x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ത്രാ​ളി​പാ​ട​ത്ത് സാ​മ്പി​ളും ​മേ​ള​വും


Published: February 23, 2026 12:55 AM IST | Updated: February 23, 2026 12:55 AM IST

ഉത്രാളിക്കാവ് ഉത്സവത്തിലെ ആൽത്തറമേളത്തിൽനിന്ന്.

വ​ട​ക്കാ​ഞ്ചേ​രി: ഊ​ത്രാ​ളി​പാ​ട​ത്ത് സാ​മ്പി​ളും, മേ​ള പെ​രു​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് ആ​ൽ​ത്ത​റ​മേ​ള​വും ദൃ​ശ്യ മ​നോ​ഹ​ര കാ​ഴ്ച​യാ​യി. നി​ലപ്പ​ന്ത​ലു​ക​ളും മി​ഴി തു​റ​ന്ന​തോ​ടെ ആ​വേ​ശ​ത്തി​ലാ​യ ത​ട്ട​ക​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് ച​മ​യ​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങും. നാ​ളെ​യാ​ണ് പ്ര​സി​ദ്ധ​മാ​യ ഊ​ത്രാ​ളി​ക്കാ​വ് പൂ​രം.​

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ന​ട​ന്ന സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​ന് ധാ​ര​ണ​യ​നു​സ​രി​ച്ച്എ​ങ്ക​ക്കാ​ട് വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കി. കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നും, റോ​ഡ്-​റെ​യി​ൽ പാ​ത​ക​ളി​ൽ നി​ന്നും നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച് റ​വ​ന്യൂ അ​ധി​കൃ​ത​ർ നി​ർ​ണ​യി​ച്ച് ന​ൽ​കി​യ പാ​ട​ത്താ​ണ് വെ​ടി​ക്കെ​ട്ട് ന​ട​ന്ന​ത്.

സാ​മ്പി​ളി​ന് മു​ന്നോ​ടി​യാ​യി പൂ​രം കോ - ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ൽ​ത്ത​റ​മേ​ള​ത്തി​ന് തൃ​പ്ര​ങ്ങോ​ട് പ​ര​മേ​ശ്വ​ര​ൻ​മാ​രാ​ർ നാ​യ​ക​ത്വം വ​ഹി​ച്ചു. നൂ​റി​ല​ധി​കം ക​ലാ​കാ​ര​ൻ​മാ​ർ ആ​ൽ​ത്ത​റ​യി​ലെ മേ​ളപെ​രു​ക്ക​ൾ​ക്ക് ആ​വേ​ശ​മേ​റ്റി. പൂ​ര​ത്തി​ന്‍റെ ​പ്ര​ധാ​ന​ആ​ക​ർ​ഷ​ണ​മാ​യ ച​മ​യ​പ്ര​ദ​ർ​ശ​ന​ത്തി​ന് ഇ​ന്ന് വൈ​കീ​ട്ട്തു​ട​ക്ക​മാ​കും.
എ​ങ്ക​ക്കാ​ട് വി​ഭാ​ഗ​ത്തി​ന്‍റെ ​ആ​ന​ച്ച​മ​യ​പ്ര​ദ​ർ​ശ​നം ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ചു.

പൂ​രച്ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ ത​ട്ട​ക​ദേ​ശ​ങ്ങ​ൾ പൂ​രാ​വേ​ശ​ത്തി​ല​മ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Tags : Samples and mela nattuvishesham local news

Recent News

Up