സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല മാടായി കോളജിൽ നോവലിസ്റ്റ് വിനോയ് തോമസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
മാടായി: അഭിപ്രായ സ്വാതന്ത്ര്യത്തെ തെറിയഭിഷേകംകൊണ്ട് നേരിടുന്ന കാലമാണിതെന്ന് നോവലിസ്റ്റ് വിനോയ് തോമസ്. കേരളീയ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന ഛിദ്രശക്തികളുടെ ശ്രമത്തെ കരുതലോടെ നേരിട്ട് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല മാടായി കോളജിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വിനോയ് തോമസ്.
സുരേഷ് കൂത്തുപറമ്പ്, കെ. പ്രമോദ്, കെ.എൻ. ആനന്ദ് നാറാത്ത്, വി.വി. വിജയൻ എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസും സാംസ്കാരിക പ്രവർത്തനവും വിഷയത്തിൽ കാവിൽ പി. മാധവൻ ക്ലാസ് നയിച്ചു. ടി.പി. രാജീവൻ, പി.പി. മുസ്തഫ എന്നിവർ പ്രസംഗിച്ചു. സമാപനസമ്മേളനം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
Tags : Vinoy Thomas nattuvishesham local news