x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ റെ​യി​ൽ​വേ പാ​ള​ത്തി​ൽ കൊ​ന്നു ത​ള്ളി; സു​ഹൃ​ത്ത് അറസ്റ്റിൽ


Published: February 25, 2026 07:18 AM IST | Updated: February 25, 2026 07:18 AM IST

മ​ര​ട്: യു​വ​തി​യെ വൈ​റ്റി​ല​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ന​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം ചി​ങ്ങ​വ​നം പൂ​വ​ൻ​തു​രു​ത്ത് മൂ​ല​ക്ക​ള​ത്തി​ൽ സു​ധാ ബേ​ബി (46) നെ​യാ​ണ് വൈ​റ്റി​ല​യി​ൽ ഫ്ലൈ ​ഓ​വ​റി​ന് താ​ഴെ​യാ​യു​ള്ള റെ​യി​ൽ​വേ പാ​ള​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട​ത്. ഹൈ​ക്കോ​ട​തി മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ പൊ​ന്നു​രു​ന്നി ക​ണ്ട​ത്തി​ൽ കെ.​വി.​ഷാ​ജി (63) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച്ച പു​ല​ർ​ച്ചെ ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​യ അ​മൃ​ത എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റാ​ണ് തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ൽ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​ത് ക​ണ്ട് വി​വ​രം റെ​യി​ൽ​വേ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് മ​ര​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. സ​മീ​പ​ത്താ​യി ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി. പി​ടി​വ​ലി ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് നി​ന്ന് കി​ട്ടി​യ ഫോ​ണി​ലെ സിം ​കാ​ർ​ഡി​ൽ നി​ന്നാ​ണ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഭ​ർ​ത്താ​വു​മാ​യി ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ സു​ധാ ബേ​ബി ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി പൂ​ത്തോ​ട്ട​യി​ൽ അ​മ്മ​യ്ക്കൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ വൈ​റ്റി​ല റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം സു​ധ ബേ​ബി, ഷാ​ജി​ക്കൊ​പ്പം കാ​റി​ൽ വ​ന്നി​റ​ങ്ങു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും റെ​യി​ൽ​വേ പാ​ള​ത്തി​ന​ടു​ത്തേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തും കു​റെ നേ​രം ക​ഴി​ഞ്ഞ് ഷാ​ജി ഒ​റ്റ​യ്ക്ക് തി​രി​ച്ചു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​രു​ന്നു.

ആ​ത്മ​ഹ​ത്യ​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തും വി​ധം ട്രെ​യി​ൻ ക​ട​ന്നു​പോ​കു​മ്പോ​ൾ ത​ല വേ​ർ​പെ​ടു​ന്ന രീ​തി​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​തെ​ങ്കി​ലും ആ ​ട്രാ​ക്ക് ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന​ത​ല്ലാ​യി​രു​ന്നു. യു​വ​തി​യു​ടെ ത​ല​യി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റി​രു​ന്നു. മു​ഖ​ത്ത് ക​ല്ല് കൊ​ണ്ട് ഇ​ടി​ച്ച​തി​ന്‍റെ പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ കാ​ര​ണ​മാ​യ​ത്.

ഷാ​ജി​യും സു​ധ​യും ഏ​റെ​ക്കാ​ല​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഷാ​ജി, സു​ധ​യെ കൊ​ല​പ്പെ​ടു​ത്തി ട്രാ​ക്കി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​യു​ട​ൻ ത​ന്നെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ക്ക​നാ​ട് ഭാ​ഗ​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Tags :

Recent News

Up