തലവടി കണ്ണങ്കരി-കടമ്പങ്കരി പാടത്ത് മഴയില്‍ നെല്‍ച്ചെടി നിലംപറ്റിയ നിലയില്‍.
എടത്വ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ നെല്‍ച്ചെടി നിലംപറ്റി. തലവടി കൃഷിഭവനില്‍പ്പെട്ട കണ്ണങ്കരി-കടമ്പങ്കരി പാടശേഖരത്തെ നെല്‍ചെടികളാണ് മഴയത്ത് നിലംപറ്റിയത്. വിതകഴിഞ്ഞ് 90 ദിവസം പിന്നിട്ടതായിരുന്നു. കൊയ്ത്ത് അടുക്കുന്നതോടെ വീണുകിടക്കുന്ന നെല്‍ച്ചെടി അഴുകാനും വിളവെടുപ്പ് ദുഷ്കരമാകാനും വിളവ് കുറയാനും സാധ്യതയുണ്ടന്ന് കര്‍ഷകര്‍ പറയുന്നു.