x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട​ക നി​യ​ന്ത്ര​ണ ബി​ല്‍ ന​ട​പ്പി​ല്‍ വ​രു​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍


Published: February 25, 2026 07:27 AM IST | Updated: February 25, 2026 07:27 AM IST

ബാ​ലു​ശേ​രി: വ്യാ​പാ​രി​ക​ളു​ടെ തൊ​ഴി​ലി​ന് ഭീ​ഷ​ണി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന നി​ല​വി​ലു​ള്ള വാ​ട​ക നി​യ​മ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി വാ​ട​ക നി​യ​ന്ത്ര​ണ ബി​ല്‍ ന​ട​പ്പി​ല്‍ വ​രു​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ബാ​ലു​ശ്ശേ​രി യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​നം ബാ​ലു​ശ്ശേ​രി പി​ഡ​ബ്ല്യൂ​ഡി റ​സ്റ്റ് ഹൗ​സി​ല്‍ (ബി​ന്നി ഇ​മ്മ​ട്ടി ന​ഗ​റി​ല്‍) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ര്യ അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. ഷാ​ജി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ കെ.​സി. അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

പി.​പി.​വി​ജ​യ​ന്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും, ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി പി.​ആ​ര്‍.​ര​ഘൂ​ത്ത​മ​ന്‍ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ര്‍ ഒ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ വ​ര​വ് ചി​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു.

Tags :

Recent News

Up