പിഎസ്സി ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു പ്രസംഗിക്കുന്നു.
കാസര്‍ഗോഡ്: കേരളം പോലെ സുതാര്യമായി പബ്ലിക് സര്‍വീസ് കമ്മീഷന് പ്രവര്‍ത്തിക്കുന്ന മറ്റൊരു സംസ്ഥാനം ഇല്ലെന്നും യുപിഎസ്സിയേക്കാള് കൂടുതല്‍ നിയമനങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളും പിഎസ്സി ഏറ്റെടുത്ത് നടത്തുന്നതായും മന്ത്രി എ.കെ. ശശീന്ദ്രന്. പിഎസ്സി ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം അണങ്കൂരില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷന് ചെയര്മാന് ഡോ. എം.ആര്. ബൈജു അധ്യക്ഷ വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, വാര്‍ഡ് കൗണ്‍സിലര്‍ സുധാറാണി, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എം. ജഗദീഷ്, പിഎസ്സി അംഗങ്ങളായ സി.കെ. ഷാജിബ്, വി.ആര്. രമ്യ, കെ. പ്രകാശന്, കമ്മീഷന് സെക്രട്ടറി സാജു ജോര്‍ജ്, ജില്ലാ ഓഫീസര്‍ ജി. ബാലകൃഷ്ണനായിക് എന്നിവർ പ്രസംഗിച്ചു.