District News
ചങ്ങനാശേരി: നമ്മുടെ ആഗ്രഹങ്ങള്‍ മുഴുവന്‍ സഫലീകരിച്ചതിനുശേഷം മറ്റുള്ളവര്‍ക്കു നന്മ ചെയ്യാന്‍ സാധിക്കില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. കല്ലുകളം കുടുംബയോഗത്തിന്റെ 93-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രോഗികള്‍ക്കും അശരണര്‍ക്കും പ്രത്യേകമായ കരുതല്‍ നല്‍കണമെന്നും മാര്‍ കൂവക്കാട് പറഞ്ഞു.
മൂലകുടുംബമായ പേരങ്ങാട്ട് കുടുംബയോഗം പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് യോഗം ഉദ്ഘാടനം ചെയ്തു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന റവ. ഡോ. സോണി പാലാത്ര സിഎംഐ, ഫാ. തോമസ് കല്ലുകളം സിഎംഐ, ഫാ. റോമിയോ കല്ലുകളം സിഎംഐ, സിസ്റ്റര്‍ റോസ് കല്ലുകളം, മാത്യു ജെ. മുട്ടത്ത്, തോമസുകുട്ടി പാലാത്ര, ഷാജി പാലാത്ര, ടോണി സി. കല്ലുകളം എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ചാള്‍സ് മാത്യു പാലാത്ര, എല്‍സമ്മ ജോബ്, ഷീല തോമസ് എന്നിവരെ കുടുംബയോഗം ആദരിച്ചു.
കൊണ്ടോടി വെട്ടികാട് കുടുംബയോഗം 50-ാം വാര്‍ഷികം
നാലുകോടി: കൊണ്ടോടി വെട്ടികാട് കുടുംബയോഗം 50-ാം വാര്‍ഷികം നാലുകോടി സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്നു. എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഡോ. സഖറിയാസ് പോളച്ചിറ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, ഫാ. സഖറിയാസ് കരിവേലില്‍, ഫാ. മാത്യു പോളച്ചിറ, ഫാ. ബെന്നി കുഴിയടിയില്‍, ഫാ. ജോര്‍ജ് കാളാശേരി, വിനോദ് വെട്ടികാട്, കെ.ടി. മാത്യു കുഴിവേലില്‍, ജോഷി കൊല്ലാപുരം, തോമസ് സേവ്യര്‍ മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് - കെ.ടി. മാത്യു കുഴിവേലില്‍, വൈസ് പ്രസിഡന്റ് - ജോഷി കൊല്ലാപുരം, സെക്രട്ടറി - വിന്‍സന്റ് ഈഴക്കടവ്, ജോയിന്റ് സെക്രട്ടറി - ബീന കുന്നത്ത്, ട്രഷറര്‍ - വര്‍ഗീസ് ആന്റണി എന്നിവരെ തെരഞ്ഞെടുത്തു.