x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​ന് പു​തു​ജീ​വ​ൻ ന​ൽ​കി മൗ​ലാ​ന ആ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​ർ


Published: February 22, 2026 05:06 AM IST | Updated: February 22, 2026 05:06 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് പു​തു​ജീ​വ​ൻ ന​ൽ​കി പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​ർ. അ​തി​സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ രോ​ഗി​യുടെ ശ്വാ​സത​ട​സം നീക്കിയാ​ണ് നെ​ല്ലാ​യ സ്വ​ദേ​ശി കു​ണ്ടി​ൽ ഹൗ​സി​ൽ സൈ​ത​ല​വി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സാ​ജി​ദി (19) നെ ​ര​ക്ഷി​ച്ച​ത്.

രോ​ഗി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്‌ട​ർ​മാ​രും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും അ​റി​യി​ച്ചു.
കാ​റി​ന് പി​റ​കി​ൽ ഇ​ടി​ച്ച ബൈ​ക്ക് യാ​ത്രി​ക​നാ​യ സാ​ജി​ദി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ​യാ​ണ് മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ശ്വാ​സ​നാ​ളം മു​റി​ഞ്ഞ് ര​ക്തം വാ​ർ​ന്ന് ശ്വാ​സ​ത​ട​സം രൂ​പ​പ്പെ​ട്ട അവസ്ഥയിലായിരുന്നു.

സീ​നി​യ​ർ സ​ർ​ജ​ൻ ഡോ. ​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, ജ​ന​റ​ൽ സ​ർ​ജ​ൻ ഡോ.​ ദി​ലീ​പ്, ഇ​എ​ൻ​ടി ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​ഷ​ബീ​ഹ, കാ​ർ​ഡി​യാ​ക് സ​ർ​ജ​ൻ ഡോ. ​അ​രു​ണ്‍ ത​ങ്ക​പ്പ​ൻ, പ്രമുഖ അനസ്തേഷ്യാ വിദഗ്ധൻ ഡോ. ​ശ​ശി​ധ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

Tags : Local News Nattuvishesham Malappuram

Recent News

Up