x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര​മ്പ​ര്യ നാ​ട്ടു​വൈ​ദ്യ സ​ഹ​വാ​സ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി


Published: February 24, 2026 02:43 AM IST | Updated: February 24, 2026 02:43 AM IST

കോ​ട്ട​ഞ്ചേ​രി വ​ന​വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന പാ​ര​മ്പ​ര്യ നാ​ട്ടു​വൈ​ദ്യ സ​ഹ​വാ​സ ക്യാ​മ്പി​ൽ ദേ​ശീ​യ ഔ​ഷ​ധ​സ​സ്യ ബോ​ർ​ഡി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​പി. സു​ജ​ന​പാ​ൽ പ്ര​സം​ഗി​ക്കു​ന്നു.

കൊ​ന്ന​ക്കാ​ട്: കേ​ര​ള പാ​ര​മ്പ​ര്യ നാ​ട്ടു​വൈ​ദ്യ ഏ​കോ​പ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ഔ​ഷ​ധ​സ​സ്യ ബോ​ർ​ഡി​ന്‍റെ​യും ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ദ്വി​ദി​ന പ്ര​കൃ​തി​പ​ഠ​ന സ​ഹ​വാ​സ ക്യാ​മ്പി​ന് കോ​ട്ട​ഞ്ചേ​രി വ​ന​വി​ദ്യാ​ല​യ​ത്തി​ൽ തു​ട​ക്ക​മാ​യി.

ഔ​ഷ​ധ​ദ്ര​വ്യ ദൗ​ർ​ല​ഭ്യ​വും ഔ​ഷ​ധ​സ​സ്യ​കൃ​ഷി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ ഔ​ഷ​ധ​സ​സ്യ ബോ​ർ​ഡി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​പി. സു​ജ​ന​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​ദ്യ​ന്മാ​ർ അ​വ​ര​വ​രു​ടെ ആ​വ​ശ്യ​ത്തി​നാ​യു​ള്ള ഔ​ഷ​ധ ചെ​ടി​ക​ൾ സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്യ​ണ​മെ​ന്നും അ​തി​ന് ഔ​ഷ​ധ​സ​സ്യ ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും വി​ത്തു​ക​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും ന​ഗ​ര​വ​ത്ക​ര​ണ​വു​മെ​ല്ലാം മൂ​ലം ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സീ​ക്ക് വ​ന​വി​ദ്യാ​ല​യം ഡ​യ​റ​ക്ട​ർ ടി.​പി. പ​ദ്മ​നാ​ഭ​ൻ പ​റ​ഞ്ഞു.

ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ര​വീ​ന്ദ്ര​ൻ വൈ​ദ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ.​എ​സ്. ജ​യ​കു​മാ​ർ, ഉ​മാ​പ​തി വൈ​ദ്യ​ർ, പി.​കെ. ച​ന്ദ്ര​ൻ വൈ​ദ്യ​ർ, വ​ത്സ​ല​ൻ വൈ​ദ്യ​ർ, കൃ​ഷ്ണ​പ്ര​സാ​ദ് വൈ​ദ്യ​ർ, ക​യ​നി രാ​ജ​ൻ വൈ​ദ്യ​ർ, ഗോ​വി​ന്ദ​ൻ വൈ​ദ്യ​ർ, ടി.​കെ. സു​നീ​ഷ് വൈ​ദ്യ​ർ, ജോ​സ​ഫ് വൈ​ദ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ഇ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഔ​ഷ​ധ​സ​സ്യ ബോ​ർ​ഡ് അ​സി. പ്രോ​ജ​ക്ട് മാ​നേ​ജ​ർ സു​ധീ​ഷ്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ നി​ഖി​ല ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

Tags : Traditional folk nattuvishesham local news

Recent News

Up