ചമ്പക്കുളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
മങ്കൊന്പ് : ചമ്പക്കുളം ഗ്രാമപഞ്ചായത്ത് 2026-2027 വാർഷിക പദ്ധതി അവതരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നടന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കൂലിപ്പരിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ ജോർജ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റന്റ് സെക്രട്ടറി ടി.എം. ദിനി വികസനരേഖ അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം മഞ്ജു വിജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി ജയിംസ്, ഗോകുൽ ഷാജി, ടി.കെ. സുഭാഷ്, പി.ജെ. സേവ്യർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. രാധാമണി, അംഗങ്ങളായ ജോർജുകുട്ടി അഞ്ചിൽ, മെർവിൻ ജോസഫ്, ഡോണാ കാതറിൻ, ജോസഫ് കോയിപ്പള്ളി, സൗമ്യ ഏബ്രഹാം, മേരി ജോസഫ് തുടങ്ങിയവർ പ്രംസംഗിച്ചു.