ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ പവൻകുമാർ കോയമ്പത്തൂർ ജില്ലയുടെ അന്തിമ വോട്ടർപട്ടിക പുറത്തിറക്കുന്നു.
കോയമ്പത്തൂർ: ജില്ലയിൽ ആകെ 26,96, 813 വോട്ടർമാർ. എസ്ഐആർ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പൂർത്തിയായപ്പോഴുള്ള ഔദ്യോഗിക കണക്കാണിത്. ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ പവൻകുമാർ ഐഎഎസ് അംഗീകൃത രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞദിവസം കോയമ്പത്തൂർ ജില്ലയുടെ അന്തിമ വോട്ടർപട്ടിക പുറത്തിറക്കിയത്.
കോയമ്പത്തൂർ ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 26,96,813 വോട്ടർമാരുണ്ട്. പുരുഷന്മാർ- 13,00,889, സ്ത്രീകൾ- 13,95,396, ട്രാൻസ്ജെൻഡേഴ്സ്- 528.
Tags : 26 96 813 voters nattuvishesham local news