x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ൾ​ഡിം​ഗ് ആ​ൽ​ബം നി​ർ​മാ​ണ പ​രി​ശീ​ല​നം


Published: February 24, 2026 03:35 AM IST | Updated: February 24, 2026 03:35 AM IST

ത​ടി​യൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വെ​ണ്ണി​ക്കു​ളം ഉ​പ​ജി​ല്ല സം​ഘ​ടി​പ്പി​ച്ച ലി​റ്റി​ൽ മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മി​ന്‍റെ ഫോ​ൾ​ഡിം​ഗ് ആ​ൽ​ബം നി​ർ​മാ​ണ ശി​ല്പ​ശാ​ല ത​ടി​യൂ​ർ എ​ൻ​എം എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്നു.

പ​ഠ​ന​പ്ര​കി​യ​യി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളോ​ടൊ​പ്പം പ്രാ​ധാ​ന്യ​മു​ള്ള​ ദി​ന​പ്പ​ത്ര​ങ്ങ​ളും സൂ​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഫോ​ൾ​ഡിം​ഗ് ആ​ൽ​ബ​ങ്ങ​ളാ​ണ് നി​ർ​മി​ച്ച​ത്. ഇ​വ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും റെ​ഡി റ​ഫ​റ​ൻ​സി​നും പ്ര​ദ​ർ​ശ​ന​ത്തി​നു​മു​ത​കു​ന്ന ഇ​ത്ത​രം ആ​ൽ​ബ​ങ്ങ​ൾ എ​ങ്ങ​നെ നി​ർ​മി​ക്കാ​മെ​ന്ന് കു​ട്ടി​ക​ൾ പ​ഠി​ച്ചു.

ശി​ല്പ​ശാ​ല​യ്ക്ക് ന്യൂ​ഡ​ൽ​ഹി സി​സി​ആ​ർ​ടി റി​സോ​ഴ്സ് പേ​ഴ്സ​ണും ഗ്ര​ന്ഥ​കാ​ര​നു​മാ​യ എം.​എം. ജോ​സ​ഫ് മേ​ക്കൊ​ഴൂ​ർ നേ​തൃ​ത്വം ന​ൽ​കി. വെ​ണ്ണി​ക്കു​ളം ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.കോ​ഓർ​ഡി​നേ​റ്റ​ർ സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ സ്റ്റാ​ൻ​ലി ന​ന്ദി പ​റ​ഞ്ഞു.

Tags : nattu vishesham Folding Album Making Training

Recent News

Up