x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഇ​ന്ന് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും


Published: February 25, 2026 01:27 AM IST | Updated: February 25, 2026 01:27 AM IST

അ​ടൂ​ർ: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും അ​ന്ത​ര്‍ സം​സ്ഥാ​നം ഉ​ള്‍​പ്പെ​ടെ പു​തി​യ സ​ര്‍​വീ​സു​ക​ള്‍ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​ടൂ​ര്‍ - മാ​ന​ന്ത​വാ​ടി പ്രീ​മി​യം സൂ​പ്പ​ര്‍​ഫാ​സ്റ്റ് ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് , അ​ടൂ​ര്‍ - ബം​ഗ​ളൂ​രു വാ​രാ​ന്ത്യ അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വീ​സ് എ​ന്നി​വ​യാ​ണ് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന പ്ര​ധാ​ന സ​ര്‍​വീ​സു​ക​ൾ. സൂ​പ്പ​ര്‍​ഫാ​സ്റ്റ് ശ്രേ​ണി​യി​ല്‍ നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന അ​ടൂ​ര്‍ - കോ​യ​മ്പ​ത്തൂ​ര്‍ സ​ര്‍​വീ​സ് കാ​റ്റ​ഗ​റി പ​രി​ഷ്‌​ക​രി​ച്ച് പ്രീ​മി​യം സൂ​പ്പ​ര്‍ ഫാ​സ്റ്റ് ആ​ക്കി ഉ​യ​ര്‍​ത്തി​യ​തും കോ​വി​ഡ് കാ​ല​യ​ള​വി​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​യ അ​ടൂ​ർ- തേ​പ്പു​പാ​റ ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ​യും ഫ്ളാ​ഗ് ഓ​ഫ് മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

അ​ടൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി യാ​ര്‍​ഡ് നി​ര്‍​മാ​ണം, അ​ടൂ​ര്‍ ഡി​പ്പോ ബ​സ് ഷെ​ല്‍​ട്ട​ര്‍, പ​ന്ത​ളം ഓ​പ്പ​റേ​റ്റി​ങ് സെ​ന്‍റര്‍ നി​ര്‍​മാ​ണം, അ​ടൂ​ര്‍ ഡി​പ്പോ പ​ന്ത​ളം ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ര്‍ എ​ന്നി​വ​യ്ക്ക് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ അ​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു.

അ​ടൂ​ര്‍ സ്റ്റാ​ന്‍​ഡി​ല്‍ ബ​സു​ക​ള്‍ പ്ര​വേ​ശി​ക്കി​ല്ല

അ​ടൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ യാ​ര്‍​ഡ് പു​ന​ര്‍​നി​ര്‍​മാ​ണ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നു​മു​ത​ല്‍ മാ​ര്‍​ച്ച് 20 വ​രെ അ​ടൂ​ര്‍ സ്റ്റാ​ന്‍​ഡി​ല്‍ ബ​സു​ക​ൾ പ്ര​വേ​ശി​ക്കി​ല്ല. ഇ​ക്കാ​ല​യ​ള​വി​ല്‍ ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​നു മു​മ്പി​ല്‍ നി​ര്‍​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ടൂ​ര്‍ എ​ടി​ഒ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം-കു​മ​ളി റൂ​ട്ടി​ൽ പ്രീ​മി​യം സൂ​പ്പ​ർ ഫാ​സ്റ്റ്


പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി തി​രു​വ​ന​ന്ത​പു​രം - കു​മ​ളി റൂ​ട്ടി​ൽ ഒ​രു പ്രീ​മി​യം സൂ​പ്പ​ർ ഫാ​സ​റ്റ് കൂ​ടി അ​നു​വ​ദി​ച്ചു.

കി​ളി​മാ​നൂ​ർ, ആ​യൂ​ർ, അ​ഞ്ച​ൽ, പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം, കോ​ന്നി, പ​ത്ത​നം​തി​ട്ട, റാ​ന്നി, എ​രു​മേ​ലി, മു​ണ്ട​ക്ക​യം വ​ഴി​യാ​ണ് കു​മ​ളി​യി​ലെ​ത്തു​ക. രാ​ത്രി 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും പു​റ​പ്പെ​ടു​ന്ന ബ​സ് 1.30ന് ​കോ​ന്നി, ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട, 2.25ന് ​റാ​ന്നി, 2.50ന് ​എ​രു​മേ​ലി​യി​ലും 4.50ന് ​കു​മ​ളി​യി​ലു​മെ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് സ​മ​യ​ക്ര​മീ​ക​ര​ണം.


രാ​ത്രി എ​ട്ടി​ന് കു​മ​ളി​യി​ൽ നി​ന്ന് ഇ​തേ റൂ​ട്ടി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഒ​രു സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ങ്ങി​യി​രു​ന്നു. 10.20ന് ​റാ​ന്നി, 11.05ന് ​പ​ത്ത​നം​തി​ട്ട, 11.30ന് ​കോ​ന്നി, പു​ല​ർ​ച്ചെ 1.45ന് ​തി​രു​വ​ന​ന്ത​പു​രം എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ​യ​ക്ര​മീ​ക​ര​ണം. രാ​ത്രി​കാ​ല തി​രു​വ​ന്ത​പു​രം ബ​സി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് യാ​ത്ര​ക്കാ​രി​ൽ നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നേ​ര​ത്തേ രാ​ത്രി പ​ത്തി​ന് പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തി​യി​രു​ന്ന ക​ട്ട​പ്പ​ന - തി​രു​വ​ന​ന്ത​പു​രം ബ​സാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള അ​വ​സാ​ന ബ​സ്.

Tags : nattu vishesham flagged off today

Recent News

Up