x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ലെ പെ​രു​മ​ര​ങ്ങ​ളി​ല്‍ പു​ഴു​ശ​ല്യം; ഇ​ട​മു​റി​യി​ല്‍ കാൽ​ന​ട​ക്കാ​ർ​ക്ക് ദു​രി​തം


Published: February 23, 2026 04:11 AM IST | Updated: February 23, 2026 04:11 AM IST

റാ​ന്നി: റോ​ഡ​രി​കി​ലെ പെ​രു​മ​ര​ങ്ങ​ളി​ല്‍ പു​ഴു​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ട​മു​റി​യി​ല്‍ ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​യി. ഇ​ട​മു​റി റ​ബ​ര്‍ ബോ​ര്‍​ഡ് പ​രീ​ക്ഷ​ണത്തോ​ട്ട​ത്തി​ലെ പെ​രു​മ​ര​ങ്ങ​ളിലെ പു​ഴുശ​ല്യമാണ് നാ​ട്ടു​കാ​രെ പൊ​ല്ലാ​പ്പി​ലാ​ക്കു​ന്ന​ത്. മു​ക്ക​ട - ഇ ​ട​മ​ണ്‍ - അ​ത്തി​ക്ക​യം എം​എ​ല്‍​എ റോ​ഡി​ല്‍ തോ​മ്പി​ക്ക​ണ്ടം മു​ത​ല്‍ ഇ​ട​മു​റി ഗ​വ.​ ഹ​യ​ര്‍സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നു സ​മീ​പംവ​രെ​യാ​ണ് യാ​ത്ര ദു​ഷ്‌​ക​ര​മാ​യി​രി​ക്കു​ന്നത്.

മ​ര​ത്തി​ല്‍നി​ന്നു പു​ഴു​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലേ​ക്കും യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ത്തേ​ക്കും വീ​ഴു​ന്ന​ത് പ​തി​വാ​യ​തോ​ടെ ഈ ​വ​ഴി ന​ട​ന്നു​പോ​കാ​ന്‍പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. സ്‌​കൂ​ൾ കു​ട്ടി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​ര​ക​ളാ​കു​ന്ന​ത്. പു​ഴു​ക്ക​ള്‍ ദേ​ഹ​ത്ത് വീ​ണ് ചൊ​റി​ച്ചി​ലും ത​ടി​പ്പും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് കു​ട്ടി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

തോ​മ്പി​ക്ക​ണ്ടം - ഇ​ട​മു​റി റോ​ഡി​ലൂ​ടെ പോ​കു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ പു​ഴു​ക്ക​ള്‍ ദേ​ഹ​ത്ത് വീ​ഴാ​തി​രി​ക്കാ​ന്‍ കു​ട ചൂ​ടി ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. പു​ഴു​ക്കളിൽനിന്ന് അ​ല​ര്‍​ജി​യും ച​ര്‍​മ​രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ​വി​ദ​ഗ്ധ​ർ പറയുന്നു.

ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി പു​ഴു​ശല്യം തുടങ്ങിയിട്ട്്. റ​ബ​ര്‍ ബോ​ര്‍​ഡ് അ​ധി​കൃ​ത​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ ഇ​ട​പെ​ട്ട് പു​ഴു​ക്ക​ളെ ന​ശി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Pathanamthitta

Recent News

Up