​ഷം മു​മ്പ് ജോ​ർ​ജ് ഫ്ലോ​യ്ഡ് കൊ​ല്ല​പ്പെ​ട്ട സ്ഥ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് യു​എ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വെ​ളു​ത്ത വം​ശ​ജ​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ഴു​ത്തി​ൽ മു​ട്ടു​കു​ത്തി ശ്വാ​സം മു​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് മ​രി​ച്ച ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യി​രു​ന്നു ജോ​ർ​ജ് ഫ്ലോ​യ്ഡ്. ഈ ​സം​ഭ​വം രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

 

Kerala

പാ​സ്‌​പോ​ര്‍​ട്ട് വെ​രി​ഫി​ക്കേ​ഷ​നി​ടെ ക​ട​ന്നു​പി​ടി​ച്ചു; യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ച്ചി: പാ​സ്‌​പോ​ര്‍​ട്ട് വെ​രി​ഫി​ക്കേ​ഷ​നി​ടെ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. പ​ള്ളു​രു​ത്തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ വി​ജേ​ഷി​നെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ഹാ​ര്‍​ബ​ര്‍ പോ​ലീ​സാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. പാ​സ്‌​പോ​ര്‍​ട്ടി​നാ​യി അ​പേ​ക്ഷി​ച്ച പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യാ​യ യു​വ​തി​യോ​ട് വെ​രി​ഫി​ക്കേ​ഷ​നാ​യി ത​ന്നെ കാ​ണാ​നാ​ണ് വി​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

തോ​പ്പും​പ​ടി പാ​ല​ത്തി​ന് അ​ടു​ത്തു​ള്ള കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റ് അ​വ​ന്യു​വി​ന് അ​ടു​ത്തേ​ക്ക് എ​ത്താ​നും ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​നും വി​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​റി​ല്‍ ക​യ​റി​യ യു​വ​തി​യോ​ട് വി​ജേ​ഷ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. പി​റ്റേ​ന്ന് ത​ന്നെ യു​വ​തി ഹാ​ര്‍​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു എ​ന്ന വ​കു​പ്പ് ചേ​ര്‍​ത്താ​ണ് ഹാ​ര്‍​ബ​ര്‍ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

വി​ജേ​ഷി​നെ​തി​രെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്നും ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​ക​ളെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

 

National

താ​മ​സ സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്തം; ഐ​ടി ജീ​വ​ന​ക്കാ​രി മ​രി​ച്ചു

ബം​ഗു​ളൂ​രു: താ​മ​സ​സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ യു​വ​തി മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ ശ​ർ​മി​ള(34)​ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു സു​ബ്ര​ഹ്മ​ണ്യ ലേ ​ഔ​ട്ടി​ലു​ള്ള വാ​ട​ക വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. രാ​ത്രി 10:30-ഓ​ടെ വീ​ട്ടി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട വീ​ട്ടു​ട​മ വി​ജ​യേ​ന്ദ്ര​ൻ ഉ​ട​ൻ ത​ന്നെ പൊ​ലി​സി​നെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു.

അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി വീ​ടി​ന്റെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. തീ ​അ​ണ​ച്ച ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശ​ർ​മി​ള​യെ മു​റി​ക്കു​ള്ളി​ൽ ബോ​ധ​ര​ഹി​ത​യാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മു​റി​യി​ൽ പു​ക നി​റ​ഞ്ഞ​തോ​ടെ ശ​ർ​മി​ള​യ്ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ശ​ർ​മി​ള താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ലെ മ​റ്റൊ​രു മു​റി​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഈ ​മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന സു​ഹൃ​ത്ത് അ​പ​ക​ട​സ​മ​യ​ത്ത് നാ​ട്ടി​ലാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ശ​ർ​മി​ള ബം​ഗ​ളൂ​രു​വി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​ക്ര​മി​യെ കൊ​ന്ന് പ​തി​നെ​ട്ടു​കാ​രി

കാ​ണ്‍​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച അ​യ​ൽ​ക്കാ​ര​നെ കൊ​ന്ന് പ​തി​നെ​ട്ടു​കാ​രി. പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ബ​ന്ദ ജി​ല്ല​യി​ലെ ബ​ബേ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.‌

പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന സ​മ​യ​ത്താ​ണ് അ​യ​ൽ​വാ​സി അ​തി​ക്ര​മി​ച്ച് വീ​ട്ടി​ൽ ക​യ​റി പീ​ഡ​ന​ശ്ര​മം ന​ട​ത്തി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​ണ് സു​ഖ്റാം പ്ര​ജാ​പ​തി (50) പെ​ൺ​കു​ട്ടി​യു​ടെ  വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. വീ​ട്ടി​ൽ ആ​രു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ഇ​യാ​ൾ വീ​ടി​ന​ക​ത്തേ​യ്ക്ക് ക​യ​റി വാ​തി​ൽ അ​ക​ത്ത് നി​ന്ന് പൂ​ട്ടി.

പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. പി​ന്നാ​ലെ​യാ​ണ് പെ​ൺ​കു​ട്ടി സ്വ​യം ര​ക്ഷ​യ്ക്ക് വേ​ണ്ടി അ​യ​ൽ​വാ​സി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കോ​ടാ​ലി ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ൺ​കു​ട്ടി സു​ഖ്റാ​മി​നെ ആ​ക്ര​മി​ച്ച​ത്.

അ​ടി​യേ​റ്റ് നി​ല​ത്തു​വീ​ണ​പ്പോ​ൾ വ​ടി​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ആ​യു​ധ​വു​മാ​യി പെ​ൺ​കു​ട്ടി തൊ​ട്ട​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ കൊ​ല​പാ​ത കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക മ​രി​ച്ചു

മ​ട്ട​ന്നൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യിരുന്ന വ​യോ​ധി​ക മ​രി​ച്ചു. ഉ​ളി​യി​ൽ ആ​വി​ലാ​ട് പു​തി​യ വീ​ട്ടി​ൽ പി.​വി. ​മീ​നാ​ക്ഷിയാണ് (71) മ​രി​ച്ച​ത്.

ഇക്കഴി​ഞ്ഞ 15ന് ​വൈ​കു​ന്നേ​രം മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ ക​ല്ലേ​രി​ക്ക​ര​യി​ലായി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ റോ​ഡ​രി​കി​ലെ സം​ര​ക്ഷ​ണ കു​റ്റി​യി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന​ലെ രാ​വി​ലെയാണ് മരിച്ചത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​വി.​ അ​ന​ന്ത​ൻ. മ​ക്ക​ൾ: സു​മ, ബി​ജു, ഷാ​ജി. മ​രു​മ​ക്ക​ൾ: ഹ​രീ​ന്ദ്ര​ൻ (അ​ഞ്ച​ര​ക്ക​ണ്ടി), ബീ​ന (മ​യ്യി​ൽ), ര​മ്യ (അ​ഞ്ച​ര​ക്ക​ണ്ടി).

