x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചുമച്ച് തളർന്ന് കി​ഴ​ക്ക​ൻ മേ​ഖ​ല


Published: February 22, 2026 06:51 AM IST | Updated: February 22, 2026 06:51 AM IST

പ​ത്ത​നാ​പു​രം: കാ​ലാ​വ​സ്ഥ​വ്യ​തി​യാ​ന​ത്തോ​ടെ വ്യാ​പ​ക​മാ​യ വൈ​റ​ൽ ചു​മ​യി​ൽ പ​ക​ച്ചി​രി​ക്കു​ക​യാ​ണ് കി​ഴ​ക്ക​ൻ മേ​ഖ​ല. പ​നി​യോ​ടൊ​പ്പം പി​ടി​പെ​ടു​ന്ന ചു​മ നീ​ണ്ടു​പോ​കു​ന്ന​ത് ആ​ശ​ങ്ക പടർത്തുന്നു. പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലാ​തെ ദി​നം​പ്ര​തി നി​ര​വ​ധി രോ​ഗി​ക​ളാ​ണ് വൈ​റ​ൽ ചു​മ​ക്ക് ചി​കി​ത്സ തേ​ടു​ന്ന​ത്.
പ​നി, തൊ​ണ്ട വേ​ദ​ന, മൂ​ക്കൊ​ലി​പ്പ് എ​ന്നി​വ​യോ​ടൊ​പ്പം സാ​ധാ​ര​ണ​ഗ​തി​യി​ലു​ണ്ടാ​കു​ന്ന ചു​മ​യാ​ണ് ഒ​രു​മാ​സ​ത്തി​നു​ശേ​ഷ​വും നീ​ണ്ടു​പോ​കു​ന്ന​ത്. അ​ണു​ബാ​ധ മാ​റി​യി​ട്ടും നീ​ളു​ന്ന ചു​മ പോ​സ്റ്റ് -വൈ​റ​ൽ ചു​മ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ലും ത​ണു​പ്പ് ഏ​ൽ​ക്കു​മ്പോ​ഴും ഇ​തു കൂ​ടാ​ൻ സാ​ധ്യ​ത ഉ​ള്ള​താ​യാ​ണ് ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ ചു​മ​യാ​യി ഇ​തി​നെ അ​വ​ഗ​ണി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്.

വൈ​റ​ൽ അ​ണു​ബാ​ധ​ക്കു​ശേ​ഷം ശ്വാ​സ​നാ​ളി​യി​ലു​ണ്ടാ​കു​ന്ന അ​മി​ത​മാ​യ സെ​ൻ​സി​റ്റി​വി​റ്റി​യും നീ​ർ​ക്കെ​ട്ടു​മാ​ണ് പ്ര​ധാ​ന​മാ​യും പോ​സ്റ്റ് വൈ​റ​ൽ ചു​മ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.
തൊ​ണ്ട കു​ത്തി​യു​ള്ള ചു​മ​യാ​ണ് കൂ​ടു​ത​ൽ പേ​രി​ലും ക​ണ്ടു​വ​രു​ന്ന​ത്. നാ​ട്ടി​ൻ​പു​റ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​തി​ന് ചി​കി​ത്സ തേ​ടു​ന്ന​വ​ർ ഏ​റെ​യാ​ണ്.​പ​ത്ത​നാ​പു​രം താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് പു​റ​മെ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചു​മ പി​ടി​പെ​ട്ട​വ​രു​ടെ തി​ര​ക്കാ​ണ്. പ​ട്ടാ​ഴി, പി​റ​വ​ന്തൂ​ർ, കു​രി​യോ​ട്ട് മ​ല, ചെ​മ്പ​ന​രു​വി മേ​ഖ​ല​ക​ളി​ലും ചു​മ​ക്ക് കു​റ​വി​ല്ല. ഉ​ഷ്ണ​കാ​ല​മാ​യ​തോ​ടെ വാ​യു​വി​ലൂ​ടെ​യും വൈ​റ​സ് പ​ക​രു​ന്ന​താ​ണ്, രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​തി​ന് ചി​കി​ത്സ തേ​ടാ​ത്ത​വ​രും ഏ​റെ​യു​ണ്ട്. ഇ​ത്‌ സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വേ​ണ്ട​വി​ധം ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ത്ത​തും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന നൂ​റി​ൽ അ​മ്പ​ത് പേ​രും ചു​മ പി​ടി​പ്പെ​ട്ട​വ​രാ​ണെ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന​ത്. വൈ​റ​ൽ​ചു​മ​യെ നി​സാ​ര​മാ​യി ക​ണ്ട് വീ​ണ്ടും ത​ണു​ത്ത സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണ്.

Tags : Local News Nattuvishesham Kollam

Recent News

Up