x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ പ​ട്ട​യ വി​ത​ര​ണ ന​ട​പ​ടി ഊ​ര്‍​ജി​ത​മാ​ക്കി: മ​ന്ത്രി റോ​ഷി​


Published: February 24, 2026 11:52 PM IST | Updated: February 24, 2026 11:52 PM IST

ഇടു​ക്കി: ജി​ല്ല​യി​ലെ പ​ട്ട​യപ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും പ​ട്ട​യ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍, റ​വ​ന്യു, ജ​ല​സേ​ച​ന മ​ന്ത്രി​മാ​ര്‍, അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍, ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്.

ക​ല്ലാ​ര്‍​കു​ട്ടി പ്ര​ദേ​ശ​ത്തെ കൈ​വ​ശ​ക്കാ​രു​ടെ പ​ട്ട​യപ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ത​ത്തോ​ടെ ഏ​ഴു ചെ​യി​ന്‍ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ട്ട​യം ന​ല്‍​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ല​വി​ല്‍ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ചുതു​ട​ങ്ങി.

ചെ​ങ്കു​ളം ഡാം ​പ്ര​ദേ​ശ​ത്ത് ജ​ണ്ട​യ്ക്ക് പു​റ​ത്തു​വ​രു​ന്ന വ​സ്തു​വി​ലെ കൈ​വ​ശ​ക്കാ​ര്‍​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്താ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ പ​ട്ട​യം അ​നു​വ​ദി​ക്കാ​നും അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​നും ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

പൊ​ന്‍​മു​ടി​യി​ല്‍ പ​ത്തു ചെ​യി​നി​നു പു​റ​ത്തു​ള്ള കൈ​വ​ശഭൂ​മി​ക​ളി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പ​ട്ട​യം ന​ല്‍​കും.

ലാ​ന്‍​ഡ് ര​ജി​സ്റ്റ​റി​ല്‍ ഏ​ലം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ള്‍​ക്ക് പ​ട്ട​യം ന​ല്‍​കു​ന്ന ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കി. കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച 28,588 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് പ​ട്ട​യം ന​ല്‍​കും. ഇ​നി​യും അ​പേ​ക്ഷി​ക്കാ​ത്ത കൈ​വ​ശ​ക്കാ​ര്‍​ക്ക് മാ​ര്‍​ച്ച് 23 വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ക​ട്ട​പ്പ​ന​യി​ലെ ഷോ​പ്പ് സൈ​റ്റു​ക​ളി​ല്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ വ​ലി​പ്പം പ​രി​ഗ​ണി​ക്കാ​തെ പ​ട്ട​യം ന​ല്‍​കാ​നും ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. കാ​ഞ്ചി​യാ​ര്‍ വി​ല്ലേ​ജി​ല്‍ ബി​ടി​ആ​ര്‍ പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ പു​റ​മ്പോ​ക്ക് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തും ജ​ണ്ട​യ്ക്ക് പു​റ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി​യി​ലെ കൈ​വ​ശ​ക്കാ​ര്‍​ക്കും പ​ട്ട​യം ന​ല്‍​കും.

കോ​ഴി​മ​ല ഭാ​ഗ​ത്ത് ബി​ടി​ആ​റി​ല്‍ പാ​റ എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​വ​ര്‍​ക്കും പ്ര​ത്യേ​ക ച​ട്ട​പ്ര​കാ​രം പ​ട്ട​യം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

Tags : Land distribution nattuvishesham local news

Recent News

Up