ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ 1972 എസ്എസ്എൽസി ബാച്ച് നാലാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ സ്നേഹസംഗമത്തിൽ നിന്ന്.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1972 എസ്എസ്എൽസി ബാച്ച് നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പട്ടം കോവുന്തല ഊരകം പാർക്കിൽ സ്നേഹസംഗമം സംഘടിപ്പിച്ചു.
ദാമ്പത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ സഹപാഠികളെയും ഒപ്പം സന്യസ്ത ജീവിതത്തിൽ 51 വർഷം പൂർത്തിയാക്കിയ സഹപാഠി യു.കെ. ഏലിയാമ്മ എന്ന സിസ്റ്റർ ലവന്യ തുടങ്ങിയവരെയും ആദരിച്ചു. തുടർന്നു കലാപരിപാടികളുമുണ്ടായി.
പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ, എൻ.സി. തോമസ്, ഇ.കെ. കരുണാകരൻ, പി.വി. നാരായണൻ, കെ.വി. ബാലചന്ദ്രൻ, എൻ.കെ. നാരായണൻ, കെ. രവീന്ദ്രൻ, ഐ.വി. കൃഷ്ണൻ, വി. രമാദേവി, കെ.പി. ശാന്ത തുടങ്ങിയവർ നേതൃത്വം നൽകി.
Tags : A friendship nattuvishesham local news