x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​ജി​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് വി.​ഡി. സ​തീ​ശ​ൻ


Published: February 23, 2026 11:56 PM IST | Updated: February 23, 2026 11:56 PM IST

വി.​ഡി. സ​തീ​ശ​ൻ ടി​ജി​നെ സ്വീ​ക​രി​ക്കു​ന്നു.

നെ​ടു​ങ്ക​ണ്ടം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ മാ​ല​യി​ട്ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന ടി​ജി​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച്
പു​തു​യു​ഗ​യാ​ത്ര. യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന താ​ന്നി​മൂ​ട് കോ​യി​ക്കേ​രി വ​ട​ക്കേ​തി​ല്‍ ടി​ജി​ന്‍ തോ​മ​സി​ന് അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച​ത് ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് .

ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ഞ​ര​മ്പി​ല്‍ കു​മി​ള​ക​ള്‍ രൂ​പ​പ്പെ​ട്ട് പൊ​ട്ടു​ന്ന അ​പൂ​ര്‍​വ​രോ​ഗം ബാ​ധി​ച്ച ടി​ജി​ന്‍റെ ജീ​വി​തം തി​രി​കെ കി​ട്ടി​യ​തു​ത​ന്നെ അ​ദ്ഭു​ത​മാ​ണ്.

വ​യ​റിം​ഗ്, പ്ലം​ബിം​ഗ് ജോ​ലി​ക്കാ​ര​നാ​യ ടി​ജി​ന്‍ ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ശു​ചി​മു​റി​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ടാ​ണ് രോ​ഗം ക​ണ്ടു​പി​ടി​ച്ച​ത്. ശ​സ്ത്ര​കി​യ​ക​ൾ​ക്കു മാ​ത്രം 20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. നെ​ടു​ങ്ക​ണ്ട​ത്തെ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക, സാ​മു​ദാ​യി​ക രം​ഗ​ത്തെ ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് ടി​ജി​ന്‍ ചി​കി​ത്സാ സ​ഹാ​യ നി​ധി​ക്ക് രൂ​പം ന​ല്‍​കി​യാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്.

ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ടി​ജി​ന് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. വീ​ട്ടി​ൽ​ത്ത​ന്നെ വി​ശ്ര​മി​ക്കു​ന്ന ടി​ജി​നെ ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​നെ​ത്തി​യ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​റ്റോ ഇ​ലു​പ്പു​ലി​ക്കാ​ട്ടി​നോ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ​ത​ന്നെ ഇ​ദ്ദേ​ഹം, ടി​ജി​നെ പ​രി​പാ​ടി ന​ട​ക്കു​ന്നി​ട​ത്ത് എ​ത്തി​ച്ചു. സ്റ്റേ​ജി​ന് സ​മീ​പം ക​സേ​ര​യി​ൽ കാ​ത്തി​രു​ന്ന ടി​ജി​ന്‍റെ അ​ടു​ത്തെ​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് മാ​ല​യി​ട്ട് കെ​ട്ടി​പ്പി​ടി​ച്ചു. ടി​ജി​നും തി​രി​ച്ച് സ്വീ​ക​രി​ച്ച​പ്പോ​ൾ ന​ല്ല പ​രി​ച​യം തോ​ന്നു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞ​പ്പോ​ൾ ക​ണ്ണു​നി​റ​ഞ്ഞ് ടി​ജി​ൻ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

Tags : V.D. Satheesan successfully nattuvishesham local news

Recent News

Up