മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ചെറുപുഴ പഞ്ചായത്തിൽ പൊതുയിടശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘ
ചെറുപുഴ: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ചെറുപുഴ പഞ്ചായത്തിലെ പൊതുയിട ശുചീകരണ പ്രവർത്തനങ്ങൾക്ക് പുളിങ്ങോത്ത് തുടക്കമായി.
പഞ്ചായത്തിലെ വിവിധ പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലെെസമ്മ പനക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബർമാരായ ജമീല കോളയത്ത്, ലീനാ മാങ്കോട്ടിൽ, പുളിങ്ങാം പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ശരീഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പുളിങ്ങോം യൂണിറ്റ് പ്രസിഡന്റ് ജോളി കാണ്ടാവനം, ജെഎച്ച്ഐ ജോബിൻ എന്നിവർ പ്രസംഗിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ ഹരിതകർമ സേനാംഗങ്ങൾ, വ്യാപാരികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.