x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​ക്ക് വി​ത്ത് മേ​യ​ർ: നി​വേ​ദ​ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രമെന്ന് മേ​യർ


Published: February 24, 2026 06:59 AM IST | Updated: February 24, 2026 06:59 AM IST

ഫോ​ർ​ട്ടു​കൊ​ച്ചി: ടോ​ക്ക് വി​ത്ത് മേ​യ​ർ പ​രി​പാ​ടി​യി​ൽ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ഫോ​ർ​ട്ടു​കൊ​ച്ചി യൂ​ണി​റ്റ് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന് ഉ​ട​ന​ടി പ​രി​ഹാ​ര​മെ​ന്ന് മേ​യ​ർ.

കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള പ​ടി​ഞ്ഞാ​റ​ൻ കൊ​ച്ചി​യി​ലെ നാ​ലു ലൈ​ബ്ര​റി​ക​ൾ​ക്ക് പു​തി​യ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ക്കു​ക,
ഈ ​ലൈ​ബ്ര​റി​ക​ളി​ൽ സ്ഥി​രം ലൈ​ബ്രേ​റി​യ​ന്മാ​രെ നി​യ​മി​ക്കു​ക, പ​ള്ളു​രു​ത്തി ലൈ​ബ്ര​റി​യി​ലെ റീ​ഡിം​ഗ് റൂം ​കൈ​യ​ട​ക്കി ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഡി​ജി​റ്റ​ൽ സ​ർ​വേ​യു​ടെ ഓ​ഫീ​സ് ഉ​ട​ന​ടി അ​വി​ടെ​നി​ന്ന് മാ​റ്റി ലൈ​ബ്ര​റി​ക്ക് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ​രി​ഷ​ത്ത് ഉ​ന്ന​യി​ച്ച​ത്.

ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​ലൈ​ബ്ര​റി​ക​ളി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​ൻ ഒ​രു രൂ​പ പോ​ലും കോ​ർ​പ​റേ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ചു. സ്ഥി​രം ലൈ​ബ്രേ​റി​യ​ന്മാ​ർ ഇ​ല്ലാ എ​ന്ന​തും ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​റു​മാ​റാ​കാ​ൻ മ​റ്റൊ​രു കാ​ര​ണ​മാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ‍​യു​ന്നു.

 

Tags : nattu vishesham Talk with Mayor

Recent News

Up