x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടി​നാ​കെ നൊ​മ്പ​ര​മേ​കി ജോ​യി​ച്ച​ന്‍റെ അ​കാ​ല​വി​യോ​ഗം


Published: February 23, 2026 01:44 AM IST | Updated: February 23, 2026 01:44 AM IST

കു​ടി​യാ​ന്മ​ല: നാ​ട്ടു​കാ​രും കൂ​ട്ടു​കാ​രും സ്നേ​ഹ​പൂ​ർ​വം ജോ​യി​ച്ച​നെ​ന്ന് വി​ളി​ച്ചി​രു​ന്ന കു​റി​ച്ചി​യേ​ൽ ജോ​യി ജോ​ണി​ന്‍റെ അ​കാ​ല​വി​യോ​ഗം നാ​ടി​നെ​യൊ​ന്നാ​കെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി. കേ​ര​ള പോ​ലീ​സി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​ട്ട. എ​സ്ഐ​യും ക​ഴി​ഞ്ഞ ടേ​മി​ൽ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ലെ മെം​ബ​റു​മാ​യി​രു​ന്ന ജോ​യി ജോ​ൺ. കു​ടി​യാ​ന്മ​ല വൈ​എം​സി​എ​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ വ​യ​നാ​ട്ടി​ലേ​ക്ക് യാ​ത്ര പോ​യ​താ​യി​രു​ന്നു.

വ​ഴി​മ​ധ്യേ വൈ​ത്തി​രി​ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ജോ​യി​ച്ച​നെ സു​ഹൃ​ത്തു​ക്ക​ൾ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഡോ​ക്ട​റെ കാ​ണി​ച്ചു. ഇ​സി​ജി​യും മ​റ്റു പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷം ത​ത്കാ​ലം കു​ഴ​പ്പ​മി​ല്ലെ​ന്നും യാ​ത്ര തു​ട​രാ​മെ​ന്നും ഡോ​ക്ട​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് തി​രി​കെ പോ​രാ​നൊ​രു​ങ്ങു​മ്പോ​ൾ പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​ണു​ണ്ടാ​യ​ത്.

ഉ​ട​ൻ ത​ന്നെ ഓ​ടി​യെ​ത്തി​യ ഡോ​ക്ട​ർ​മാ​ർ സി​പി​ആ​ർ അ​ട​ക്ക​മു​ള്ള ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള പോ​ലീ​സി​ൽനി​ന്ന് വി​ര​മി​ച്ച ശേ​ഷം കു​ടും​ബ​കാ​ര്യ​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന ജോ​യി ജോ​ൺ വൈ​എം​സി​എ, വൈ​സ്മെ​ൻ പോ​ലു​ള്ള സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു.

ജ​ന​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​പ്പോ​ൾ നാ​ടി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധാ​ലു​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ​ക്ക് കൂ​ടു​ത​ൽ പ്രി​യ​ങ്ക​ര​നാ​യി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലും നി​ര​ന്ത​ര സേ​വ​ന​ങ്ങ​ൾ തു​ട​ർന്നുവ​രു​മ്പോ​ഴാ​ന്ന് ഈ ​അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട്. ഈ ​വ​രു​ന്ന മേ​യ് മാ​സ​ത്തി​ൽ ത​ന്‍റെ ഏ​ക​മ​ക​ൻ ദി​ൽ​സി​ന്‍റെ വി​വാ​ഹം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. ഓ​സ്ട്രേ​ലി​യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ദി​ൽ​സ് നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും സം​സ്കാ​രം.

Tags : Joychan's untimely demise nattuvishesham local news

Recent News

Up