x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​നാ​ല്‍​പാ​ലം: സു​ര​ക്ഷ​ാസം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം


Published: February 25, 2026 01:48 AM IST | Updated: February 25, 2026 01:48 AM IST

ആ​ളൂ​ര്‍ പ​റ​മ്പി​റോ​ഡ് പാ​ല​ത്തി​നോ​ടു​ചേ​ര്‍​ന്ന് ക​നാ​ലി​ലേ​ക്ക് തു​റ​ന്നു​കി​ട​ക്കു​ന്ന ഭാ​ഗം.

ആ​ളൂ​ര്‍: പ​റ​മ്പി​റോ​ഡി​നു സ​മീ​പ​മു​ള്ള ക​നാ​ല്‍​പാ​ല​ത്തോ​ടു​ചേ​ര്‍​ന്ന് സു​ര​ക്ഷാ​ഭി​ത്തി സ്ഥാ​പി​ക്കാ​ത്ത​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി. സം​സ്ഥാ​ന​പാ​ത​യാ​യ കൊ​ട​ക​ര - കൊ​ടു​ങ്ങ​ല്ലൂ​ര്‍ റോ​ഡി​ലെ പ​റ​മ്പി​റോ​ഡ് ക​നാ​ല്‍​പാ​ല​ത്തി​നോ​ടു​ചേ​ര്‍​ന്നാ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്.

ചാ​ല​ക്കു​ടി ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക്കു കീ​ഴി​ലെ വ​ല​തു​ക​ര ക​നാ​ലാ​ണ് ആ​ളൂ​ര്‍ പ​റ​മ്പി​റോ​ഡി​നു സ​മീ​പം കൊ​ട​ക​ര - കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന​പാ​ത മു​റി​ച്ചു ക​ട​ന്നു​പോ​കു​ന്ന​ത്. പ​ത്ത​ടി​യോ​ള​മാ​ണ് ഇ​വി​ടെ ക​നാ​ലി​ന്‍റെ താ​ഴ്ച. പാ​ല​ത്തി​നോ​ടു​ചേ​ര്‍​ന്ന് ക​നാ​ല്‍​ബ​ണ്ട് റോ​ഡി​ലേ​യ്ക്കു​തി​രി​യു​ന്ന ഭാ​ഗ​ത്ത് സു​ര​ക്ഷ​ാസം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ത്ത​ത് തു​ട​ര്‍​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​യാ​യ ഷാ​ജി പ​റ​ഞ്ഞു.

ഇ​ന്ന​ലെ​രാ​വി​ലെ ഇ​വി​ടെ സ്‌​കൂ​ട്ട​ര്‍ ക​നാ​ലി​ല്‍​വീ​ണ് യു​വ​തി​ക്കും കു​ഞ്ഞി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പും സ​മാ​ന​രീ​തി​യി​ലു​ള്ള അ​പ​ക​ടം ഇ​വി​ടെ ന​ട​ന്നു. ര​ണ്ട് യു​വ​തി​ക​ള്‍ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം ക​നാ​ലി​ല്‍ വീ​ണു.

പാ​ല​ത്തി​നോ​ടു​ചേ​ര്‍​ന്ന് തു​റ​ന്നു​കി​ട​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​നാ​ലി​ലേ​യ്ക്കു​വീ​ഴു​ന്ന​ത്. രാ​ത്രി​യി​ല്‍ ഇ​വി​ടെ വെ​ളി​ച്ചം കു​റ​വാ​യ​തി​നാ​ല്‍ ഇ​നി​യും അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കാ​ന്‍ ഇ​ട​യു​ള്ള​താ​യി നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും ഇ​വി​ടെ ക​നാ​ലി​ലേ​യ്ക്കുവീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാം. ആ​ഴ​വും ഒ​ഴു​ക്കും കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ നി​റ​യെ വെ​ള്ള​മു​ള്ള സ​മ​യ​ത്ത് ക​നാ​ലി​ല്‍ വീ​ണാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പ് അ​പ​ക​ടം സം​ഭ​വി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ന്ന​ത​ല്ലാ​തെ തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ഇ​പ്പോ​ള്‍ വീ​ണ്ടും അ​പ​ക​ടം സം​ഭ​വി​ച്ച സാ​ഹ​ച​ര്യം മു​ന്‍​നി​ര്‍​ത്തി എ​ത്ര​യും​വേ​ഗം യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രോ​ടും ഇ​റി​ഗേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Canal Bridge: nattuvishesham local news

Recent News

Up