x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ൽ മ​രം വീ​ണ് വൈ​ദ്യു​തി മു​ട​ങ്ങി


Published: February 25, 2026 07:44 AM IST | Updated: February 25, 2026 07:44 AM IST

എ​ട​ക്ക​ര: ശ​ക്ത​മാ​യ കാ​റ്റി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സ​മീ​പം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വ​ൻ മ​രം പൊ​ട്ടി​വീ​ണു. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

വെ​സ്റ്റ് പെ​രു​ങ്കു​ള​ത്ത് ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ശ​ക്ത​മാ​യ കാ​റ്റി​ൽ കൂ​റ്റ​ൻ പ്ലാ​വ് വൈ​ദ്യു​തി ലൈ​നി​ലേ​ക്കും സ​മീ​പ​ത്തെ വീ​ടി​ന് മു​ക​ളി​ലേ​ക്കും പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങി. ഉ​ട​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ഹ​ന യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞ് നി​ർ​ത്തു​ക​യും ക​ഐ​സ്ഇ​ബി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.ജീ​വ​ന​ക്കാ​ രെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്തു. മ​രം വെ​ട്ടി​മാ​റ്റി​യാ​ൽ മാ​ത്ര​മേ വൈ​ദ്യു​തി വി​ത​ര​ണം പു​നഃസ്ഥാ​പി​ക്കാ​നാ​കൂ.

Tags :

Recent News

Up