Kerala

പോ​ലീ​സു​കാ​ര​നെ​തി​രെ വ്യാ​ജ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പോ​ലീ​സു​കാ​ര​നെ​തി​രെ വ്യാ​ജ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ആ​ല​പ്പു​ഴ സ്വ​ദേ​ശി ബ​ഷീ​റി​ന്‍റെ പ​രാ​തി​യി​ൽ പ​ന​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. പീ​ഡ​ന പ​രാ​തി ന​ൽ​കി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി​യെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

380000 യു​വ​തി വാ​ങ്ങി​യെ​ന്നും പി​ന്നീ​ട് 14 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. എ​റ​ണാ​കു​ളം ജു​ഡീ​ഷ​ണ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സൗ​ഹൃ​ദം മു​ത​ലെ​ടു​ത്തു​ള്ള ത​ട്ടി​പ്പെ​ന്നാ​ണ് ബ​ഷീ​റി​ന്‍റെ ആ​രോ​പ​ണം.

നേ​ര​ത്തേ, പ​ണം ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സു​കാ​ര​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യും ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സു​കാ​ര​ൻ പി​ന്നീ​ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

NRI

ഒ​രേ ദി​വ​സം ര​ണ്ട് മു​ൻ ഭ​ർ​ത്താ​ക്ക​ന്മാ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സ്ത്രീ ​അ​റ​സ്റ്റി​ൽ

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ൽ ഒ​രേ ദി​വ​സം ത​ന്‍റെ ര​ണ്ട് മു​ൻ ഭ​ർ​ത്താ​ക്ക​ന്മാ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 51 വയസുകാ​രി​യാ​യ സൂ​സ​ൻ എ​റി​ക്ക അ​വ​ലോ​ൺ എ​ന്ന സ്ത്രീ​യെ പോ​ലീ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തു.

‌ടാമ്പയി​ലു​ള്ള ര​ണ്ടാ​മ​ത്തെ മു​ൻ​ ഭ​ർ​ത്താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​വ​ർ മ​നാ​റ്റി കൗ​ണ്ടി​യി​ലു​ള്ള ആ​ദ്യ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി കൊലപ്പെടുത്തുകയായിരുന്നു. ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​രി​യെ​ന്ന വ്യാ​ജേ​നയാണ് സൂ​സ​ൻ ആ​ദ്യ ഭ​ർ​ത്താ​വിന്‍റെ വീട്ടിലെത്തിയത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്. മ​ര​ണ​ത്തി​ന് മു​മ്പ് ന​ൽ​കി​യ മൊ​ഴി​യാ​ണ് സൂ​സ​നി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടി​യ​ത്. മു​ൻ​ ഭ​ർ​ത്താ​വിന്‍റെ കാ​ര്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച പോ​ലീ​സി​നോ​ട് "ഏ​ത് ഭ​ർ​ത്താ​വ്?' എ​ന്ന് ഇ​വ​ർ തി​രി​ച്ച് ചോ​ദി​ച്ച​താ​ണ് ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​വും പു​റ​ത്ത​റി​യാ​ൻ കാ​ര​ണ​മാ​യ​ത്.

ആ​ദ്യ ഭ​ർ​ത്താ​വു​മാ​യി കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി കോ​ട​തി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ മ​നാ​റ്റി കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം ക​ഷ​ണ​ങ്ങ​ളാ​ക്കി; യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം മ​രം മു​റി​ക്കു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ഭ​ലി​ലെ ചാ​ന്ദൗ​സി പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. റൂ​ബി, സു​ഹൃ​ത്ത് ഗൗ​ര​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 38 കാ​ര​നാ​യ രാ​ഹു​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

ഡി​സം​ബ​ർ 15ന് ​പ്ര​ദേ​ശ​ത്തെ അ​ഴു​ക്കു​ചാ​ലി​ൽ​നി​ന്ന് മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. കൈ​യും ത​ല​യും വേ​ർ​പ്പെ​ട്ട നി​ല​യി​ലാ​ണ് ശ​രീ​ര​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ ഭാ​ര്യ റൂ​ബി കൊ​ല​പാ​ത​ക​ക്കു​റ്റം സ​മ്മ​തി​ച്ചു. സു​ഹൃ​ത്ത് ഗൗ​ര​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് താ​ൻ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഇ​രു​മ്പ് വ​ടി​കൊ​ണ്ട് രാ​ഹു​ലി​നെ ത​ല​യ്ക്ക് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മ​രം മു​റി​ക്കു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ഷ്ണ​ങ്ങ​ളാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി. ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ രാ​ജ്ഘ​ട്ടി​ലെ​ത്തി​ച്ച് ഗം​ഗ​യി​ൽ ഒ​ഴു​ക്കി. ചി​ല ഭാ​ഗ​ങ്ങ​ൾ അ​ഴു​ക്കു​ചാ​ലി​ലും ത​ള്ളു​ക​യാ​യി​രു​ന്നു.

ആ​ൺ​സു​ഹൃ​ത്തു​മാ​യു​ള്ള ബ​ന്ധ​ത്തെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ ക​ല​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. രാ​ഹു​ലി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ പോ​ലീ​സ് കു​ടും​ബ​ത്തെ ചു​റ്റി​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​തി​നി​ടെ രാ​ഹു​ലി​ന്‍റെ ഫോ​ൺ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് വെ​ച്ചാ​ണ് സ്വി​ച്ച് ഓ​ഫ് ആ​യ​തെ​ന്ന് ക​ണ്ടെ​ത്തി.

ഇ​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​വും ക​ണ്ടെ​ത്തി​യ​ത്. ശ​രീ​രം മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​വും മ​ർ​ദി​ക്കാ​നു​പ​യോ​ഗി​ച്ച ഇ​രു​മ്പ് വ​ടി​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Kerala

മലപ്പുറത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

മ​ല​പ്പു​റം: വ​ണ്ടൂ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. അ​മ്പ​ല​പ്പ​ടി​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ച​ന്ദ്ര​മ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മൂ​ന്നം​ഗ സം​ഘം ക​വ​ർ​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ മൂ​ന്നം​ഗ സം​ഘം വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മു​ള​കു​പൊ​ടി വി​ത​റി കൈ​യി​ൽ ധ​രി​ച്ചി​രു​ന്ന ഏ​ക​ദേ​ശം ര​ണ്ട് പ​വ​നോ​ളം തൂ​ക്ക​മു​ള്ള സ്വ​ർ​ണ​വ​ള മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

മ​ൽ​പ്പി​ടു​ത്ത​ത്തി​നി​ടെ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് വ​ള മു​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ​രാ​തി​യി​ന്മേ​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

