x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​സ്പി​യു വാ​ർ​ഷി​ക സ​മ്മേ​ള​നം


Published: February 24, 2026 04:11 AM IST | Updated: February 24, 2026 04:11 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) നെ​യ്യാ​റ്റി​ൻ​ക​ര ബ്ലോ​ക്കി​ന്‍റെ 34-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം കെ. ​ആ​ൻ​സ​ല​ൻ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ദേ​ശാ​ഭി​മാ​നി ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ച്ച്. ക്രി​സ്റ്റാ​ലി​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

ആ​ർ. ശ​ശി​ധ​ര​ൻ സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഡി. ​ജ​യ​ൻ, ട്ര​ഷ​റ​ർ എ​സ്. ശ്രീ​കു​മാ​ർ, എ​ൻ.​എ​സ്. അ​ജ​യ​ൻ, കെ. ​ര​വീ​ന്ദ്ര​ൻ, ആ​ർ. ന​രേ​ന്ദ്ര​ൻ, എം. ​അ​യ്യ​പ്പ​ൻ, ഗീ​ത വി​ൻ​സ്റ്റ​ൺ, എം. ​സു​കു​മാ​ര​ൻ​നാ​യ​ർ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

വ​ഴി​മു​ക്ക് മു​ത​ൽ ക​ളി​യി​ക്കാ​വി​ള വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്നു യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ട​ന​യു​ടെ 2026- 2027 വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റാ​യി എ​ച്ച്. ക്രി​സ്റ്റാ​ലി​നെ​യും സെ​ ക്ര​ട്ട​റി​യാ​യി ഡി. ​ജ​യ​നെ​യും ട്ര​ഷ​റ​റാ​യി എ​സ്. ശ്രീ​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags : nattu vishesham KSSPU Annual

Recent News

Up