x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടി​ക​ജാ​തി​ക്കാ​രെ ആ​ക്ര​മിച്ച കേ​സ്; ര​ണ്ടു പേ​ർ​ക്ക് ത​ട​വ്


Published: February 22, 2026 04:56 AM IST | Updated: February 22, 2026 04:56 AM IST

മ​ഞ്ചേ​രി:പ​ട്ടി​ക​ജാ​തി​ക്കാ​രാ​യ പി​താ​വി​നെ​യും മ​ക​ളെ​യും മ​ർ​ദി​ച്ചെ​ന്ന കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ​ക്ക് ത​ട​വ് ശി​ക്ഷ. എ​സ്‌​സി, എ​സ്ടി പ്ര​ത്യേ​ക കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. കേ​സി​ലെ ഒ​ന്നാം പ്ര​തി ക​രി​പ്പൂ​ർ കാ​ര​ക്കാ​ട്ടു​പ​റ​ന്പ് പ​ടി​ഞ്ഞാ​റെ പീ​ടി​യേ​ക്ക​ൽ അ​ബ്ദു​ൾ ജ​ലീ​ലി​ന് അ​ഞ്ചു മാ​സ​വും ര​ണ്ടാം പ്ര​തി കു​ഴി​മ​ണ്ണ ക​ങ്കാ​ടി കാ​രേ​ങ്ങ​ര മു​ഹ​മ്മ​ദ് സ​ഫ്‌വാ​ന് നാ​ലു മാ​സ​വു​മാ​ണ് ത​ട​വ് ശി​ക്ഷ.

ഇ​രു​വ​രും 10,000 രൂ​പ വീ​തം പി​ഴ​യും അ​ട​ക്ക​ണം. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ല് ആ​ഴ്ച​ത്തെ അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് വി​ധി. പ്ര​തി​ക​ൾ പി​ഴ​യ​ട​ക്കു​ക​യാ​ണെ​ങ്കി​ൽ തു​ക പ​രാ​തി​ക്കാ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നും ജ​ഡ​ജ് ടി.​ജി. വ​ർ​ഗീ​സ് വി​ധി​ച്ചു.

2021 ഒ​ക്ടോ​ബ​ർ 31ന് ​രാ​വി​ലെ 10നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ന്നാം പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​രം പ്ര​തി​ക​ൾ വെ​ട്ടാ​ൻ ശ്ര​മി​ച്ച​ത് ത​ട​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. അ​ബ്ദു​ൾ സ​ത്താ​ർ ത​ലാ​പ്പി​ൽ ഹാ​ജ​രാ​യി.

Tags : Local News Nattuvishesham Malappuram

Recent News

Up