അ​ന്ധ​യാ​യ യു​വ​തി​യെ പോ​ലീ​സി​ന്‍റെ മു​ന്നി​ൽ​വ​ച്ച് മ​ർ​ദി​ച്ച് ബി​ജെ​പി നേ​താ​വ്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് അ​ന്ധ​യാ​യ യു​വ​തി​യെ പോ​ലീ​സി​ന് മു​ന്നി​ൽ​വ​ച്ച് മ​ർ​ദി​ച്ച് ബി​ജെ​പി നേ​താ​വ്. ജ​ബ​ൽ​പൂ​ർ ബി​ജെ​പി വൈ​സ് പ്ര​സി​ഡ​ന്‍റാ​യ അ​ഞ്ജു ഭാ​ർ​ഗ​വ​യാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ലെ ക്രി​സ്ത്യ​ൻ ആ​രാ​ധ​നാ​ല​യ​ത്തി​ൽ​വ​ച്ചാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ കൈ ​പി​ടി​ച്ച് തി​രി​ച്ചും മു​ഖ​ത്ത് കു​ത്തി​പ്പി​ടി​ച്ചും ബി​ജെ​പി നേ​താ​വ് ത​ട്ടി​ക്ക​യ​റു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഈ ​ജ​ന്മ​ത്തി​ൽ അ​വ​ർ അ​ന്ധ​യാ​ണ്, അ​ടു​ത്ത ജ​ന്മ​ത്തി​ലും അ​വ​ർ അ​ന്ധ​യാ​യി ത​ന്നെ തു​ട​രു​മെ​ന്നും അ​ഞ്ജു ഭാ​ർ​ഗ​വ അ​ധി​ക്ഷേ​പി​ച്ചു.

ഡി​സം​ബ​ർ 20 ന് ​ജ​ബ​ൽ​പൂ​രി​ലെ ഗോ​ര​ഖ്പു​ർ പ്ര​ദേ​ശ​ത്തെ ഒ​രു പ​ള്ളി​യി​ൽ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് നി​ര​വ​ധി ഹി​ന്ദു സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​കൂ​ടി​യി​രു​ന്നു. കാ​ഴ്ച വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നാ​യി പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. ഇ​ത് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ലി​ലി​ന് കാ​ര​ണ​മാ​യി.

National

പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ല്‍ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു

റാ​ഞ്ചി: പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ല്‍ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് യു​വാ​ക്ക​ള്‍. ജാ​ര്‍​ഖ​ണ്ഡി​ലെ ഗി​രി​ദി​ഹ് ജി​ല്ല​യി​ലെ ഗാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി​യെ സ​ദ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ഇ​വ​രു​ടെ കൈ​ക​ള്‍​ക്കും കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. സ്ത്രീ​യു​ടെ ഭ​ര്‍​ത്താ​വ് ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​യാ​ളാ​ണ്.

ഇ​വ​ർ ഗ്രാ​മ​ത്തി​ല്‍ ഒ​രു ചെ​റി​യ ത​ട്ടു​ക​ട ന​ട​ത്തു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഒ​രു കൂ​ട്ടം യു​വാ​ക്ക​ള്‍ ത​ട്ടു​ക​ട​യി​ലെ​ത്തു​ക​യും അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ള്‍ കാ​ണി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി ഇ​ത് ത​ട​ഞ്ഞ​തോ​ടെ ത​ര്‍​ക്ക​മാ​യി.

തു​ട​ർ​ന്ന് പ്ര​തി​ക​ളി​ലൊ​രാ​ള്‍ സ​മൂ​സ ത​യാ​റാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന തി​ള​ച്ച എ​ണ്ണ സ്ത്രീ​യു​ടെ മേ​ല്‍ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ര​ണ്ട് അ​ക്ര​മി​ക​ളും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

Kerala

മാ​വേ​ലി​ക്ക​ര​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ യു​വ​തി മ​രി​ച്ചു; ആശുപത്രിക്കെതിരെ കുടുംബം

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ യു​വ​തി മ​രി​ച്ചു. തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി ധ​ന്യ(39) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ‌ പ​രാ​തി ന​ൽ​കി. മാ​വേ​ലി​ക്ക​ര വി​എ​സ്എം ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

അ​തേ​സ​മ​യം, ചി​കി​ത്സാ പി​ഴ​വ് ഇ​ല്ലെ​ന്നും ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു​മാ​ണ് ആ​ശു​പ​ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

വൃ​ക്ക​യി​ലെ ക​ല്ല് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​ക്കാ​ണ് ധ​ന്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കീ ​ഹോ​ൾ സ​ർ​ജ​റി​ക്കു​ള്ള അ​നു​മ​തി പ​ത്രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും ഒ​പ്പി​ട്ടു വാ​ങ്ങു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഓ​പ്പ​ൺ സ​ർ​ജ​റി ന​ട​ത്തി​യെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ന​ട​ത്തി​യ​തെ​ന്നും കീ ​ഹോ​ൾ സ​ർ​ജ​റി ത​ന്നെ​യാ​ണ് ന​ട​ത്തി​യ​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ട​ലി​ൽ ഒ​രു ര​ക്ത സ്രാ​വം ഉ​ണ്ടാ​യി. ര​ക്ത​സ്രാ​വം സ​ങ്കീ​ർ​ണ​മാ​യ​തോ​ടെ ഓ​പ്പ​ൺ സ​ർ​ജ​റി ചെ​യ്യേ​ണ്ടി​വ​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മൊ​ഴി എ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച സം​ഭ​വം; ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

ലക്നോ: ഗാ​സി​യാ​ബാ​ദി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. ഗാ​സി​യാ​ബാ​ദി​ലെ രാ​ജ്ന​ഗ​റി​ലാ​ണ് സം​ഭ​വം.

കൊ​ല്ല​പ്പെ​ട്ട യു​വ​തി വാ​ട​ക​ക്ക് ന​ൽ​കി​യ ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. വാ​ട​ക​ക്ക് താ​മ​സി​ച്ച ദ​മ്പ​തി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ് സ​ത്യം പു​റ​ത്തു​വ​ന്ന​ത്.

ദ​മ്പ​തി​ക​ൾ മാ​സ​ങ്ങ​ളാ​യി വാ​ട​ക ന​ൽ​കി​യി​രു​ന്നി​ല്ല. പ​ണം ചോ​ദി​ക്കാ​നാ​ണ് 32കാ​രി​യാ​യ യു​വ​തി ഫ്ളാ​റ്റി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ യു​വ​തി വൈ​കി​ട്ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ സം​ശ​യം തോ​ന്നി​യ വീ​ട്ടു​ജോ​ലി​ക്കാ​രി വാ​ട​ക​ക്കാ​ർ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ലെ​ത്തി. ഇ​വ​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ വീ​ട്ടു​ജോ​ലി​ക്കാ​രെ സം​ഭ​വം അ​യ​ൽ​ക്കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

അ​ജ​യ് ഗു​പ്ത(35), അ​ക്രി​തി ഗു​പ്ത(30) എ​ന്നി​വ​രെ​യാ​ണ് കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ ത​ല​ക്ക് പ്ര​ഷ​ർ കു​ക്ക​ർ കൊ​ണ്ട് അ​ടി​യേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട യു​വ​തി​ക്ക് ര​ണ്ടു ഫ്ലാ​റ്റു​ക​ളു​ണ്ടാ​യി​രു​ന്നു. ഒ​രു ഫ്ലാ​റ്റി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം അ​വ​ർ താ​മ​സി​ച്ചു. ര​ണ്ടാ​മ​ത്തേ​ത് വാ​ട​ക​യ്ക്കും ന​ൽ​കി.

