x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭു​മി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന് എ​ൻ​ഒ​സി വേ​ണ​മെ​ന്ന നി​ർ​ദേ​ശം പി​ൻ​വ​ലി​ക്കു​മെ​ന്ന് എ​ൻ​സി​പി


Published: February 21, 2026 06:22 AM IST | Updated: February 21, 2026 06:22 AM IST

എ​ൻ​സി​പി നേ​താ​ക്ക​ൾ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ.

പു​ൽ​പ​ള്ളി: ക​ണ്ണാ​രം​പു​ഴ, വ​ണ്ടി​ക്ക​ട​വ് പ്ര​ദേ​ശ​ത്തെ ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന് എ​ൻ​ഒ​സി വേ​ണ​മെ​ന്ന വ​നം​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം പി​ൻ​വ​ലി​ക്കു​മെ​ന്ന് എ​ൻ​സി​പി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ചെ​റി​യാ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എം. ശി​വ​രാ​മ​നും മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കു​ക​യും മ​ന്ത്രി ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നും ക​ള​ക്ട​ർ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ദേ​ശം കൊ​ടു​ക്കു​ക​യും ബ​ത്തേ​രി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പു​റ​പ്പെ​ടു​വി​ച്ച ഓ​ർ​ഡ​ർ ക്യാ​ൻ​സ​ൽ ചെ​യ്യു​വാ​നും തീ​രു​മാ​നി​ച്ചു.

മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ബാ​ല​ൻ, സെ​ക്ര​ട്ട​റി പി.​എ. സു​ജി​ത് എ​ന്നി​വ​ർ ബ​ത്തേ​രി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു. പു​ൽ​പ്പ​ള്ളി സ​ബ് ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​ക്ക് കൊ​ടു​ത്ത ഓ​ർ​ഡ​ർ റ​ദ്ദ് ചെ​യ്യു​മെ​ന്ന് ഉ​റ​പ്പു ന​ല​ഭി​ച്ച​താ​യും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Wayanad

Recent News

Up