x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം: രോ​ഗി​ക​ൾ വ​ല​ഞ്ഞു


Published: February 22, 2026 07:07 AM IST | Updated: February 22, 2026 07:07 AM IST

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ ള​ജു​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ​പി, ശ​സ്ത്ര​ക്രി​യ ബ​ഹി​ഷ്ക​ര​ണം തു​ട​രു​മ്പോ​ൾ എ​ന്തുചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വ​ല​ഞ്ഞ് രോ​ഗി​ക​ൾ. ഒ​പി​ക​ളി​ൽ ജൂ​ണിയ​ർ ഡോ​ക്ട​ർ​മാ​രെക്കണ്ടു മ​ട​ങ്ങു​ക​യാ​ണ് രോ​ഗി​ക​ൾ. അ​തേ​സ​മ​യം വി​ട്ടു​വീ​ഴ്ച​യ്ക്ക് ആ​രോ​ഗ്യ​വ​കു​പ്പും ഡോ​ക്ട​ർ​മാ​രും ത​യാ​റ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ക്കണ്ടു പ​രി​ഹാ​രം തേ​ടാ​നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ശ്ര​മം.

ആ​രോ​ഗ്യ​മ​ന്ത്രി​യി​ൽ പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ടെ​ന്നും അ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കൂ​വെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ അ​ടു​ത്തി​ടെ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ വേ​ണ്ട​ത് സി​സ്റ്റ​ത്തി​നാ​ണെ​ന്നു കേ​ര​ള ഗ​വ​ൺ​മെന്‍റ് ​മെ​ഡി​ക്ക​ൽ കോളജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​എം​സി​ടിഎ) ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

ഒ​റ്റ​മൂ​ലികൊ​ണ്ട് പ​രി​ഹാ​രം കാ​ണാ​നാ​വി​ല്ല. സി​സ്റ്റം ഇ​ങ്ങ​നെ എ​ങ്കി​ൽ ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​മെ​ന്നും കെ​ജി​എം​സി​ടിഎ ​പ്ര​തി​ക​രി​ച്ചു. ഒ​രി​ക്ക​ൽ പോ​ലും കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പ​രി​മി​തി​ക​ൾ സ​ഹി​ച്ച് ഇ​നി ജോ​ലി ചെ​യ്യാ​നി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.​ സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യ​മി​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കേ​ണ്ട​ത് ത​ല​പ്പ​ത്ത് ഇ​രി​ക്കു​ന്ന​വ​രാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up