ഗാ​സി​യാ​ബാ​ദി​ലെ ഒ​രു സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട യു​വ​തി. എ​ട്ടു​മാ​സം മു​മ്പാ​ണ് 18000 രൂ​പ പ്ര​തി​മാ​സ വാ​ട​ക​ക്ക് അ​വ​ർ ഫ്ലാ​റ്റ് ദ​മ്പ​തി​ക​ൾ​ക്ക് ന​ൽ​കി​യ​ത്.

Kerala

ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ചു, നെ​ഞ്ച​ത്ത് ത​ള്ളി, മു​ഖ​ത്ത​ടി​ച്ചു, ക​ള്ള​കേ​സെ​ടു​ത്തു; സ​ത്യം തെ​ളി​യി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് വീ​ട്ട​മ്മ

കൊ​ച്ചി: ഒ​രു വ​ർ​ഷ​ത്തി​ല്‍ കൂ​ടു​ത​ലാ​യി നി​യ​മ പോ​രാ​ട്ടം ന​ട​ത്തു​ക​യാ​ണെ​ന്നും ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ നി​യ​മ പോ​രാ​ട്ടം ന​ട​ത്തി​യെ​ന്നും എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​ന​മേ​റ്റ ഷൈ​മോ​ൾ എ​ൻ.​ജെ.

ര​ണ്ട് പേ​രെ മ‍‍​ർ​ദി​ച്ച് ജീ​പ്പി​ല്‍ ക​യ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഷൈ​മോ​ളു​ടെ ഭ​ർ​ത്താ​വ് പ​ക​ർ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല്‍ കൊ​ണ്ടു​പോ​യി. വി​വ​ര​മ​റി​ഞ്ഞ് കു​ട്ടി​ക​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഭ​ർ​ത്താ​വി​നെ മ​ർ​ദി​ക്കു​ന്ന​താ​ണ് ക​ണ്ട​തെ​ന്ന് ഷൈ​മോ​ൾ പ​റ​യു​ന്നു.

ക​ര​ഞ്ഞ് നി​ല​വി​ളി​ച്ച് ഉ​പ​ദ്ര​വി​ക്ക​രു​ത് എ​ന്ന് പ​റ​ഞ്ഞു. അ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ൻ നെ​ഞ്ച​ത്ത് പി​ടി​ച്ച് ത​ള്ളി, മു​ഖ​ത്ത് അ​ടി​ച്ചു. ഭ​ർ​ത്താ​വി​ന്‍റെ ത​ല​യ്ക്കും അ​ടി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പോ​യി. എ​ന്നാ​ല്‍ ത​നി​ക്കെ​തി​രെ പോ​ലീ​സ് ക​ള്ള​ക്കേ​സി​ട്ടു.

സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ചു, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മാ​ന്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു എ​ന്നൊ​ക്കെ ആ​രോ​പി​ച്ചാ​യി​രു​ന്നു കേ​സ് എ​ടു​ത്ത​ത്. സ​ത്യം സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ തെ​ളി​യി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​യി​രു​ന്നു. പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നാ​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത് എ​ന്നും ഷൈ​മോ​ൾ പ​റ​യു​ന്നു.

എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന പ്ര​താ​പ ച​ന്ദ്ര​നാ​ണ് ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ഷൈ​മോ​ളെ മ​ർ​ദി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ഏ​റെ നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ശേ​ഷം ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ഷൈ​മോ​ൾ​ക്ക് സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്.

Kerala

ഇ​ടി​യ​ൻ പോ​ലീ​സി​നെ​തി​രെ ന​ട​പ​ടി വ​രു​ന്നു; മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി. നോ​ർ​ത്ത് എ​സ്എ​ച്ച്ഒ​യാ​യി​രു​ന്ന പ്ര​താ​പ ച​ന്ദ്ര​നെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

2024 ജൂ​ണി​ലാ​ണ് കൊ​ച്ചി സ്വ​ദേ​ശി ഷൈ​മോ​ൾ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്‌​ഥ​ർ പൊ​തു സ്ഥ​ല​ത്തു നി​ന്നി​രു​ന്ന യു​വാ​ക്ക​ളെ മ​ർ​ദി​ച്ചു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ ഷൈ​മോ​ളെ എ​സ്എ​ച്ച്ഒ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ യു​വ​തി​ക്ക് ല​ഭി​ച്ച​ത്.

നി​ല​വി​ൽ അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ​യാ​ണ് പ്ര​താ​പ ച​ന്ദ്ര​ൻ. ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​പ​രാ​തി​ക​ൾ മു​മ്പും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

 

 

 

 

Kerala

ടാ​ങ്ക​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ ടാ​ങ്ക​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു. ക​ണ്ണൂ​ർ - കാ​സ​ർ​ഗോ​ഡ് ദേ​ശീ​യ പാ​ത​യി​ൽ പ​യ്യ​ന്നൂ​ർ ക​ണ്ടോ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ട​ന്ന​പ്പ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി അ​ന്നൂ​ർ ശാ​ന്തി​ഗ്രാ​മ​ത്തി​ലെ വി.​എം. യു​ഗേ​ഷി​ന്‍റെ ഭാ​ര്യ കെ.​കെ. ഗ്രീ​ഷ്മ (38) യാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.45 ഓ​ടെ ക​ണ്ടോ​ത്തെ ലോ​റി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ്ര​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​യ്യ​ന്നൂ​ർ മ​ഹാ​ദേ​വ ഗ്രാ​മ​ത്തി​ലെ അ​ങ്ക​ൺ​വാ​ടി അ​ധ്യാ​പി​ക കെ.​കെ. ഗീ​ത​യു​ടെ​യും തൃ​ക്ക​രി​പ്പൂ​ർ ത​ങ്ക​യ​ത്തെ റി​ട്ട. അ​ധ്യാ​പ​ക​ൻ സി. ​മ​ധു​സൂ​ദ​ന​ന്‍റെ​യും മ​ക​ളാ​ണ്. മ​ക​ൻ: ആ​ര​വ്. സ​ഹോ​ദ​ര​ൻ: വൈ​ശാ​ഖ്. സം​ഭ​വ​ത്തി​ൽ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

International

അ​മേ​രി​ക്ക​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യാ​ത്ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചു; ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​റ​സ്റ്റി​ൽ

കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യാ​ത്ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ടാ​ക്‌​സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് സം​ഭ​വം.

സി​മ്ര​ൻ​ജി​ത്ത് സിം​ഗ് സെ​ഖോ​നെ (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 21 കാ​രി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ കാ​മ​റി​ല്ലോ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം.

