x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​ള്ളൂ​രി​ല്‍ സൗ​രോ​ര്‍​ജ വേ​ലി​യു​ടെ​യും പു​ലി​പ്പ​റ​മ്പ് വാ​ച്ച് ട​വ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 22ന്


Published: February 20, 2026 02:28 AM IST | Updated: February 20, 2026 02:28 AM IST

പു​ലി​പ്പ​റ​മ്പ് വ​നാ​തി​ർ​ത്തി​യി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി​യ വാ​ച്ച് ട​വ​ർ.

​കാ​സ​ര്‍​ഗോ​ഡ്: ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി​യി​ൽ ഒ​മ്പ​ത് കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ൽ നി​ർ​മി​ച്ച സൗ​രോ​ര്‍​ജ വേ​ലി​യും ദേ​ലം​പാ​ടി പു​ലി​പ്പ​റ​മ്പി​ൽ സ്ഥാ​പി​ച്ച വാ​ച്ച് ട​വ​റും 22 ന് ​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബെ​ള്ളൂ​രി​ൽ പ​ര​പ്പ വ​നം സെ​ക്ഷ​ന് കീ​ഴി​ലു​ള്ള അ​ർ​ഥി​കു​ഡ്‌​ലു മു​ത​ല്‍ ദേ​ശ​മൂ​ല വ​രെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് സൗ​രോ​ർ​ജ​വേ​ലി നി​ർ​മി​ച്ച​ത്. നെ​ല്‍​കൃ​ഷി​ക്ക് പ്രാ​ധാ​ന്യ​മു​ള്ള മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം മൂ​ലം കൃ​ഷി​നാ​ശം വ്യാ​പ​ക​മാ​യി​രു​ന്നു.

കൃ​ഷി​വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്. കൃ​ഷി​വ​കു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ കൃ​ഷി വി​കാ​സ് യോ​ജ​ന പ​ദ്ധ​തി വി​ഹി​ത​മാ​യി 37 ല​ക്ഷം രൂ​പ​യും ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ക​യാ​യി 1.88 ല​ക്ഷം രൂ​പ​യു​മാ​ണ് പ​ദ്ധ​തി​ക്കു​വേ​ണ്ടി ചെ​ല​വ​ഴി​ച്ച​ത്.

പു​ലി​പ്പ​റ​മ്പി​ൽ ആ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​ക്ക് അ​നു​ബ​ന്ധ​മാ​യാ​ണ് വാ​ച്ച് ട​വ​ർ സ്ഥാ​പി​ച്ച​ത്.

കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ സ്ഥി​ര​മാ​യി നി​രീ​ക്ഷ​ണ സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. തൂ​ക്കു​വേ​ലി​യു​ടെ നി​ർ​മാ​ണം നി​ർ​വ​ഹി​ച്ച കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ത​ന്നെ​യാ​ണ് 23 ല​ക്ഷം രൂ​പ ചെ​ല​വി​ൽ വാ​ച്ച് ട​വ​റി​ന്‍റെ​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള വി​ശ്ര​മ സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

 

 

Tags : Solar fence and Puliparmbu nattuvishesham local news

Recent News

Up