x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ങ്ങ​ളി​ൽ ഉ​ത്സ​വ​ങ്ങ​ൾ


Published: February 23, 2026 01:07 AM IST | Updated: February 23, 2026 01:07 AM IST

എ​ട​മു​ട്ടം പാ​ല​പ്പെ​ട്ടി ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ അ​ശ്വ​തി വേ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ന്ന എ​ഴു​ന്ന​ള്ളി​പ്പ്.

കോ​ഴി​പ്പ​റ​മ്പി​ൽ ക്ഷേ​ത്രം

കൂ​രി​ക്കു​ഴി: കോ​ഴി​പ്പ​റ​മ്പി​ൽ ശ്രീ ​ദി​വ്യ​രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ മ​ഹോ​ത്സ​വം ആ​ഘോ​ഷി​ച്ചു. മ​ഹാ​ഗ​ണ​പ​തി​ഹ​വ​നം, മു​ത്ത​പ്പ​ന് രൂ​പ​ക്ക​ള​വും പാ​ട്ടും,എ​ഴു​ന്ന​ള്ളി​പ്പ്, വി​ഷ്ണു​മാ​യ​ക്ക് രൂ​പ​ക്ക​ളം, താ​ലി, മേ​ളം, കാ​വ​ടി​യോ​ടു​കൂ​ടി താ​ലം​വ​ര​വ്, പ​ള്ളി​വേ​ട്ട , കാ​ഴ്ച ശീ​വേ​ലി, മൂ​ന്നു ഗ​ജ​വീ​ര​ന്മാ​രെ എ​ഴു​ന്ന​ള്ളി​ച്ചു​കൊ​ണ്ട് പ​ക​ൽ പൂ​രം, വ​ർ​ണ​മ​ഴ, ആ​റാ​ട്ട് തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രു​ന്നു.

ക്ഷേ​ത്രം ത​ന്ത്രി പി.​വി. സ​ന്തോ​ ഷ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മേ​ൽ​ശാ​ന്തി ന​ന്ദു പ്ര​കാ​ശ് സ​ഹ​കാ​ർ​മി​ക​നാ​യി. ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് കെ.​വി.​ത​മ്പി, സെ​ക്ര​ട്ട​റി കെ.​കെ. സു​ത​ൻ, ഖ​ജാ​ൻ​ജി കെ.​ബി. സു​ഗു​ണ​ൻ, ര​ക്ഷാ​ധി​കാ​രി ശ്രീ​ജി​ത്ത് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ച്ച്ഡി​പി സ​മാ​ജം
ക്ഷേ​ത്രം

എ​ട​തി​രി​ഞ്ഞി: എ​ച്ച്ഡി​പി സ​മാ​ജം വ​ക ശി​വ​കു​മാ​രേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ തി​രു​വു​ത്സ​വം ഭ​ക്തി​സാ​ന്ദ്ര​മാ​യി. രാ​വി​ലെ എ​ട്ടി​ന് എ​ഴു​ന്ന​ള്ളി​പ്പ്, 11.45 മു​ത​ല്‍ 2.15 വ​രെ കാ​വ​ടി വ​ര​വ്, മൂ​ന്നു മു​ത​ല്‍ പ്ര​ദേ​ശി​ക പൂ​രം വ​ര​വ്, അ​ഞ്ചി​ന് കാ​ഴ്ച​ശീ​വേ​ലി, രാ​ത്രി 12.30 മു​ത​ല്‍ ഭ​സ്മ​ക്കാ​വ​ടി വ​ര​വ് എ​ന്നി​വ ന​ട​ന്നു.

അ​നു​ബ​ന്ധ​മാ​യി ന​ട​ന്ന താ​യ​മ്പ​ക​യ്ക്ക് മേ​ള ക​ലാ​ര​ത്‌​നം ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സും നാ​ഗ​സ്വ​ര​മേ​ള​ത്തി​ന് എ​ന്‍. കൃ​ഷ്ണ​ന്‍​കു​ട്ടി​യും നേ​തൃ​ത്വം ന​ല്‍​കി. സ​മാ​പ​ന‌​ദി​നം പു​ല​ര്‍​ച്ചെ 4.30ന് ​എ​ഴു​ന്ന​ള്ളി​പ്പും രാ​വി​ലെ എ​ട്ടി​ന് ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പും ന​ട​ന്നു. കോ​ത​റ ആ​റാ​ട്ടു​ക​ട​വി​ല്‍ വി​ശേ​ഷാ​ല്‍ പൂ​ജ​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് ആ​റാ​ട്ട്.

ക്ഷേ​ത്രം ത​ന്ത്രി സ്വ​യം ഭൂ​പെ​രി​ങ്ങോ​ത്ര തി​രു​വു​ത്സ​വ​ത്തി​ന്‍റെ പൂ​ജാ​ദി​ക​ര്‍​മ​ങ്ങ​ളി​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തി​രു​വു​ത്സ​വ​ത്തി​ന് സ​മാ​ജം പ്ര​സി​ഡ​ന്‍റ് പീ​താം​ബ​ര​ന്‍ എ​ട​ച്ചാ​ലി​ല്‍, സെ​ക്ര​ട്ട​റി മു​ര​ളി മ​ണ​ക്കാ​ട്ടു​പ​ടി, ട്ര​ഷ​റ​ര്‍ ഗി​രി മാ​ട​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

 

Tags : Festivals in temples nattuvishesham local news

Recent News

Up