കാവനാട് മേരി ലാൻഡ് കണ്ടൽക്കാട്ടിൽ പ്ലാസ്റ്റിക് ശുചീകരണ യജ്ഞം നടത്തിയ എസ്എൻ വനിതാ കോളജിലെ ജൈവവൈവിധ്യ ക്ലബ് അംഗങ്ങൾ കോളജ് പ്രിൻസിപ്പൽ നിഷാ വി.എസിനൊപ്പം.
കൊല്ലം: ശ്രീനാരായണ വനിതാ കോളജിലെ ജൈവവൈവിധ്യ ക്ലബി െ ന്റ നേതൃത്വത്തിൽ കാവനാട് മേരി ലാൻഡ് കണ്ടൽക്കാട്ടിൽ പ്ലാസ്റ്റിക് ശുചീകരണ യജ്ഞം നടത്തി. കോളജ് പ്രിൻസിപ്പലും ജൈവവൈവിധ്യ ക്ലബ് കോർഡിനേറ്ററുമായ നിഷാ വി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡബ്ലിയു ഡബ്ലിയു ഇന്ത്യ വോളണ്ടിയറുമായ ടി.പ്രീതി, ക്ലബ് അംഗങ്ങൾ ആയ വിദ്യാർഥികൾ, അധ്യാപിക ഡോ. ആർ.ദിവ്യ എന്നിവർ നേതൃത്വം നൽകി.
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഏർപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ മൂല്യബോധം ഉൾക്കൊണ്ടുകൊണ്ടാണ് കേരള ജൈവവൈവിധ്യ ബോർഡി െന്റ കീഴിൽ ശ്രീനാരായണ വനിതാ കോളജി െ ന്റ ജൈവവൈവിധ്യ ക്ലബ് പ്രവർത്തിച്ചു വരുന്നതെന്ന് ജൈവവൈവിധ്യ ക്ലബ് കോർഡിനേറ്റർ കൂടിയായ പ്രിൻസിപ്പൽ പറഞ്ഞു.
Tags : Local News Nattuvishesham Kollam