ഫിഷറീസ് വകുപ്പും കേരള നോളജ് ഇക്കോണമി മിഷനും വിജ്ഞാനകേരളവും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍തീരം പദ്ധതിയുടെ ഭാഗമായുള്ള തൊഴിൽമേള ഇ.ടി.ടൈസൺ എംഎൽഎ ഉ
കയ്പമംഗലം: ഫിഷറീസ് വകുപ്പും കേരള നോളജ് ഇക്കോണമി മിഷനും വിജ്ഞാനകേരളവും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍തീരം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിൽ അന്വേഷകര്‍ക്കായി നടത്തിയ തൊഴിൽമേള ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ അധ്യക്ഷത വഹിച്ചു.
പടിഞ്ഞാറേ വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജില്‍ നടന്ന തൊഴിൽമേളയിൽ തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട 350 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.
ഫിഷറീസ് ജോയിന്റ്് ഡയറക്ടര്‍ ഡോ. ആശ അഗസ്റ്റിന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സീമ സി, മതിലകം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ്് ഓഫീസർ സി.ബി. ഐബി, വിജ്ഞാനകേരളം ഡിഎംസി ജ്യോതിഷ്കുമാര്‍, അസ്മാബി കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.സമീന, ചെയര്മാന് അഡ്വ. നവാസ് കാട്ടകത്ത്, ഫിഷറീസ് അസി.ഡയറക്ടര്‍മാരായ ഡോ.പി.എസ്.ശിവപ്രസാദ്, പി.ഡി. ലിസി, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.