ന​വം​ബ​ർ 27ന് ​പു​ല​ർ​ച്ചെ ഒ​ന്നി​ന് തൗ​സ​ൻ​ഡ് ഓ​ക്‌​സി​ലെ ഒ​രു ബാ​റി​ൽ​നി​ന്ന് കാ​മ​റി​ല്ലോ​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ടാ​ക്‌​സി വി​ളി​ച്ച​താ​യി​രു​ന്നു യു​വ​തി. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വ​തി മ​യ​ങ്ങി​പ്പോ​യി.

യാ​ത്ര പൂ​ർ​ത്തി​യാ​യ​താ​യി ആ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​ര​യെ കാ​മ​റി​ല്ലോ​യി​ൽ ചു​റ്റി​സ​ഞ്ച​രി​പ്പി​ക്കു​ക​യും ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​വ​രെ താ​മ​സ​സ്ഥ​ല​ത്ത് ഇ​റ​ക്കി​വി​ട്ടു.

ബോ​ധം വ​ന്ന​പ്പോ​ഴാ​ണ്‌ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് യു​വ​തി മ​ന​സി​ലാ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മേ​ജ​ർ ക്രൈം​സ് സെ​ക്ഷ്വ​ൽ അ​സോ​ൾ​ട്ട് യൂ​ണി​റ്റി​ൽ പ​രാ​തി ന​ൽ​കു​ക​യും സി​മ്ര​ൻ​ജി​ത്ത് സിം​ഗ് സെ​ഖോ​നെ​യി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തു​ക​യും ചെ​യ്തു.

സെ​ഖോ​നെ ഡി​സം​ബ​ർ 15 നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് സെ​ഖോ​ൻ വാ​ദി​ച്ചു. അ​യാ​ളു​ടെ ജാ​മ്യ​ത്തു​ക 500,000 ഡോ​ള​റാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ 29ന് ​ജാ​മ്യ​ത്തി​ൽ വാ​ദം കേ​ൾ​ക്കും.

Kerala

വേ​ങ്ങ​ര​യി​ൽ യു​വ​തി​ ഭ​ർ​ത്തൃവീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.ചേ​റൂ​ർ മി​നി കാ​പ്പ് സ്വ​ദേ​ശി നി​സാ​റി​ന്‍റെ ഭാ​ര്യ ജ​ലീ​സ (31) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ടു ചേ​ര്‍​ന്നു​ള്ള ഷെ​ഡി​ലാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​രാ​ത്തോ​ട് അ​പ്പ​ക്കാ​ട് സ്വ​ദേ​ശി ഉ​ത്ത​മാ​വു​ങ്ങ​ൽ ആ​ലി - സു​ലൈ​ഖ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജ​ലീ​സ. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തിനു ശേ​ഷം കു​ടും​ബ​ത്തിനു വി​ട്ടു​ന​ൽ​കും.

Kerala

മ​ല​പ്പു​റ​ത്ത് ഇ​ര​ട്ട വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്കെ​തി​രെ കേ​സ്

മ​ല​പ്പു​റം: ഇ​ര​ട്ട വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്കെ​തി​രെ കേ​സ്. വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി റി​ന്‍റു അ​ജ​യ്‌​ക്കെ​തി​രെ​യാ​ണ് കേ​സ്.

റി​ന്‍റു കോ​ഴി​ക്കോ​ട് കൊ​ടി​യ​ത്തൂ​ർ ക​ഴു​ത്തു​ട്ടി​പു​റാ​യി​ലെ വാ​ർ​ഡ്‌ 17ൽ ​വോ​ട്ട് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഉ​ച്ച​ക്ക​ഴി​ഞ്ഞ് മ​ല​പ്പു​റം പു​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ വ​ലി​യ​പ​റ​മ്പ് ചാ​ലി​ൽ ജി​എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ക​യാ​യി​രു​ന്നു.

റി​ട്ട​ർ​ണിം​ഗ് ഓ​ഫീ​സ​ർ കൊ​ണ്ടോ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി​യ്‌​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

അ​തേ​സ​മ​യം, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ ക​ള്ള​വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ മ​ങ്ക​ര ത​രു പീ​ടി​ക​യി​ല്‍ അ​ന്‍​വ​ർ(42) പി​ടി​യി​ലാ​യി.

മ​ങ്ക​ര സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ പേ​ര് കു​ള​പ്പു​ള്ളി​യി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലും ഉ​ണ്ടാ​യി​രു​ന്നു. കു​ള​പ്പു​ള്ളി​യി​ല്‍ വോ​ട്ട് ചെ​യ്ത ഇ​യാ​ള്‍ വീ​ണ്ടും വോ​ട്ട് ചെ​യ്യാ​നാ​യി ശ്ര​മി​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​യി​ലെ മ​ഷി​യ​ട​യാ​ളം ക​ണ്ടാ​ണ് പി​ടി​കൂ​ടി​യ​ത്.

പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ പ​രാ​തി പ്ര​കാ​രം പോ​ലീ​സ് ഇ​യാ​ളെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ വ​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

ആ​ല​പ്പു​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി യു​വ​തി മ​രി​ച്ചു

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി യു​വ​തി മ​രി​ച്ചു. എ​ട​ത്വാ കു​ന്തി​രി​ക്ക​ൽ ക​ണി​ച്ചേ​രി​ൽ​ചി​റ സ്വ​ദേ​ശി​നി മെ​റീ​ന(24) ആ​ണ് മ​രി​ച്ച​ത്.

അ​മ്പ​ല​പ്പു​ഴ - തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ രാ​ത്രി 8.30ഓ​ടെ​യാ​ണ് അ​പ​ക‌​ടം ഉ​ണ്ടാ​യ​ത്. മെ​റീ​ന സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന മെ​റീ​ന ഒ​ന്നാം വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​നാ​യി എ​ത്തി​യ​താ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭ​ർ​ത്താ​വ് ഷാ​നോ കെ. ​ശാ​ന്ത​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

പെരുമ്പാമ്പിനെ യുവതി ചാക്കിലാക്കി, അപകടമെന്നു വനംവകുപ്പിന്‍റെ ഉപദേശം

നീലേശ്വരം: വീട്ടുപറമ്പിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ അയല്‍വാസിയായ യുവതി സാഹസികമായി പിടികൂടി ചാക്കിലാക്കി. നീലേശ്വരം കടിഞ്ഞിമൂലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് കടിഞ്ഞിമൂലയിലെ ഗിരിജയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ദിവ്യ പ്രകാശന്‍ പാന്പിനെ കണ്ട് പേടിച്ചു പിൻമാറാൻ തയാറായില്ല.

