x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​ക​ണം: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്


Published: February 25, 2026 01:52 AM IST | Updated: February 25, 2026 01:52 AM IST

അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളാ​യി വി​ജ​യി​ച്ച​വ​ർ​ക്കു ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗം തൃ​ശൂ​ർ ഫാ​മി​ലി അ​പ്പ​സ്തൊ​ലേ​റ്റ് സെ​ന്‍റ​റി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ

തൃ​ശൂ​ർ: ജ​ന​പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​യി​ൽ ജ​ന​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​നൊ​പ്പം ക്രൈ​സ്ത​വ ന​ന്മ​ക​ൾ സ​മൂ​ഹ​ത്തി​നു ന​ൽ​ക​ണ​മെ​ന്നും അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളാ​യി വി​ജ​യി​ച്ച​വ​ർ​ക്കു ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗം തൃ​ശൂ​ർ ഫാ​മി​ലി അ​പ്പ​സ്തൊ​ലേ​റ്റ് സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ണ്ടാ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ​ഭ​യാ​യി​ട്ടും സ​മൂ​ഹ​ത്തെ നി​ർ​മി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ‌​നി​ന്നി​ട്ടും ബി​സി​ന​സി​ലും സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ലും ജ​ന​പ്ര​തി​നി​ധി​സ​ഭ​ക​ളി​ലു​മ​ട​ക്കം ഏ​റ്റ​വും പി​ന്നാ​ക്കം​പോ​കു​ന്ന സ​മു​ദാ​യ​മാ​യി ക്രൈ​സ്ത​വ​ർ മാ​റി. സീ​റോ​മ​ല​ബാ​ർ സ​ഭ സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ക​ർ​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ​പേ​ർ രാ​ഷ്ട്രീ​യ​ത്തി​ല​ട​ക്കം രം​ഗ​ത്തു​വ​ന്നു. 225 പേ​ർ സ​മു​ദാ​യാം​ഗ​ങ്ങ​ളാ​യി വി​ജ​യി​ച്ചു. മാ​തൃ​വേ​ദി​യി​ൽ​നി​ന്നു മു​പ്പ​തോ​ളം പേ​ർ മ​ത്സ​രി​ക്കാ​നെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ത്തു മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യ​തി​ൽ അ​ഭി​ന​ന്ദി​ക്കു​ന്നെ​ന്നും നേ​തൃ​ത്വം ന​ൽ​കി​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ പ​റ​ഞ്ഞു. പൊ​തു​ന​ൻ​മ ല​ക്ഷ്യം​വ​ച്ച് ഏ​റ്റെ​ടു​ക്കേ​ണ്ട ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള സാ​മൂ​ഹി​ക​സേ​വ​ന​മാ​ണ് രാ​ഷ്ട്രീ​യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം ഉ​പ​ഹാ​ര​മാ​യി ന​ൽ​കി.
കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, മു​ല്ല​ശേ​രി ബ്ലോ ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക്ലെ​മ​ന്‍റ് ഫ്രാ​ൻ​സി​സ്, മു​ള്ളൂ​ർ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. വ​ർ​ഗീ​സ്, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത്, പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ബി തോ​മ​സ് കാ​ക്ക​ശേ​രി, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ വി​വി​ധ ആ​ശ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കു​വ​ച്ചു.

Tags : Mar Andrews below nattuvishesham local news

Recent News

Up