x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴി​യി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ം‍: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേസെടുത്തു


Published: February 22, 2026 05:40 AM IST | Updated: February 22, 2026 05:40 AM IST

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം മാ​വി​ന്‍​ചു​വ​ട്ടി​ല്‍ റോ​ഡ​രി​കി​ലെ കു​ഴി​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള എ​സ്പി​യെ നി​യോ​ഗി​ച്ച് ജി​ല്ലാ​ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സൗ​ത്ത് സോ​ണ്‍ ഐ ​ജി നി​ര്‍​ദേ​ശി​ക്ക​ണം.​പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.​

കു​ഴി അ​ട​യ്ക്കാ​നു​ള്ള അ​ധി​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണോ എ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ടെ​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്ക​ണം. എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മ​തി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഐ​ജി ല​ഭ്യ​മാ​ക്ക​ണം.

യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍, കു​ഴി​യ​ട​യ്ക്ക​ണ​മെ​ന്ന് നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ട നാ​ട്ടു​കാ​ര്‍, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ മൊ​ഴി​ക​ളെ​ടു​ക്ക​ണം.​ ഇ​തേ സ്ഥ​ല​ത്ത് മു​മ്പ് അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും ജെ​യ്‌​സ് ബെ​ന്നി ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് പൂ​ര്‍​ണ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​വ​റേ​ജ് ഉ​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്ക​ണം. മ​രി​ച്ച​യാ​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും വി​ലാ​സ​വും റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ക്ക​ണം.

കു​ഴി അ​ട​യ്ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വമു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും വി​ലാ​സ​വും റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​വ​ണം.​യു​വാ​വി​ന്‍റെ ആ​ശ്രി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും റി​പ്പോ​ര്‍​ട്ടി​ല്‍ ചേ​ര്‍​ക്ക​ണം. അ​പ​ക​ട​ത്തെ​കു​റി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഇ​ന്‍റേണ​ല്‍ വി​ജി​ല​ന്‍​സ് വിം​ഗ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മെ​ങ്കി​ല്‍ അ​തും ഹാ​ജ​രാ​ക്ക​ണം.​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​റാ​ഴ്ച​യ്ക്ക​കം സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റ​ണം. റി​പ്പോ​ര്‍​ട്ടി​നൊ​പ്പം ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടും ചേ​ര്‍​ത്ത് ര​ണ്ടാ​ഴ്ച​യ്ക്ക​കം ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

യു​വാ​വി​ന്‍റെ ആ​ശ്രി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യി​ട്ടു​ണ്ടോ​യെ​ന്നും ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.​പൊ​തു​മ​രാ​മ​ത്ത് (റോ​ഡ്‌​സ്) വ​കു​പ്പ് ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ആ​റാ​ഴ്ച​യ്ക്ക​കം പ്ര​ത്യേ​ക റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. ഇ​തി​നൊ​പ്പം പൊ​തു​മ​രാ​മ​ത്ത് ഇ​ന്‍റേണ​ല്‍ വി​ജി​ല​ന്‍​സ് വിം​ഗി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടും ഉ​ള്‍​ക്കൊ​ള്ളി​ക്ക​ണം.

ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ചീ​ഫ് എ​ന്‍​ജി​നി​യ​റു​ടെ​യും പ്ര​തി​നി​ധി​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നും തൊ​ടു​പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

 

Tags : nattu vishesham Youth dies falling into a well

Recent News

Up