x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ർ ക്ഷേ​ത്രോ​ത്സ​വം: ത​ത്വ​ക​ല​ശം നാ​ളെ


Published: February 25, 2026 02:05 AM IST | Updated: February 25, 2026 02:05 AM IST

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ക​ല​ശ​ച്ച​ട​ങ്ങു​ക​ളി​ൽ പ്ര​ധാ​ന​മാ​യ ത​ത്വ​ക​ല​ശം നാ​ളെ​യും ബ്ര​ഹ്മ​ക​ല​ശ​വും സ​ഹ​സ്ര​ക​ല​ശാ​ഭി​ഷേ​കം വെ​ള്ളി​യാ​ഴ്ച​യും ന​ട​ക്കും. ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​ക​ൾ നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ത​ത്വ​ക​ല​ശ​ച്ച​ട​ങ്ങു​ക​ൾ തു​ട​ങ്ങു​ക. നാ​ല​ന്പ​ല​ത്തി​ലെ ന​മ​സ്കാ​ര മ​ണ്ഡ​പ​ത്തി​ൽ ഹോ​മ​കു​ണ്ഡ​മൊ​രു​ക്കി ത​ന്ത്രി നാ​ഡീ​സ​ന്താ​ന​പൂ​ജ ന​ട​ത്തി​യ​ശേ​ഷം ഭ​ഗ​വാ​ന് ത​ത്വ​ക​ല​ശാ​ഭി​ഷേ​കം നി​ർ​വ​ഹി​ക്കും. ഉ​ച്ച​പൂ​ജ​യും ത​ന്ത്രി നി​ർ​വഹി​ക്കും. രാ​ത്രി തൃ​പ്പു​ക​യ്ക്കു​ശേ​ഷം അ​നു​ജ്ഞ​ച​ട​ങ്ങും ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ബ്ര​ഹ്മ​ക​ല​ശ​ത്തി​നാ​യി ഗു​രു​വാ​യൂ​ര​പ്പ​നോ​ട് അ​നു​വാ​ദം ചോ​ദി​ക്കു​ന്ന ച​ട​ങ്ങാ​ണ് അ​നു​ജ്ഞ.

ക​ല​ശ​മ​ണ്ഡ​പ​മാ​യ കൂ​ത്ത​ന്പ​ല​ത്തി​ൽ ആ​യി​രം​കും​ഭ​ങ്ങ​ളി​ൽ ശ്രേ​ഷ്ഠ​ദ്ര​വ്യ​ങ്ങ​ൾ നി​റ​ച്ച് പൂ​ജ​ന​ട​ത്തി ചൈ​ത​ന്യ​വ​ത്താ​ക്കി​യ ക​ല​ശ​ങ്ങ​ൾ ശ്രീ​ല​ക​ത്തെ​ത്തി​ച്ച് അ​ഭി​ഷേ​കം ചെ​യ്യും. മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​ച​ട​ങ്ങി​നു​ശേ​ഷം വെ​ഞ്ചാ​മ​രം, മു​ത്തു​കു​ട, ആ​ല​വ​ട്ടം, നാ​ദ​സ്വ​ര​മ​ട​ക്ക​മു​ള്ള വാ​ദ്യ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യി​ൽ ബ്ര​ഹ്മ​ക​ല​ശം ശ്രീ​ല​ക​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും.

ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ബ്ര​ഹ്മ​ക​ല​ശ​വും ക്ഷേ​ത്രം ഓ​തി​ക്ക​ൻ കും​ഭേ​ശ​ക​ല​ശ​വും ശ്രീ​ല​ക​ത്തേ​ക്കെ​ഴു​ന്ന​ള്ളി​ച്ച് ഭ​ഗ​വാ​ന് അ​ഭി​ഷേ​കം ചെ​യ്യും. ഇ​തോ​ടെ ഉ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി എ​ട്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ല​ശ​ച്ച​ട​ങ്ങു​ക​ൾ​ക്കു സ​മാ​പ​ന​മാ​കും.
ഉ​ത്സ​വ​ത്തി​നു തു​ട​ക്കം​കു​റി​ച്ച് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് ആ​ന​യോ​ട്ട​വും രാ​ത്രി കൊ​ടി​യേ​റ്റ​വും ന​ട​ക്കും. ത​ത്വ​ക​ല​ശം, ബ്ര​ഹ്മ​ക​ല​ശം ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ 11.30 വ​രെ ദ​ർ​ശ​ന​നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

കൊ​ടി​യേ​റ്റ​ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം ഭ​ക്ത​ർ​ക്ക് നാ​ല​ന്പ​ല​ത്തി​ന​ക​ത്തേ​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.

Tags : Guruvayur Temple nattuvishesham local news

Recent News

Up