x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് പു​തു​യു​ഗയാ​ത്ര 27ന് ​പ​ത്ത​നം​തി​ട്ട​യി​ൽ


Published: February 24, 2026 03:45 AM IST | Updated: February 24, 2026 03:45 AM IST

പ​ത്ത​നം​തി​ട്ട: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര 27നു ​ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രാ​വി​ലെ എ​ട്ടി​ന് അ​ടൂ​ർ വൈ​റ്റ് പോ​ർ​ട്ടി​ക്കോ ഹോ​ട്ട​ൽ സ​മു​ച്ച​യ​ത്തി​ൽ പ്ര​ഭാ​ത​വേ​ദി​യോ​ടെ​യാ​ണ് തു​ട​ക്കം. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​നി​ട​യി​ൽ വി​വി​ധ​ങ്ങ​ളാ​യ ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ച്ച​വ​ർ പ്ര​തി​പ​ക്ഷ നേ​താ​വി​നെ കാ​ണാ​നെ​ത്തും. ഇ​തോ​ടൊ​പ്പം വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​യു​മു​ണ്ടാ​കും.

പ​ത്തി​ന് അ​ടൂ​ർ മ​ണ്ഡ​ലം ത​ല സ്വീ​ക​ര​ണ യോ​ഗം കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ ആ​ർ​എ​സ്പി നേ​താ​വ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. 11.30ന് ​തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ഓ​പ്പ​ൺ സ്റ്റേ​ജി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ​യോ​ഗം രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ യോ​ഗം പ​ത്ത​നം​തി​ട്ട പ​ഴ​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ഐ​സി​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ഞ്ചി​ന് കോ​ന്നി ടൗ​ണി​ലെ സ്വീ​ക​ര​ണം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യും 6.30ന് ​റാ​ന്നി​യി​ലെ സ്വീ​ക​ര​ണ യോ​ഗം ഇ​ട്ടി​യ​പ്പാ​റ​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്, മു​സ് ലിം​ലീ​ഗ് നേ​താ​വ് എ​ൻ. ഷം​സു​ദ്ദീ​ൻ, ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ൺ, സി​എം​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ൺ, കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗം ചെ​യ​ർ​മാ​ൻ അ​നൂ​പ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​മ്മ​ൻ, ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham UDF's puthuyuga yathra

Recent News

Up