പാമ്പിനെ പിടിക്കാനുള്ള പരിശീലനമൊന്നും കിട്ടിയില്ലെങ്കിലും പിടികൂടാൻ തന്നെ തീരുമാനിച്ചു. ഇതിനിടയില്‍ അടുത്ത പറമ്പിലേക്കു കടന്ന പാമ്പിനെ പിന്നാലെ ചെന്ന ദിവ്യ ഒരു കമ്പിന്‍റെ മാത്രം സഹായത്തോടെ സാഹസികമായി പിടികൂടി ചാക്കിലാക്കി. ഇതോടെ കണ്ടുനിന്നവർക്ക് ആശ്വാസം. പലരും ദിവ്യയെ അഭിനന്ദിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ, പാമ്പിനെ ഏറ്റുവാങ്ങിയെങ്കിലും പരിശീലനമില്ലാത്തയാൾ പിടിച്ചതിനെ അത്ര പ്രോത്സാഹിപ്പിക്കാൻ അവർ തയാറായില്ല.

മതിയായ പരിശീലനമില്ലാതെ പൊതുജനങ്ങള്‍ പാമ്പുകളെ പിടികൂടുന്നത് അപകടകരമാണെന്ന മുന്നറിയിപ്പോടെയാണ് രാത്രി വൈകി വനംവകുപ്പ് ജീവനക്കാരെത്തി പെരുമ്പാമ്പിനെ ഏറ്റുവാങ്ങിയത്. ഇനി പാമ്പിനെ കണ്ടാൽ വനംവകുപ്പിനെ വിളിക്കുകയാണ് വേണ്ടതെന്ന നിർദേശവും നൽകിയാണ് അവർ മടങ്ങിയത്. ദിവ്യ പാമ്പിനെ പിടിക്കാൻ സന്നദ്ധയാണെങ്കിൽ പരിശീലനം നേടണമെന്ന് ഉപദേശിക്കുകയും ചെയ്തു.

National

കാ​ലി​ത്തീ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ടു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കാ​ലി​ത്തീ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു. പൗ​രി ഗ​ർ​വാ​ൾ ജി​ല്ല​യി​ലെ കാ​ലാ​ഗ​ഡ് ടൈ​ഗ​ർ റി​സ​ർ​വ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ റി​ഖാ​നി​ഖ​ൽ ബ്ലോ​ക്കി​ൽ ഊ​ർ​മി​ള ദേ​വി മ​രു​മ​ക​ൾ പ്രി​യ​യ്‌​ക്കൊ​പ്പം ക​ന്നു​കാ​ലി​ക​ൾ​ക്ക് കാ​ലി​ത്തീ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് പ്രി​യ വീ​ടി​നു​ള്ളി​ലേ​ക്ക് പോ​യി. എ​ന്നാ​ൽ ഊ​ർ​മി​ള ദേ​വി കാ​ലി​ത്തീ​റ്റ ശേ​ഖ​രി​ക്കു​ന്ന​ത് തു​ട​ർ​ന്നു. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഊ​ർ​മി​ള വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് മ​രു​മ​ക​ൾ അ​ന്വേ​ഷി​ച്ചു പോ​യ​പ്പോ​ഴാ​ണ് ഇ​വ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ന് സ​മീ​പം ക​ടു​വ​യും ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു.

പ്രി​യ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഗ്രാ​മ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി. തു​ട​ർ​ന്ന് ക​ടു​വ സ്ഥ​ല​ത്ത് നി​ന്നും പോ​വു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് എം​എ​ൽ​എ ദി​ലീ​പ് റാ​വ​ത്ത് പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച അ​ദ്ദേ​ഹം, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ, താ​ൻ രാ​ജി​വ​യ്ക്കു​മെ​ന്ന് പ​റ​ഞ്ഞു.

 

National

ഒ​ഡീ​ഷ​യി​ൽ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് വി​ദ്യാ​ർ​ഥി​നി; ഗു​രു​ത​ര പ​രി​ക്ക്

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. സു​ന്ദ​ർ​ഗ​ഡ് ജി​ല്ല​യി​ൽ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​ർ​ക്ക് 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ല​ഞ്ചി​ബ​ർ​ന പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് റൂ​ർ​ക്കേ​ല​യി​ലെ ഇ​സ്പാ​ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് (ഐ​ജി​എ​ച്ച്) മാ​റ്റി.

സം​ഭ​വ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ 25കാ​ര​നാ​യ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ക​ളെ ഒ​രാ​ൾ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും സം​ഭ​വ​ത്തി​ന് തൊ​ട്ട് മു​ൻ​പ് മ​ക​ൾ​ക്ക് ഫോ​ൺ വ​ന്നി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള അ​ഞ്ചാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു, ഗ​ർ​ഭം ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു; പ​രാ​തി​യു​മാ​യി മ​റ്റൊ​രു യു​വ​തി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി മ​റ്റൊ​രു യു​വ​തി. രാ​ഹു​ൽ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യെ​ന്നാ​ണ് പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്കാ ഗാ​ന്ധി​ക്കും യു​വ​തി പ​രാ​തി ന​ൽ​കി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നും പ​രാ​തി ന​ൽ​കി​യ​താ​യി പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. എ​ന്നാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് വേ​ദ​നി​പ്പി​ച്ചെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ലു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. വി​വാ​ഹ​ക്കാ​ര്യം വീ​ട്ടി​ൽ അ​റി​യി​ച്ച​പ്പോ​ൾ രാ​ഹു​ലി​ന് ജോ​ലി ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​ർ ബ​ന്ധം വേ​ണ്ട​ന്ന് വ​ച്ചു. എ​ന്നാ​ൽ രാഹുൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യ​പ്പോ​ൾ വീ​ട്ടു​കാ​ർ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു​വെ​ന്നും പെ​ൺ​കു​ട്ടി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

രാ​ഹു​ലും സു​ഹൃ​ത്ത് ഫെ​ന്നി നൈ​നാ​നും ചേ​ർ​ന്ന് കാ​റി​ൽ ത​ന്നെ ഹോം ​സ്റ്റേ​യി​ൽ എ​ത്തി​ച്ചെ​ന്നും ബ​ലം​പ്ര​യോ​ഗി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നും ഗ​ർ​ഭം ധ​രി​ക്കാ​ൻ രാ​ഹു​ൽ നി​ർ​ബ​ന്ധി​ച്ചു​വെ​ന്നും പെ​ൺ​കു​ട്ടി പ​റ​യു​ന്നു.

പി​ന്നീ​ട് ഇ​യാ​ൾ വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ന്മാ​റി. ഇ​ത് ത​ന്നെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ള​ർ​ത്തി. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ത്ത​ത് ഭ​യം കാ​ര​ണ​മെ​ന്നും യു​വ​തി പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

National

പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യി​ല്ല; യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം, മൃ​ത​ദേ​ഹ​ത്തെ വി​വാ​ഹം ചെ​യ്ത് പെ​ൺ​കു​ട്ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ല്‍ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം. ന​ന്ദേ​ഡ് സ്വ​ദേ​ശി​യാ​യ സാ​ക്ഷം(20) എ​ന്ന യു​വാ​വി​നെ​യാ​ണ് കാ​മു​കി​യു​ടെ കു​ടും​ബം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കാ​മു​കി അ​ഞ്ച​ലി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​ന്‍​മാ​രും ചേ​ര്‍​ന്ന് യു​വാ​വി​നെ മ​ര്‍​ദി​ച്ച ശേ​ഷം വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. സാ​ക്ഷ​ത്തി​ന്‍റെ ശ​വ​സം​സ്‌​കാ​ര​ത്തി​നെ​ത്തി​യ അ​ഞ്ച​ല്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ മ​ഞ്ഞ​ള്‍ പു​ര​ട്ടി കു​ങ്കു​മം തൊ​ട്ട് ഇ​യാ​ളെ വി​വാ​ഹം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ചു.

ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സാ​ക്ഷ​മി​ന്‍റെ വീ​ട്ടി​ല്‍ അ​യാ​ളു​ടെ ഭാ​ര്യ​യാ​യി ക​ഴി​യു​മെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. സാ​ക്ഷ​മി​ന്‍റെ കൊ​ല​പാ​ത​കി​ക​ള്‍ ആ​രാ​യാ​ലും അ​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും അ​ഞ്ച​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഞ്ച​ലി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ര്‍ വ​ഴി​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യി. മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ ജാ​തി​യു​ടെ പേ​രി​ല്‍ വീ​ട്ടി​ല്‍ നി​ന്നും എ​തി​ര്‍​പ്പു​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നു. എ​ന്നാ​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ഞ്ച​ല്‍ അ​വ​ളു​ടെ പ്ര​ണ​യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്നു.

അ​ഞ്ച​ല്‍ പ്ര​ണ​യ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​വ​ളു​ടെ സ​ഹോ​ദ​ര​ന്മാ​രും പി​താ​വും ചേ​ര്‍​ന്ന് സാ​ക്ഷ​മി​നെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ ആ​റ് പ്ര​തി​ക​ള്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യി.

National

​ന​ഴ്‌​സാ​യി ച​മ​ഞ്ഞ് യു​വ​തി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് കു​ഞ്ഞു​മാ​യി ക​ട​ന്നു

കോ​ൽ​ക്ക​ത്ത: ന​ഴ്‌​സാ​യി ച​മ​ഞ്ഞ് കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം യു​വ​തി കു​ഞ്ഞു​മാ​യി ക​ട​ന്നു. പ​ശ്ചി​മ ബം​ഗാ​ളി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്‌​ച​യാ​യി​രു​ന്നു സം​ഭ​വം.

കു​ഞ്ഞു​മാ​യി ബ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് യു​വ​തി പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് സൗ​ത്ത് 24 പ​ർ​ഗാ​ന ജി​ല്ല​യി​ൽ കാ​ശി​പ്പൂ​രി​ൽ നി​ന്നു​ള്ള മ​ഞ്‌​ജു​ള ബീ​ബി ​പോ​ലീ​സി​ന് ​ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

യു​വ​തി അ​തേ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് മ​ഞ്‌​ജു​ള ബീ​ബി​യോ​ടു പ​റ​ഞ്ഞ​ത്. ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. കു​ഞ്ഞി​ന് ഡോ​ക്‌​ട​റെ കാ​ണി​ച്ച മ​ഞ്‌​ജു​ള ബീ​ബി തു​ട​ർ​ന്ന് കു​ഞ്ഞി​നെ ആ ​യു​വ​തി​യെ ഏ​ൽ​പ്പി​ച്ച ശേ​ഷം മ​രു​ന്നു വാ​ങ്ങാ​നാ​യി പോ​യി.

തി​രി​കെ എ​ത്തി​യ​പ്പോ​ൾ കു​ഞ്ഞി​നെ​യും ആ ​സ്‌​ത്രി​യെ​യും കാ​ണാ​നി​ല്ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ കു​ടും​ബം ഫൂ​ൽ​ബ​ഗാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ്ര​തി​യാ​യ യു​വ​തി​യെ തി​രി​ച്ച​റി​യാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

ഗു​രു​ഗ്രാ​മി​ൽ വി​ദേ​ശ​വ​നി​ത​യ്ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ഒ​ളി​വി​ൽ

ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാ​മി​ൽ വി​ദേ​ശ​വ​നി​ത​യ്ക്ക് നേ​രെ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ ലൈം​ഗീ​കാ​തി​ക്ര​മം. ദ​ക്ഷി​ണ കൊ​റി​യ​ൻ സ്വ​ദേ​ശി​നി​യാ​യ 55കാ​രി​യെ​യാ​ണ് സെ​ക്ട​ർ 53ലെ ​ക്ലി​നി​ക്കി​ൽ വ​ച്ച് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്.

പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഉ​ട​ൻ​ത​ന്നെ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ഗ്രാ​മി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വ​തി ന​വം​ബ​ർ 14 നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ന​വം​ബ​ർ ഏ​ഴി​ന് ചി​കി​ത്സ​യ്ക്കാ​യി സെ​ക്ട​ർ 53 ലെ ​ഒ​രു ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​റി​ൽ ഇ​വ​ർ പോ​യി​രു​ന്നു. ഇ​വി​ടെ വ​ച്ച് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പീ​ഡ​ന​ശ്ര​മം എ​തി​ർ​ത്ത​പ്പോ​ൾ പ്ര​തി ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു.​പ​രി​ഭാ​ഷ​ക​ന്‍റെ അ​ഭാ​വം മൂ​ലം സ്ത്രീ​യു​ടെ മൊ​ഴി ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Kerala

ട്രെ​യി​നി​ൽ​നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട​കേ​സ്; തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ന​ട​ത്തി. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ത്തി​യ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്ത് പ്ര​തി സു​രേ​ഷ് കു​മാ​റി​നെ തി​രി​ച്ച​റി​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​ട്ട് നി​യോ​ഗി​ച്ച സ​മി​തി​യും യു​വ​തി​യു​ടെ സു​ഹൃ​ത്ത് അ​ർ​ച്ച​ന​യും പ്ര​തി​യും മാ​ത്ര​മാ​ണ് തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​നു ശേ​ഷം പ്ര​തി​യെ ക​സ്‌​റ്റ​ഡി​യി​ൽ വാ​ങ്ങി. ട്രെ​യി​നി​ലും കോ​ട്ട​യ​ത്ത് ഇ​യാ​ൾ മ​ദ്യ​പി​ച്ച ബാ​റി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി ഇ​പ്പോ​ഴും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടി​ന് കേ​ര​ള എ​ക്‌​സ്പ്ര​സി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പ്ര​തി പു​ക​വ​ലി​ച്ചു. ഇ​ത് യു​വ​തി ചോ​ദ്യം ചെ​യ്‌​ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Kerala

പെ​രു​മ്പാ​വൂ​രി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ വീ​ട്ട​മ്മ കാ​ർ ഇ​ടി​ച്ച് മ​രി​ച്ചു

