x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ണം, മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ റി​സ​ര്‍​വ് ബാ​ങ്ക് സാ​റ്റ​ലൈ​റ്റ് ഓ​ഫീ​സ്


Published: February 23, 2026 01:59 AM IST | Updated: February 23, 2026 01:59 AM IST

കാ​സ​ര്‍​ഗോ​ഡ്: മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ റി​സ​വ് ബാ​ങ്കി​ന്‍റെ ഒ​രു സാ​റ്റ​ലൈ​റ്റ് ഓ​ഫീ​സ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ മി​ക്ക എ​ടി​എ​മ്മു​ക​ളി​ലും പ​ണം പി​ന്‍​വ​ലി​ക്കു​മ്പോ​ള്‍ 500 രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചെ​റി​യ നോ​ട്ടു​ക​ളു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

ല​ഭി​ക്കു​ന്ന നോ​ട്ടു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും പ​ഴ​യ​താ​ണ്. ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ട് ന​ട​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന മു​തി​ര്‍​ന്ന പൗ​ര​ന്മാ​രാ​ണ് ഇ​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രാ​ണ് സൈ​ബ​ര്‍ ത​ട്ടി​പ്പു​കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന് പ്ര​ധാ​ന​മാ​യും ഇ​ര​യാ​കു​ന്ന​ത്. നി​ല​വി​ല്‍ തെ​ക്കേ അ​റ്റ​ത്തു​ള്ള തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന റി​സ​ര്‍​വ് ബാ​ങ്കി​നാ​ണ് കേ​ര​ള​ത്തി​ലെ​യും ല​ക്ഷ​ദ്വീ​പി​ലെ​യും ബാ​ങ്കു​ക​ളു​ടെ ചു​മ​ത​ല. അ​തി​നാ​ല്‍ ത​ന്നെ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ കാ​ര്യ​മാ​യ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​വാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ 805 ബ്രാ​ഞ്ചു​ക​ളി​ല്‍ മാ​ത്രം 1,34,000 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്.

ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പെ​ടു​ത്താ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടും റി​സ​ര്‍​വ് ബാ​ങ്കി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ട​താ​യി കാ​ന​റ സി​ന്‍​ഡി​ക്കേ​റ്റ് ബാ​ങ്ക് റി​ട്ട. സ്റ്റാ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (സി​എ​സ്ബി​ആ​ര്‍​എ​സ്ഒ) ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. ഭ​ട്ട് അ​റി​യി​ച്ചു.

 

Tags : Reserve Bank Satellite nattuvishesham local news

Recent News

Up