x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​പ്പ ബ്ലോ​ക്ക് വി​ക​സ​ന സെ​മി​നാ​ര്‍


Published: February 25, 2026 02:35 AM IST | Updated: February 25, 2026 02:35 AM IST

പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

പ​ര​പ്പ: പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തി. സ​മൃ​ദ്ധി-​ത​രി​ശ് ര​ഹി​ത ബ്ലോ​ക്ക് പ​ദ്ധ​തി, പാ​ലാ​ഴി തു​ട​ര്‍ പ്ര​വ​ര്‍​ത്ത​നം, മു​ഴു​വ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലും മു​രി​ങ്ങ കൃ​ഷി, സ​മ്മി​ശ്ര കൃ​ഷി​ക്ക് പി​ന്തു​ണ, ഗ്രൂ​പ്പു​ക​ള്‍​ക്ക് മി​ന ഡ​യ​റി ഫാം ​സ​ഹാ​യം, പു​ന​ര്‍​ജ​നി-​കാ​വു​ക​ളു​ടെ പു​ണ​രു​ജ്ജീ​വ​നം, മി​ല്‍​ക്ക് എ​ടി​എം, മൊ​ബൈ​ല്‍ വെ​റ്റ​റി​ന​റി യൂ​ണി​റ്റ്, തീ​റ്റ​പ്പു​ല്‍ കൃ​ഷി മി​ല്‍​ക്ക് സ​ബ്‌​സി​ഡി, കാ​ലി​ത്തീ​റ്റ തു​ട​ങ്ങി​യ​വ​യും ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ പ​ള്‍​സ് ജ​ന​കീ​യ ആ​രോ​ഗ്യ പ​രി​പാ​ടി, ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം, കി​ഡ്നി മാ​റ്റി വ​ച്ച​വ​ര്‍​ക്കു​ള്ള മ​രു​ന്ന് ന​ല്‍​ക​ല്‍, ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്ന് വാ​ങ്ങ​ല്‍, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യ്ക്കു മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന പ​ദ്ധ​തി​ക​ള്‍ അം​ഗീ​ക​രി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ദീ​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​ല​ത, എം. ​രാ​ജ​ന്‍, ടി.​വി. ജ​യ​ച​ന്ദ്ര​ന്‍, കെ. ​ര​ജി​ത, പി. ​ര​ഘു​നാ​ഥ്, ബ്ലോ​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ, കെ.​പി. ചി​ത്ര​ലേ​ഖ, പാ​റ​ക്കോ​ല്‍ രാ​ജ​ന്‍, ജെ​സി ചാ​ക്കോ, ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ എ. ​കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​സു​നി​ല്‍​കു​മാ​ര്‍ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ബി​ഡി​ഒ കെ.​ജി. ബി​ജു​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Parappa Block nattuvishesham local news

Recent News

Up