x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ല്‍​ത്തി കേ​ര​ള കാ​മ്പ​യി​ന് തു​ട​ക്ക​ം


Published: February 22, 2026 11:00 PM IST | Updated: February 22, 2026 11:00 PM IST

ഹെ​ല്‍​ത്തി കേ​ര​ള കാ​മ്പ​യി​ന്‍റെ തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

തൊ​ടു​പു​ഴ: ആ​യു​ഷ് വി​ഭാ​ഗ​ത്തി​ലെ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഹെ​ല്‍​ത്തി കേ​ര​ള കാ​മ്പ​യി​ന്‍റെ തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ നി​ര്‍​വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ജീ​വി​ത​ശൈ​ലീരോ​ഗ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പ്, ഔ​ഷ​ധ​സ​സ്യ​ത്തൈ വി​ത​ര​ണം, സി​പി​ആ​ര്‍ മോ​ക്ക് ഡ്രി​ല്‍, ഫ്‌​ളാ​ഷ്‌​ മോ​ബ് തു​ട​ങ്ങി​യ​വ​യും ന​ട​ന്നു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ല്‍​ത്ത് കാ​ര്‍​ഡി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ മ​നോ​ജ് കോ​ക്കാ​ട്ടും ഔ​ഷ​ധ ത്തൈ ​വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​ഴ്‌​സി സെ​ബാ​സ്റ്റ്യ​നും നി​ര്‍​വ​ഹി​ച്ചു.

ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ഡി​എം​ഒ ഡോ.​ കെ.​എ​ന്‍. ഹ​രി​ലാ​ല്‍, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ഡി​എം​ഒ ഡോ.​ സീ​ബ എ​സ്. ബാ​ല​കൃ​ഷ്ണ​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ആ​തി​ര ജോ​ഷി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ​ഫ് അ​റ​യ്ക്ക​ത്തോ​ട്ടം, വ​ത്സ ജോ​ണ്‍, മു​ഹ​മ്മ​ദ് അ​മീ​ര്‍, ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ പി.​ജി.​ ബി​ജു, ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​യു.​ബി. ഷീ​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Healthy Kerala nattuvishesham local news

Recent News

Up