x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​ത​ക​ളെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കാ​ൻ മൂ​ന്നു​ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ


Published: February 24, 2026 03:33 AM IST | Updated: February 24, 2026 03:33 AM IST

റാ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വ​നി​ത​ക​ൾ​ക്കാ​യി പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ വി​ഭാ​വ​നം ചെ​യ്തു ന​ട​പ്പാ​ക്കു​ന്ന ഷീ​റൈ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് വ​ള​യ​നാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കും.

നാ​ളെ മു​ത​ൽ 27 വ​രെ മൂ​ന്നു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സെ​ക്‌​ഷ​നാ​യി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​നി​ത​ക​ളെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നും വ​ള​ർ​ച്ച​യ്ക്കു​മാ​യി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഷീ​റൈ​സ്.

നാ​ളെ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ട്രെ​യി​നിം​ഗ് പ്ര​ഖ്യാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി​യും ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​നും നി​ർ​വ​ഹി​ക്കും. ക്ഷീ​ര സം​രം​ഭ​ങ്ങ​ളും വ​നി​ത​ക​ളു​ടെ സാ​ധ്യ​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ രാ​വി​ലെ 10 മു​ത​ൽ 11 വ​രെ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഹെ​യ​ർ സ്റ്റോ​റി​സ് സെ​മി​നാ​റി​ൽ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

26ന് ​രാ​വി​ലെ 10 മു​ത​ൽ 11 വ​രെ കാ​ർ​ഷി​ക മൂ​ല്യ വ​ർ​ധി​ത സാ​ധ്യ​ത​ക​ളും വി​പ​ണ​ന സം​വി​ധാ​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ഉ​ണ്ടാ​കും.. 27നു ​രാ​വി​ലെ പ​ത്തി​ന് വി​ജ​യ​ത്തി​ന്‍റെ പെ​ൺവ​ഴി​ക​ൾ എ​ന്ന സെ​മി​നാ​ർ ന​ട​ക്കും. 11. 30ന് ​റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന്തെ​ര​ഞ്ഞെ​ടു​ത്ത വി​വി​ധ ക​ഴി​വു​ക​ൾ തെ​ളി​യി​ച്ച റാ​ന്നി​യു​ടെ വ​നി​താ ന​ക്ഷ​ത്ര​ങ്ങ​ളെ ആ​ദ​രി​ക്കും.

Tags : nattu vishesham hree-day training programs

Recent News

Up