x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്എ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: എ​റ​ണാ​കു​ളം സി​ക്സേ​ഴ്സ് ജേ​താ​ക്ക​ൾ


Published: February 24, 2026 06:55 AM IST | Updated: February 24, 2026 06:55 AM IST

അ​ങ്ക​മാ​ലി : എ​ട​ക്കു​ന്ന് പാ​ദു​വാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി (പി​എ​സ്എ) സം​ഘ​ടി​പ്പി​ച്ച വെ​റ്റെ​റ​ൻ​സ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ യൂ​സ​ഫ് ന​യി​ച്ച എ​റ​ണാ​കു​ളം സി​ക്സേ​ഴ്സ് ജേ​താ​ക്ക​ളാ​യി. മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ കി​ഷോ​ർ കു​മാ​ർ ന​യി​ച്ച വ​രാ​പ്പു​ഴ സി​ക്സേ​ഴ്സി​നെ​യാ​ണ് ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത വെ​റ്റ​റ​ൻ​സ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ എ​റ​ണാ​കു​ളം സി​ക്സേ​ഴ്സി​ന്‍റെ സൗ​ബി​ൻ ബെ​സ്റ്റ് പ്ലെ​യ​റാ​യും വ​രാ​പ്പു​ഴ സി​ക്സേ​ഴ്സി​ന്‍റെ കി​ഷോ​ർ കു​മാ​ർ ബെ​സ്റ്റ് അ​റ്റാ​ക്ക​റാ​യും എ​റ​ണാ​കു​ളം സി​ക്സേ​ഴ്സി​ന്‍റെ കി​ഷോ​ർ ബെ​സ്റ്റ് ലി​ബ്രോ​യാ​യും തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ട​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ ചെ​റു​പ്പി​ള്ളി, ക​റു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് ബാ​ബു സാ​നി എ​ന്നി​വ​ർ ചേ​ർ​ന്ന് ട്രോ​ഫി സ​മ്മാ​നി​ച്ചു. വാ​ർ​ഡ്‌ മെ​മ്പ​ർ എ​ൻ.​വി. പോ​ളി, ഫാ. ​ബോ​ണി ക​ട്ട​യ്ക്ക​ക​ത്തൂ​ട്ട്, ഫാ. ​അ​ഷ്‌​ബി​ൻ മേ​ലേ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham PSA Volleyball Tournament

Recent News

Up