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ ഓ​ട​യ്ക്കാ​ലി നൂ​ലേ​ലി​യി​ൽ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ വീ​ട്ട​മ്മ കാ​ർ ഇ​ടി​ച്ച് മ​രി​ച്ചു. നൂ​ലേ​ലി ഇ​ട​ത്തൊ​ട്ടി​ൽ വീ​ട്ടി​ൽ ല​തി​ക (60) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​നു സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ പി​ന്നാ​ലെ വ​ന്ന കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കു​റു​പ്പും​പ​ടി പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന സ്ത്രീ ​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. കോ​ഴി​ക്കോ​ട് കാ​വി​ലു​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ത​മ്പാ​റ​യി​ലെ വ​ലി​യ​പ​റ​മ്പ​ത്ത് ക​ല്യാ​ണി​യാ​ണ് (65) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. ചൂ​ര​ണി പ്ര​ദേ​ശ​ത്തെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ മ​ണ്ണ് കി​ള​ക്കു​ന്ന​തി​നി​ട​യി​ൽ അ​ണ​ലി​യു​ടെ ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

സ​ഹ​തൊ​ഴി​ലാ​ളി​ക​ൾ ആ​ദ്യം പ്ര​ദേ​ശ​ത്തെ വി​ഷ​വൈ​ദ്യ​നെ കാ​ണി​ക്കു​ക​യും പി​ന്നീ​ട്, കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ​ക്കു ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ മ​രി​ച്ചു.

ഭ​ർ​ത്താ​വ്: ചാ​ത്തു. മ​ക്ക​ൾ: ബി​ജു, ബി​നു, ബി​ജി​ല. മ​രു​മ​ക്ക​ൾ: ബി​ന്ധി​ക, സ​ജേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​തു, ജാ​നു, റീ​ജ, ച​ന്ദ്രി, അ​ശോ​ക​ൻ, ച​ന്ദ്ര​ൻ, ബാ​ല​ൻ.

Kerala

യു​വ​തി കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ചു, ഒ​പ്പം ചാ​ടി​യ സ​ഹോ​ദ​ര​ൻ കു​ടു​ങ്ങി

നെ​യ്യാ​റ്റി​ൻ​ക​ര: കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ർ​ന്ന് 100 അ​ടി​യി​ലേ​റെ ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കി. ര​ക്ഷി​ക്കാ​ൻ ഒ​പ്പം ചാ​ടി​യ സ​ഹോ​ദ​ര​നെ ഫ​യ​ർ ഫോ​ഴ്സ‌് എ​ത്തി ര​ക്ഷി​ച്ചു.

പു​ല്ലു​വി​ള ക​രി​ച്ച​ൽ ക​ല്ലു​വി​ള ശാ​ര​ദാ സ​ദ​ന​ത്തി​ൽ അ​ർ​ച്ച​നേ​ന്ദ്ര (26) ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ൻ ഭു​വ​നേ​ന്ദ്ര (22) കി​ണ​റി​ന്‍റെ അ​വ​സാ​ന​ത്തെ വ​ള​യ​ത്തി​ൽ പി​ടി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു.

അ​ർ​ച്ച​നേ​ന്ദ്ര​യും ഭ​ർ​ത്താ​വ് അ​സീം ഷേ​യ്ഖും ചേ​ർ​ന്ന് പൂ​വാ​റി​ൽ അ​ക്ഷ​യ കേ​ന്ദ്രം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ർ​ത്താ​വു​മാ​യി​ട്ട​ല്ല പ്ര​ശ്‌​ന​മെ​ന്നും പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു.

ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​വ​സാ​ന വ​ള​യ​ത്തി​ൽ പി​ടി​ച്ചു കി​ട​ക്കു​ന്ന ഭു​വേ​ന്ദ്ര​യെ ക​ണ്ട​തും ര​ക്ഷി​ച്ച​തും. പി​ന്നീ​ട് ര​ണ്ടാ​മ​തു ഇ​റ​ങ്ങി​യാ​ണ് അ​ർ​ച്ച​നേ​ന്ദ്ര​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പോ​സ്‌​റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ടു; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ർ​ക്ക​ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട സ്വ​ദേ​ശി സു​രേ​ഷ്കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള കേ​ര​ള എ​ക്സ്പ്ര​സി​ലാ​ണ് യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

ട്രാ​ക്കി​ൽ കി​ട​ന്ന യു​വ​തി​യെ എ​തി​രെ വ​ന്ന മെ​മു ട്രെ​യി​ൻ നി​ർ​ത്തി അ​തി​ൽ ക​യ​റ്റി​യാ​ണ് വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. വ​ർ​ക്ക​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Kerala

റെ​യി​ൽ​വേ ട്രാ​ക്കി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ യു​വ​തി; ത​ള്ളി​യി​ട്ട​തെ​ന്ന് സം​ശ​യം

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ യു​വ​തി​യെ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള കേ​ര​ള എ​ക്സ്പ്ര​സി​ൽ നി​ന്നാ​ണ് യാ​ത്ര​ക്കാ​രി വീ​ണ​ത്.

അ​യ​ന്തി മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ യു​വ​തി​യെ വ​ർ​ക്ക​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ട്രാ​ക്കി​ൽ കി​ട​ന്ന യു​വ​തി​യെ എ​തി​രെ വ​ന്ന മെ​മു ട്രെ​യി​ൻ നി​ർ​ത്തി അ​തി​ൽ ക​യ​റ്റി​യാ​ണ് വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ എ​ങ്ങ​നെ​യാ​ണ് യു​വ​തി വീ​ണ​തെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​രോ ത​ള്ളി​യി​ട്ട​താ​ണെ​ന്ന സം​ശ​യ​മാ​ണ് പോ​ലീ​സി​നു​ള്ള​ത്.

District News

ബ​ന്ധു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

കൊ​യി​ലാ​ണ്ടി: ബ​ന്ധു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച് വ​യോ​ധി​ക​യെ പി​ങ്ക് പോ​ലീ​സും, ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും ചേ​ർ​ന്ന് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​രെ കൊ​യി​ലാ​ണ്ടി പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ ഉ​പേ​ക്ഷി​ക്ക​പെ​ട്ട നി​ല​യി​ൽ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന 6500 രൂ​പ​യും ആ​രോ കൊ​ണ്ടു​പോ​യ​താ​യി പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ധി​കൃ​ത​രെ​ത്തി വ​യോ​ധി​ക​യെ108 ആം​ബു​ല​ൻ​സ് വ​രു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി​നി​യാ​ണെ​ന്നാ​ണ് വി​വ​രം. ഒ​രു മ​ക​നു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പോ​ലീ​സ് ഇ​യാ​ളു​ടെ ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യ നി​ല​യി​ലാ​ണ്. ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും .

Kerala

ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ‍​ഡ​നം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പെ​ൺ​കു​ട്ടി​യു‌​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഹോ​സ്റ്റ​ലി​ലെ മു​റി​യി​ൽ ഒ​റ്റ​ക്കാ​ണ് പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. ഭ​യ​ന്നു​പോ​യ പെ​ണ്‍​കു​ട്ടി രാ​വി​ലെ​യാ​ണ് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ര്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​ത്.

ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Up