x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സ്ഥാ​ന​മ​ണ്ഡ​പ​മൊ​രു​ങ്ങി; ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​നം ഇ​ന്ന്


Published: February 25, 2026 05:48 AM IST | Updated: February 25, 2026 05:48 AM IST

ഏ​റ്റു​മാ​നൂ​ർ: വ​ഴി​ക​ളെ​ല്ലാം ഇ​ന്ന് ഏ​റ്റു​മാ​നൂ​രി​ലേ​ക്ക്. ച​രി​ത്ര​പ്ര​ശ​സ്ത​മാ​യ ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​നം ഇ​ന്ന്. ഉ​ത്സ​വ​ത്തി​ന്‍റെ എ​ട്ടാം​നാ​ൾ രാ​ത്രി 12നാ​ണ് ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ മാ​ത്ര​മാ​യ ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​ന​വും വ​ലി​യ കാ​ണി​ക്ക​യും. ച​രി​ത്ര നി​മി​ഷ​ത്തി​നാ​യി ആ​സ്ഥാ​ന​മ​ണ്ഡ​പം ഒ​രു​ങ്ങി.

ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​ന​ത്തി​നാ​യി പ​തി​നാ​യി​ര​ങ്ങ​ൾ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും. വി​ദൂ​ര ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും എ​ത്തു​ന്ന ഭ​ക്ത​ജ​ന സ​ഹ​സ്ര​ങ്ങ​ൾ രാ​ത്രി​യോ​ടെ ത​ന്നെ ക്ഷേ​ത്രാ​ങ്ക​ണ​ത്തെ ജ​ന​സാ​ഗ​ര​മാ​ക്കും. പി​ന്നെ മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പ്. ആ​സ്ഥാ​ന​മ​ണ്ഡ​പ​ത്തി​നു മു​ന്നി​ലും ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ത​ടി​ച്ചു​കൂ​ടു​ന്ന ഭ​ക്ത​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​നു​മാ​യി ദേ​വ​സ്വം അ​ധി​കൃ​ത​രും പോ​ലീ​സും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ശ്രീ​കോ​വി​ലി​ൽ​നി​ന്ന് രാ​ത്രി 11.30ന് ​മ​ഹാ​ദേ​വ​നെ ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും. കൃ​ത്യം പ​ന്ത്ര​ണ്ടി​ന് ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ക്കും. ദീ​പ​പ്ര​ഭ​യി​ൽ വെ​ട്ടി​ത്തി​ള​ങ്ങി ഏ​റ്റു​മാ​നൂ​ര​പ്പ​ന്‍റെ തി​ട​മ്പി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഏ​ഴു​പൊ​ന്നാ​ന​ക​ളും തി​ട​മ്പി​നു മു​ന്നി​ലാ​യി അ​ര​പ്പൊ​ന്നാ​ന​യും.

പ​തി​നാ​യി​ര​ങ്ങ​ളു​ടെ ക​ണ്ഠ​ങ്ങ​ളി​ൽ​നി​ന്ന് ഉ​യ​രു​ന്ന പ​ഞ്ചാ​ക്ഷ​രീ​മ​ന്ത്ര ധ്വ​നി​ക​ളാ​ൽ ക്ഷേ​ത്രാ​ങ്ക​ണം മു​ഖ​രി​ത​മാ​കും. ദ​ർ​ശ​ന​പു​ണ്യം തേ​ടി കാ​ത്തു​നി​ൽ​ക്കു​ന്ന ഭ​ക്ത​രെ സാ​ക്ഷി​നി​ർ​ത്തി പാ​ര​മ്പ​ര്യാ​വ​കാ​ശി​ക​ളാ​യ ചെ​ങ്ങ​ന്നൂ​ർ പു​ന്നു​രി​ട്ട മ​ഠ​ത്തി​ലെ പ​ണ്ടാ​ര​ത്തി​ലി​ന്‍റെ പ്ര​തി​നി​ധി ആ​സ്ഥാ​ന​മ​ണ്ഡ​പ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്വ​ർ​ണ​ക്കു​ട​ത്തി​ൽ ആ​ദ്യ കാ​ണി​ക്ക​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ദേ​വ​സ്വം അ​ധി​കൃ​ത​രും ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളും. ഇ​തി​നു​ശേ​ഷം ഊ​ഴം കാ​ത്ത് നി​ൽ​ക്കു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ സാ​വ​കാ​ശം ആ​സ്ഥാ​ന​മ​ണ്ഡ​പ​ത്തി​നു മു​ന്നി​ലേ​ക്ക്. വ​ലി​യ​കാ​ണി​ക്ക​യ​ർ​പ്പി​ച്ച് നി​റ​മ​ന​സോ​ടെ മ​ട​ക്കം.

ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ശ്രീ​ബ​ലി​ക്ക് സി​നി​മാ​താ​രം പ​ത്മ​ശ്രീ ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ പ​ഞ്ചാ​രി​മേ​ള​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി​ക്ക് ചോ​റ്റാ​നി​ക്ക​ര സ​ത്യ​ൻ നാ​രാ​യ​ണ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 61 ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന സ്പെ​ഷ​ൽ പ​ഞ്ച​വാ​ദ്യ​വും അ​ക​മ്പ​ടി​യേ​കും. ര​ണ്ടാം ഉ​ത്സ​വ​ദി​നം മു​ത​ൽ തു​ട​രു​ന്ന ഉ​ത്സ​വ​ബ​ലി ദ​ർ​ശ​ന​വും ശ്രീ​ബ​ലി​യും കാ​ഴ്ച​ശ്രീ​ബ​ലി​യും വേ​ല​ക​ളി​യും നാ​ളെ സ​മാ​പി​ക്കും.

അ​യ്മ്പൊ​ലി സ​മ​ർ​പ്പ​ണം ഇ​ന്ന്

വി​വി​ധ വി​ശ്വ​ക​ർ​മ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഏ​റ്റു​മാ​നൂ​ര​പ്പ​ന് അ​യ്മ്പൊ​ലി സ​മ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​രി​യ​മ്മ​ൻ കോ​വി​ൽ അ​ങ്ക​ണ​ത്തി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ത്തും. അ​യ്മ്പൊ​ലി സ​മ​ർ​പ്പ​ണ സ​മി​തി ചെ​യ​ർ​മാ​ൻ മു​ര​ളി ത​ക​ടി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം ര​ക്ഷാ​ധി​കാ​രി കെ.​സി. ശി​വ​ൻ ആ​ചാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. 5.30ന് ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും.

Tags : nattu vishesham Asthana Mandapam

Recent News

Up