x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മൃ​തി​ദീ​പം തെ​ളി​യി​ച്ചു


Published: February 24, 2026 04:48 AM IST | Updated: February 24, 2026 04:48 AM IST

കൊ​ല്ലം: ദൈ​വ​ദാ​സ​ൻ ജെ​റോം മ​രി​യ ഫെ​ർണാ​ണ്ട​സി​ന്‍റെ 34-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ദൈ​വ​ദാ​സ​ൻ ജ​റോ​മി​നാ​ൽ സ്ഥാ​പി​ത​മാ​യ മി​ഷ​ന​റി സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് തെ​രേ​സാ​സി​ന്‍റെ ഉ​മ​യ​ന​ല്ലൂ​ർ ജ​ന​റ​ലേ​റ്റി​ൽ വൈ​ദീ​ക​രും സ​ന്യ​സ്ഥ​രും അ​ൽ​മാ​യ​രും സ്മൃ​തി​ദീ​പം തെ​ളി​യി​ച്ചു.

കൊ​ല്ലം രൂ​പ​ത​യു​ടെ മി​ഷ​ണ​റി പ്ര​വ​ർ​ത്ത​നം ജീ​വ​കാ​രു​ണ്യ, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, സാ​മ്പ​ത്തി​ക, സാ​മൂഹി​ക , മേ​ഖ​ല​ക​ളി​ൽ​ മ​നു​ഷ്യ മാ​ന​വി​ക​ത​യു​ടെ മു​ഖ​മാ​യി​രു​ന്നു ദൈ​വ​ദാ​സ​ൻ ജെ​റോ​മെ​ന്ന് രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ബൈ​ജു ജൂ​ലി​യ​ൻ സ്മൃ​തി​ദീ​പം തെ​ളി​യി​ച്ചു പ​റ​ഞ്ഞു.

മ​ദ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ സു​ജ ജോ​ഷ്വാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ വി​ൻ​സി, എം​എ​സ്എ​സ് ടി ​സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ 200ല​ധി​കം സ​ന്യാ​സി​നി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ്മൃ​തി​ദീ​പം തെ​ളി​യി​ക്ക​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന പ്രാ​ർ​ത്ഥ​നാ ശു​ശ്രൂ​ഷ​ക​ളു​ടെ സ​മാ​പ​ന ആ​ശീ​ർ​വാ​ദം റ​വ. ഡോ. ​ബൈ​ജു ജൂ​ലി​യാ​ൻ നി​ർ​വ​ഹി​ച്ചു.

 

Tags : nattu vishesham memorial lamp

Recent News

Up